മില്ലേനിയം ആഡിറ്റോറിയം

 

 

 

സഭാജനങ്ങൾക്ക്‌മറ്റുളളവർക്ക്‌
ഒരു ദിവസം8,0009,000
രണ്ട് ദിവസം10,00011,000

 

സഭയുടെ വിവിധ ആവശ്യങ്ങൾക്കായി ഒരു ചർച്ച്ഹാൾ പണിയുക എന്ന സഭയുടെ ആഗ്രഹത്തിന് ദീർഘകാലത്തെ പഴക്കമുണ്ട്. എന്നാൽ സഭയുടെ ഈ ആഗ്രഹം നിറവേറ്റപ്പെട്ടത് ഈ കാലഘട്ടത്തിലാണ്. (2000 ഡിസംബർ 24) 03.03.1996 ൽ ചേർന്ന ഡെവലപ്‌മെന്റ്കമ്മിറ്റി പുതുതായി വാങ്ങിയ ഭൂമിയുടെ പടിഞ്ഞാറ് ഭാഗത്തായി 76 അടി നീളവും 3 അടി വീതിയുമുള്ള ഒരു ഹാൾ പണിയാനുള്ള സ്‌കെച്ച് തയ്യാറാക്കി പ്രാരംഭനടപടികൾ കൈക്കൊണ്ടു. മഹായിടവക എഞ്ചിനീയർ അംഗീകരിച്ച രൂപരേഖ തിരുസഭയുടെ അംഗീകാരത്തോടെ പ്രാവർത്തികമാക്കുകയുണ്ടായി. പണിയ്ക്ക് ധനം സ്വരൂപിക്കുന്നതിന് വിവിധമാർഗ്ഗങ്ങൾ അവലംബിച്ചു. ഭവനങ്ങൾ സന്ദർശിച്ച് വാഗ്ദാനം സ്വീകരിക്കുക, കവർകളക്ഷൻ സ്വരൂപിക്കുക, വിദേശങ്ങളിൽ ജോലി ചെയ്യുന്നവരോട് സഹായം അഭ്യർത്ഥിക്കുക, സാധനങ്ങൾ സ്വമേധയാ സംഭാവന ചെയ്യാൻ പ്രോത്സാഹിപ്പിക്കുക എന്നിവയായിരുന്നു. ഈ മഹത് സംരംഭത്തിലേയ്ക്ക് തങ്ങളുടെ ധനവും സമയവും ചെലവഴിച്ച എല്ലാപേരോടും സഭയ്ക്കുള്ള നന്ദിയും കടപ്പാടും രേഖപ്പെടുത്തിക്കൊള്ളുന്നു.1997 ജനുവരി അഞ്ചാം തീയതിയിലെ സഭാദിനത്തോടനുബന്ധിച്ച് ഹാളിന്റെ തറക്കല്ലിടൽ കർമ്മം റവ.കെ.പുഷ്പരാജൻ അച്ചന്റെ സാന്നിദ്ധ്യത്തിൽ റൈറ്റ്.റവ.ഡോ.ശമുവേൽ അമൃതം തിരുമേനി നിർവ്വഹിക്കുകയുണ്ടായി. കൺവീനർ ശ്രീ.സ്റ്റീഫൻ