കാക്കറവിള ഡിസ്ട്രിക്ട്

മഹായിടവക കാര്യനിർവ്വഹണസമിതിയുടെ തീരുമാനപ്രകാരം 1999 സെപ്റ്റംബർ 19 ന് കാക്കറവിള ഡിസ്ട്രിക്ട് രൂപീകൃതമായി. ഈ ഡിസ്ട്രിക്ടിൽ 12 സഭകൾ ഉൾപ്പെട്ടിട്ടുണ്ട്. നമ്മുടെ സഭ കൂടാതെ വിരാലി, കുളത്തൂർ, വെൺകുളം, പാട്ടവിള, മാറാടി, ഇലവപ്പഴിഞ്ഞി, ചാലാക്കര, എസ്.എച്ച്.കരോട്, ഇട്ടിച്ചിവിള, അയിര, പൊഴിയൂർ എന്നിവയാണ് മറ്റ് സഭകൾ. സെപ്റ്റംബർ 19-ാം തീയതി ഡിസ്ട്രിക്ടിന്റെ ഔപചാരികമായ ഉദ്ഘാടനം അഭിവന്ദ്യ ഗ്ലാഡ്സ്റ്റൺ തിരുമേനി നിർവ്വഹിച്ചു. ഉദ്ദേശ്യം 50 വർഷം മുൻപ് കാക്കറവിള സഭയ്ക്ക് നഷ്ടപ്പെട്ട സർക്കിൾ സെന്റർ പദവി തിരിയെ കിട്ടിയതിലൂടെ നാം ഏറെ അംഗീകരിക്കപ്പെട്ടു. ഡിസ്ട്രിക്ട് പുനഃക്രമീകരണം വന്നപ്പോൾ ഈ ഡിസ്ട്രിക്ടിൽ കാക്കറവിള, കോടങ്കര, കുളത്തൂർ, മാറാടി, വെങ്കുളം എന്നീ 5 സഭകൾ മാത്രമാണുണ്ടായിരുന്നത് തുടർന്ന് തോട്ടിൻകര, മണികെട്ടിമാവിള എന്നീ ഇടവകകൾ പുതുതായി സ്ഥാപിക്കുകയും കാക്കറവിള ഡിസ്ട്രിക്ടിൽ ഉൾപ്പെടുത്തുകയും ചെയ്തു. കാക്കറവിള ഡിസ്ട്രിക്ടിന്റെ ആദ്യത്തെ ഡിസ്ട്രിക്ട് ചെയർമാൻ റവ.റ്റി.എസ്.നോബിൾ ആണ്