ചർച്ച് ക്വയർ

“കൂടും ആറ്റിൻ തീരെ കൂടും
മനോഹരമാം ആറ്റിൻ തീരെ കൂടും
ദൈവത്തിൻ സിംഹാസനത്തിൻ മുൻപിൽ
നാം കീർത്തനം പാടും എന്നും”
ഹല്ലേലൂയാ വിളികളും, കരഘോഷങ്ങളും, സ്തുതി ഗീതങ്ങളും ഒരു കാലഘട്ടത്തിന്റെ സ്പന്ദനമായി പ്രതിധ്വനിച്ചിരുന്ന കാക്കറവിള സഭയിൽ 1969 മുതലാണ് കൃമീകൃതമായ ചർച്ച് ക്വയർ ആരംഭിച്ചത്. ഇന്ന് അത്യാധുനികമായ വാദ്യോപകരണങ്ങളുടെ സഹായത്തോടെ പ്രവർത്തിക്കുന്ന ഒരു ചർച്ച് ക്വയർ നമുക്കുണ്ട് തിരിഞ്ഞു നോക്കുമ്പോൾ മായാത്ത നിഴലുകളായി നിൽക്കുന്ന ക്വയർ മാസ്റ്റർമാരേയും, ഗാനപരിശീലകരേയും ക്വയറിന് നേതൃത്വംനൽകിയവരേയും നന്ദിയോടെ സ്മരിക്കുന്നു. സമീപകാലങ്ങളിലെ ക്രിസ്മസ് രാത്രികളിലെ ക്വയറിന്റെ സംഗീതവിരുന്ന്  പ്രശംസനീയമാണ്. അനുഗ്രഹീത ശബ്ദത്തിന്റെ ഉടമകളായ ഒരു കൂട്ടം ബാലിക, ബാലകൻമാരുടെ ആവീർഭാവത്തോടെ ഏകദേശം രണ്ട് വർഷങ്ങൾക്കു മുമ്പ് ഒരു ജൂനിയർ ക്വയർ രൂപീകൃതമായി. സീനിയർ ക്വയറിന്റെ തണലിൽ തഴച്ചു വളരുന്ന ചെടികൾ പോലെ ജൂനിയർ ക്വയർ പ്രവർത്തിക്കുന്നു. വിശ്വാസികളെ ആത്മീയതയുടെ അപാരതകളിൽ കൂട്ടികൊണ്ടുപോകുന്നതിൽ ജൂനിയർ ക്വയർ വഹിക്കുന്ന പങ്ക് നിസ്തുല്യമാണ്. അവരുടെ സാനിദ്ധ്യം സഭയിലെ മറ്റു ആരാധനകലെയും പുഷ്ടിപ്പെടുത്തുന്നു. ഏകദേശം മുപ്പതോളം പേർ ജൂനിയർ ക്വയറിലും മുപ്പതോളം പേർ സീനിയർ ക്വയറിലുമായി പ്രവർത്തിക്കുന്നു. ക്വയർ മാസ്റ്റർ ആയി ശ്രീ. സി. സന്തോഷ് സേവനം അനുഷ്ഠിച്ച് വരുന്നു. ക്വയർ കൺവീനറായി ബീനാ ജോൺ ടീച്ചർ ഒരു വ്യാഴവട്ടത്തിലധികമായി പ്രവർത്തിച്ചുവരുന്നു.  ശ്രീ. ജോബിൻ, ശ്രീമതി. ലീന അലക്‌സ് എന്നിവർ ക്വയർ മാസ്റ്ററെ സഹായിച്ചു വരുന്നു.