പുരോഹിതർ

റവ.പി മത്യാസ് (ഡിസ്‌ട്രിക്‌ട് ചെയർമാൻ സി. എസ്. ഐ കാക്കറവിള

15-01-1955 ജനുവരി മാസത്തിൽ മാതൂർ ദേശത്ത് അധ്യാപകനായ പേത്തിരുവിന്റെയും സുന്ദരിയുടെയും മൂന്നാമത്തെ മകനായിട്ട് ജനിച്ചു. പതിനൊന്നാം ക്ലാസ്സ് വിദ്യാഭ്യാസം അരുണാചലം ഹയർ സെക്കണ്ടറി സ്‌കുൾ പുത്തൻകടയിൽ പൂർത്തിയാക്കി. നേശമണി മെമ്മോറിയൽ കോളേജ് മാർത്താണ്ഢത്തിൽ പ്രീഡിഗ്രി വിദ്യാഭ്യാസം വിജയ കരമായി പൂർത്തിയാക്കി. ഡിഗ്രി 1978- ൽ നേടുകയും മധുര കാമരാജ് യുണിവേഴ്‌സിറ്റിയിൽ കറസ്‌പോണ്ടന്റായിട്ട് 1994-ൽ എം. എ ഡിഗ്രി പൂർത്തിയാക്കുകയും ചെയ്തു. ബി. എഡ് കോഴ്‌സ് 1999- ൽ കണ്ണംമൂലയിൽ പൂർത്തിയാക്കി. ഓഡിനേഷൻ 26-08-195- ൽ ലഭ്യമാകു കയും ശുശ്രൂഷാ രംഗത്ത് പ്രവേശിക്കുകയും ചെയ്തു. ഒരു മനുഷ്യൻ സർവ്വലോകവും നേടിയാലും തന്റെ ജീവനെ നഷ്ടപ്പെടുത്തിക്കളഞ്ഞാൽ അവനെന്തു പ്രയോജനം എന്ന വചനം അദ്ദേഹത്തിന്റെ ഹൃദയത്തെ വല്ലാതെ ഉലച്ചു കളഞ്ഞു. അതിനുശേഷം രൂപാന്തരം പ്രാപിച്ച് ശുശ്രൂഷാരംഗത്ത്  സജീവമായി. വി.എം ചർച്ച് കുട്ടനിന്നതിൽ നേമം, മന്നടി, ശാലോംകുടി, കുളത്തൂർ തുടങ്ങിയവയാണ് പ്രധാനമായും ശുശ്രൂഷയർപ്പിച്ച സഭകൾ. ഇവയെല്ലാം അദ്ദേഹം വികസനത്തിന്റെ വെന്നിക്കൊടികൾ പാറിച്ചിട്ടുണ്ട്. വികസനത്തിലൂടെ വിഘടിച്ചുനിൽക്കു ന്നവരെ ഒന്നാക്കി തീർക്കുക ഇതായിരുന്നു എന്നും അദ്ദേഹത്തിന്റെ ലക്ഷ്യം. മിഷൻ പ്രവർത്തന ങ്ങളിലൂടെ രണ്ട് പള്ളികൾ അദ്ദേഹം പ്രതിഷ്ഠിച്ചു. 36 പേരെ സ്‌നാനപ്പെടുത്തി. ഭാര്യ ആനന്ദവല്ലി അമരവിള ഹയർസെക്കണ്ടറി സ്‌കൂളിലെ ഇംഗ്ലീഷ് ടീച്ചറായിരുന്നു. 2014- ലെ അവരുടെ മരണം അദ്ദേഹത്തെ വീണ്ടും ഉലച്ചുകളഞ്ഞു. പക്ഷെ അവിടെനിന്നും ചിറകടിച്ചുയരുന്ന ഒരു ഫീനിക്‌സ് പക്ഷിയെപ്പോലെ വീണ്ടും ശുശ്രൂഷാ രംഗത്ത് സജീവമാകുവാൻ സർവ്വശക്തൻ അദ്ദേഹത്തെ സഹായിച്ചു. രണ്ട് മക്കൾ ആശ, നിഷ അവർ വിവാഹിതരായി കുടുംബസമേതം കഴിയുകയാണ് മുള്ളുകളിൽ നിന്നും രക്ഷപ്പെടാതെ മുള്ളുകൾക്കിടയിലൂടെ രക്ഷകനെനോക്കി ആട്ടിൻ പറ്റങ്ങളെയും ഇടയൻ അതായിരുന്നു റവ. പി മത്യാസ് 2016 മെയ്  17-നു  കാക്കറവിള സഭയിൽ കടന്നുവന്നു. ഇപ്പോൾ ശുശ്രൂഷകനായാ തുടരുന്നു.  

എസ്. എൽ. സജികുമാർ (സഹ ശുശ്രൂഷകൻ)

 Y. സത്യനേശന്റെയും എൽ. ലീലയുടെയും മകനായി പൊഴിയൂർ വെട്ടുകാട് വീട്ടിൽ ജനനം. പ്രാഥമിക വിദ്യാഭാസം ഉച്ചക്കട ആർ. സി. എൽ .പി ലും ഹൈ സ്കൂൾ പഠനം ഗവ: എച്. എസ് കുളത്തൂരിലും പി. ഡി .സി കാട്ടാക്കട ക്രിസ്ത്യൻ കോളേജിലും ബി. എ. കാഞ്ഞിരംകുളം ഗവ: കെ എൻ എം കോളേജിലും പൂർത്തീകരിച്ചു. 2016 ൽ ബി ഡി പഠനം കെ യു ടി എസ് കണ്ണമൂലയിൽ നിന്നും സെക്കന്റ് ക്ലാസ്സോടെ പാസ്സായി. ഭാര്യ സുഷ സജികുമാർ. മക്കൾ അലൻ എസ് സജി, അൽഫിൻ എസ് സജി. മരുതംകൂടും, മുണ്ടോമല, കരിക്കാമങ്കോട് എന്നീ ഇടവകകളിൽ ശുശ്രൂഷ അർപ്പിച്ചു. ഇപ്പോൾ കാക്കറവിള ഇടവകയിൽ സഹശുശ്രൂഷകനായി  ശുശ്രൂഷ അർപ്പിക്കുന്നു  

റവ. വി.കെ.ശമുവേൽ

04/05/2014 മുതൽ 28/04/2016   വരെ അദ്ദേഹം കാക്കറവിള സഭയിൽ സേവനമനുഷ്‌ടിച്ചിരുന്നു. പുതിയതായി ജനറേറ്റർ വാങ്ങിയതും ദേവാലയ പരിസരം ഇന്റർലോക്ക് ചെയ്‌ത്‌ വൃത്തിയാക്കിയതും അദ്ദേഹത്തിന്റെ കാലത്താണ്. ഷിജു സുവിശേഷകൻ അജയരാജ് സുവിശേഷകൻ എന്നിവർ സഹ ശുശ്രൂഷകരായി അദ്ദേഹത്തിന്റെ കാലത്തു  പ്രവർത്തിച്ചിരുന്നു.  

റവ.എസ്.എച്ച്.സെൽവാനോസ്

2011 മെയ് 1 മുതൽ റവ.എസ്.എച്ച്.സെൽവാനോസ് ഇടവക ശുശ്രൂഷകനായും ഡി.ചെയർമാനായും ചുമതലയേറ്റു. അദ്ദേഹത്തിന്റെ പ്രാർത്ഥനാ നിർഭരമായ സജീവനേതൃത്വം ഇടവക പ്രവർത്തനങ്ങൾക്ക് പുത്തൻ ഉണർവ്വുണ്ടാക്കിയതായി നിസ്സംശയം പറയാം. ദൈവാലയ പണികളുടെ പ്രവർത്തനങ്ങൾക്ക് അദ്ദേഹം നേരിട്ട് നേതൃത്വം വഹിച്ചതുകൊണ്ടുമാത്രമാണ് നിർദ്ദിഷ്ടസമയത്ത് പണിപൂർത്തിയാക്കുവാൻ സാധിച്ചത്. മഹായിടവകയുടെ മിഷണറിയെന്നനിലയിൽ സെൽവാനോസ് അച്ചന്റെ അനുഭവസമ്പത്ത് ഇടവക വിശ്വാസികളിൽ സുവിശേഷീകരത്തിന്റെ ആവശ്യകത ജനിപ്പിക്കുന്നതിനിടയാക്കിയിട്ടുള്ളതിൽ സന്തോഷിക്കാം.

ശ്രീ.കെ.ഗ്ലാസ്റ്റർ, സഹശുശ്രൂഷകൻ

കാക്കറവിള ദൈവാലയപണിയുടെ സുഗമമായ നടത്തിപ്പുകൂടി കണക്കിലെടുത്തു കൊണ്ട് 2009 നവംബർ 15 മുതൽ ശ്രീ.ഗ്ലാസ്റ്റർ സുവിശേഷകരെ സഹശുശ്രൂഷകനായി മഹായിടവക നിയമിച്ചു. ദൈവാലയ പണിക്കുവേണ്ടി അദ്ദേഹം കാണിക്കുന്ന ഊർജ്ജസ്വലമായ പ്രവർത്തനങ്ങൾക്ക് ഇടവക എന്നെന്നും കടപ്പെട്ടിരിക്കുന്നു. പ്രത്യേകിച്ച് സാമ്പത്തിക സമാഹരണത്തിനായി ലോട്ടറി നടപ്പാക്കുന്നതിന് കൺവീനറായി അദ്ദേഹം പ്രവർത്തിച്ചതിന് ഇടവകയ്ക്കുള്ള പ്രത്യേക നന്ദി ഇവിടെ രേഖപ്പെടുത്തിക്കൊള്ളുന്നു. ശ്രീ.ഗ്ലാസ്റ്റർ സുവിശേഷകർക്കും കുടുംബത്തിനും സർവ്വശക്തനായ ദൈവം മേൽക്കുമേൽ അനുഗ്രഹം നൽകട്ടെയെന്ന് പ്രാർത്ഥിക്കുന്നു.
2010 മെയ് 2 നു നടന്ന വ്രൈാർഷിക തെരഞ്ഞെടുപ്പിൽ ചുവടെ ചേർത്തിട്ടുള്ള കമ്മിറ്റി നിലവിൽ വന്നുആർ.ജോൺസ്വിൻസെന്റ് (സെക്രട്ടറി) എൻ.മനോജ് (അക്കൗണ്ടന്റ്) ഏനോസ്, കൊർന്നല്യോസ്, ദേവദാസൻ, ജഞാനശീലൻ, ബിജു, സിറിൽലാൽസിംഗ്, ഫാൻസി, രഞ്ചിതം എന്നിവരാണ് നിലവിലുള്ള ഡീഖൻമാർ

റവ.ടി.സദാനന്ദൻ

2008 മെയ് 1 മുതൽ റവ.ടി.സദാനന്ദൻ ഇടവക ശുശ്രൂഷകനായി ചുമതലയേറ്റു. 2008 സെപ്റ്റംബർ 7 ഞായറാഴ്ച ആരാധനയെതുടർന്ന് ദൈവാലയ പണിക്കുള്ള ശ്രമദാനത്തിന് ആരംഭം കുറിച്ചുകൊണ്ട് ഇടവകയ്ക്ക് ചുറ്റും വിശ്വാസികളെല്ലാം കൈകോർത്തുനിന്ന് പ്രാർത്ഥന നടത്തി.  

റവ.ബി.ദേവദാനം

2005 മെയ് 1 ന് ദേവദാനം അച്ചൻ കാക്കറവിള ഇടവക ശുശ്രൂഷകനായി ചുമതലയേറ്റു. ദൈവാലയ പണിക്കുള്ള ഫണ്ട് സ്വരൂപിച്ചു തുടങ്ങുകയും സംഭാവന, ലേലം, മേശമേൽകാണിക്ക ഇത്യാദികളിലൂടെ നാലു ലക്ഷത്തോളം രൂപ സംഭരിക്കുകയും ചെയ്തു. 2006 ഡിസംബർ 4 ന് ഇടവക വാർഷികത്തോടനുബന്ധിച്ച് പുതിയ ഇടവകയുടെ നിർമ്മാണത്തിന്റെ പണി ബിഷപ്പിന്റെ സെക്രട്ടറി റവ.ജെ.എസ്.വിൽഫ്രഡ് തറക്കല്ലിട്ടു കൊണ്ട് ആരംഭിക്കുകയും ചെയ്തു.
2007 മെയ് 6 ന് നടന്ന ത്രൈവാർഷിക ഡീഖൻ തെരഞ്ഞെടുപ്പിൽ പി.ആർ.ജോൺസ് വിൻസന്റ് ഇടവകസെക്രട്ടറിയായും എൻ.മനോജ് അക്കൗണ്ടന്റായും തെരഞ്ഞെടുക്കപ്പെട്ടു.
 

റവ.എം.ജോൺ

2001 മേയ് 6-ാം തീയതി മുതൽ പെരുങ്കടവിള സ്വദേശിയായ റവ.എം.ജോൺ അച്ചൻ സ്തുത്യർഹമായി സേവനം ആരംഭിച്ചു. ത്രൈവാർഷിക ഡീഖൻ തെരഞ്ഞെടു പ്പിൽ എസ്.ഏനോസ്, പി.ആർ.ജോൺസ് വിൻസെന്റ്, ജെ.റോബിമശിഹാദാസ്, ഡി.എസ്.ബാബു, ജെ.സി.ഡേവിഡ്സിംഗ്, പി.ശോഭനം, ഡി.ജോസ്, ആർ.ഫാൻസി, ജി.രഞ്ജിതം, എഫ്.സുജാത, ഡി.എസ്.ബാബു എന്നിവരുടെ ഒഴിവിൽ എസ്.ബിജു, പി.മേഴ്സിഭായി എന്നിവർ കമ്മിറ്റി അംഗങ്ങളായി. പി.ആർ.ജോൺസ് വിൻസെന്റ് ചർച്ച് സെക്രട്ടറിയായും, എസ്.ഏനോസ് അക്കൗണ്ടന്റായും പ്രവർത്തിച്ചു. ഡിസ്ട്രിക്ട് കൗൺസിലിനെ പ്രതിനിധീകരിച്ചത് പി.ശോഭനം, പി.മേഴ്സിഭായി എന്നിവരും ഡയോസിഷൻ കൗൺസിലിനെ പ്രതിനിധാനം ചെയ്തത് എം.എസ്.രാജ്, ഡി.എസ്.ബാബു എന്നിവരുമാണ്. ഡിസ്ട്രിക്ട് കൗൺസിലിന്റെ വനിതാപ്രതിനിധിയായി പി.മേഴ്സിഭായിയും മഹായിടവക കൗൺസിൽ അംഗമായി.
ഭരണനൈപുണ്യം നേടിയ മുൻ പാസ്റ്ററൽബോർഡ് സെക്രട്ടറി ജോൺ അച്ചന്റെ ചൈതന്യവത്തായ നേതൃത്വത്തിൽ സഭാകമ്മിറ്റിയുമായി സഹകരിച്ച് ഒട്ടേറെ കർമ്മപരിപാടികൾക്ക് തുടക്കം കുറിച്ചു. ജനങ്ങളുടെ സഹകരണത്തോടെ വിലപ്പെട്ട നിർദ്ദേശങ്ങളെ മുഖവിലയ്ക്കെടുത്ത് ക്രിയാത്മക തീരുമാനങ്ങളുമായി സഭാകമ്മിറ്റിയും ചർച്ച് ഡെവലപ്പ്മെന്റ് കമ്മിറ്റിയും പ്രവർത്തിച്ചു.
സഭാരജിസ്റ്റർ കുറ്റമറ്റതാക്കുക എന്ന ഉദ്ദേശ്യത്തോടെ ആവശ്യമായ എല്ലാ രേഖകളും ശേഖരിച്ച് സഭാരജിസ്റ്റർ ചിട്ടപ്പെടുത്താൻ അച്ചൻ കാണിച്ച താല്പര്യം ശ്ലാഘനീയമാണ്. ഒരോ സാമ്പത്തിക വർഷത്തിന്റെയും അവസാനം തൻ വർഷത്തെ വാർഷിക വരവ് ചെലവ് കണക്കുകൾ അച്ചടിച്ച് പ്രസിദ്ധീകരിക്കാൻ കഴിഞ്ഞു.
ചർച്ച്ഹാളിൽ കസേര നിറയ്ക്കുക എന്ന ഉദ്യേശത്തോടെ സഭാംഗങ്ങളിൽ നിന്നും സംഭാവന സ്വരൂപിച്ച് 250 കസേര വാങ്ങി ഹാളിൽ നിറയ്ക്കുകയുണ്ടായി. ആയതിന്റെ പ്രതിഷ്ഠ 2001 ഡിസംബർ 2 ലെ സഭാദിന ആഘോഷത്തോടൊപ്പം നടത്തി. ആയതിലേയ്ക്ക് ആകെ വരവ് 42, 790 രൂപയും ചെലവ് 40,015 രൂപയും നീക്കിയിരിപ്പ് 2,775 രൂപയുമാണ്. തുടർന്ന് ഡെവലപ്മെന്റ് കമ്മിറ്റി ഹാളിനാവശ്യമായ 50 ഡെസ്കുകൾ 1000 രൂപ നിരക്കിൽ പണിയിച്ചു. പി.മേഴ്സി ഭായിയുടെ നേതൃത്വത്തിൽ ധനം സ്വരൂപിച്ച് ഹാളിൽ ആവശ്യമായ പാത്രങ്ങൾ വാങ്ങുകയുണ്ടായി.
171-ാമത് സഭാദിനാഘോഷം 2001 ഡിസംബർ 2-ാം തീയതി നടത്തുകയുണ്ടായി. ദക്ഷിണേന്ത്യ സഭയുടെ മുൻ മോഡറേറ്റർ ഐ.യേശുദാസൻ തിരുമേനി മുഖ്യ അതിഥിയായിരുന്നു. നവംബർ 29, 30 ഡിസംബർ 1 എന്നി തീയതികളിൽ സഭാദിന കൺവെൻഷൻ നടത്തി.
10.02.2012 ലെ കമ്മിറ്റിയുടെ തീരുമാനപ്രകാരം പള്ളിയുടെ തൊട്ട് വടക്കു വശത്ത് സ്ഥിതിചെയ്യുന്ന ശ്രീ.എം.സൈലസിന്റെ ഉടമസ്ഥതയിലുള്ള, അദ്ദേഹം നിൽക്കാനുദ്ദേ ശിച്ചിരുന്ന 8 സെന്റ് ഭൂമി സെന്റിന് 6000 രൂപ നിരക്കിൽ വിലയ്ക്ക് വാങ്ങണമെന്ന് ചർച്ച് ഡെവലപ്മെന്റ് കമ്മിറ്റി തീരുമാനിച്ചു. സഭാജനങ്ങളിൽ നിന്നും സംഭാവന സ്വരൂപിച്ച് ഭൂമി വാങ്ങി 17.04.2002 ൽ മഹായിടവക ട്രസ്റ്റിന്റെ പേരിൽ രജിസ്റ്റർ ചെയ്യുകയുണ്ടായി. ആയതിലേയ്ക്ക് ആകെ രവര് 58, 535 രൂപയും ചെലവ് 54,300 രൂപയും നീക്കിയിരിപ്പ് 4,235 രൂപയുമാണ്.
2002 ഫെബ്രുവരി 21,22,23,24 എന്നീ തീയതികളിൽ നമ്മുടെ പള്ളി മൈതാനത്തിൽ വച്ച് നടന്ന മൂന്നാമത് ഡിസ്ട്രിക്ട് കൺവെൻഷനിൽ ബ്രദർ ജോർജ്ജ് കോശി (ബാംഗ്ലൂർ) മുഖ്യ പ്രാസംഗകനായിരുന്നു. റവ.സി.ദേവനേശനച്ചൻ യോഗങ്ങൾ ഉദ്ഘാടനം ചെയ്തു.
2002 ജൂലൈ മാസത്തിലെ ഇടവക കമ്മിറ്റി സഭാദിനത്തോടനുബന്ധിച്ച് (ഡിസംബർ 1) സഭയുടെ സ്മരണിക ഇദംപ്രഥമമായി പ്രസിദ്ധീകരിക്കണമെന്ന് തീരുമാനിച്ചു. ആയതിലേക്ക് സഭാകമ്മിറ്റി അംഗങ്ങൾ, മഹായിടവക കൗൺസിൽ പ്രതിനിധികൾ, സംഘടനാ സെക്രട്ടറിമാർ എന്നിവരടങ്ങുന്ന പത്രാധിപസമിതിയുടെ ശ്രമഫലമായി ആദ്യത്തെ ഇടവക സുവനീർ പ്രകാശനം ചെയ്തു.
 

റവ.ഡോ.സി.ദേവനേശൻ

വിൽസൻമോസസ് അച്ചന്റെ വിയോഗത്തെ തുടർന്ന് കണ്ണമ്മൂല ദൈവിക സെമിനാരിയിലെ അദ്ധ്യപകനായ റവ.സി.ദേവനേശൻ അച്ചൻ ശുശ്രൂഷ നടത്തിവന്നു. പണ്ഡിതനും വാഗ്മിയുമായ അച്ചൻ സ്നേഹമസൃണമായ പെരുമാറ്റം കൊണ്ട് സഭയുടെ സ്നേഹാദരവുകൾ പിടിപ്പുപറ്റി. പിന്നത്തേതിൽ അദ്ദേഹം മഹായിടവകയുടെ ഉപാദ്ധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടതിൽ സഭ അഭിമാനിക്കുന്നു.
2001 ഡിസംബർ 8,9,10,11 തീയതികളിൽ നമ്മുടെ പള്ളി മൈതാനത്തിൽ വച്ച് നടന്ന കാക്കറവിള ഡിസ്ട്രിക്ടിന്റെ രണ്ടാമത് കൺവെൻഷനിൽ ബിഷപ്പ് ചെറിയാൻ മുഖ്യപ്രസംഗകനായിരുന്നു. ഡിസംബർ 11 ന് നടത്തപ്പെട്ട സമാപനയോഗത്തിൽ ഡിസ്ട്രിക്ടായി സ്പോൺസർ ചെയ്ത മിഷണറി ശ്രീ.ലൂക്കാരാജിന്റെ പ്രതിഷ്ഠാ ശുശ്രൂഷ നടത്തപ്പെട്ടു.
25.03.2002 ലെ സഭാകമ്മിറ്റിയുടെ തീരുമാനമനുസരിച്ച് ചർച്ച് ഹാളിനോട് ചേർന്ന് ഒരു സെന്റ് ഭൂമി ചർച്ച് ഡെവലപ്മെന്റ് കമ്മിറ്റി 7000 രൂപ വിലയ്ക്കുവണ്ടി മഹായിടവക യുടെ പേരിൽ രജിസ്റ്റർ ചെയ്യുകയുണ്ടായി.
 

റവ.വിത്സൻ മോസസ്

നെയ്യാറ്റിൻകര സ്വദേശിയായ വിത്സൻ മോസസ് അച്ചൻ 01.05.2000 ൽ ഇവിടെ ശുശ്രൂഷകനായി നിയമിക്കപ്പെട്ടു. അച്ചൻ ശാരീരികമായി തീരെ ബലഹീനഅവസ്ഥയിൽ പോലും നല്ല രീതിയിൽ ശുശ്രൂഷ ചെയ്തുപോന്നു. സെമിനാരിയിലെ ബി.ഡി. പ്രബേഷണർ ആയ ശ്രീ.ജയലാൽജിന്നർ (വിരാലി) ശുശ്രൂഷകളിൽ അച്ചനെ സഹായിച്ചുവന്നു170-ാമത് സഭാദിനാഘോഷവും മില്ലേനിയം ആഡിറ്റോറിയം പ്രതിഷ്ഠയും 2000 ഡിസംബർ 24 ന് സമുചിതമായി ആഘോഷിക്കുകയുണ്ടായി. ഇതോടനുബന്ധിച്ച് ഒരാഴ്ചക്കാലം വിവിധ ആഘോഷപരിപാടികൾ സംഘടിപ്പിക്കപ്പെട്ടു. ഡിസംബർ 20 മുതൽ 23 വരെ കൺവെൻഷൻ യോഗങ്ങൾ ഉണ്ടായിരുന്നു. പണിതീർന്ന ആഡിറ്റോറിയത്തിന്റെ പ്രതിഷ്ഠ മഹായിടവക ഉപാദ്ധ്യക്ഷൻ റവ.ഡോ.ബെൻഗ്ലാഡസ്റ്റൺ അച്ചൻ നിർവ്വഹിക്കുകയുണ്ടായി. റവ.ഡോ.ശോഭനം അച്ചന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സഭാദിന സ്‌തോത്രാരാധനയിൽ മഹായിടവക സെക്രട്ടറി ഡോ.എസ്.ദേവനേശൻ, റവ.കെ. പുഷ്പരാജൻ, റവ.റ്റി.എസ്.നോബിൾ, ഡോ.ഡു ബെഞ്ചമിൻ, എം.ജോർജ്ജ് എന്നിവർ ആശംസകരായിരുന്നു
നമ്മുടെ സഭയുടെ ശുശ്രൂഷകനായിരിക്കെ 2001 ജനുവരി 8 തിങ്കളാഴ്ച രാവിലെ 11 മണിക്ക് റവ.വിത്സൻ മോസസ് അച്ചൻ കർത്താവിൽ നിദ്രപ്രാപിച്ചു. തുടർന്ന് ഭൗതീക ശരീരം ദൈവാലയത്തിൽ പൊതുദർശനത്തിന് വെയ്ക്കുകയുണ്ടായി. സഭാ- സാമൂഹിക – സാംസ്‌കാരിക രംഗങ്ങളിൽ പ്രവർത്തിക്കുന്ന നിരവധിപേർ ആദരാഞ്ജലികൾ അർപ്പിക്കുവാൻ എത്തിയിരുന്നു. ദുഖാർത്തരായ അനേകവിശ്വാസികളുടെയും നിരവധി വാഹനങ്ങളുടെയും അകമ്പടിയോടെ വിലാപയാത്രയായി ഭൗതീകശരീരം നെയ്യാറ്റിൻകരയിലുള്ള പരേതന്റെ വീട്ടുവളപ്പിൽ സംസ്‌കരിക്കുകയുണ്ടായി. ശവസംസ്‌കാര ശുശ്രൂഷയ്ക്ക് വന്ദ്യ യേശുദാസൻ തിരുമേനി മുഖ്യകാർമ്മികത്വം നൽകി. കൊച്ചമ്മ വി.സെൽവകുമാരി, മക്കൾ സ്മിതാ മോസസ്, റവ.അർനോൾഡ് മോസസ്.അച്ചന്റെ സ്മരണയ്ക്കുമുന്നിൽ ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് ഒരു സ്മാരകശുശ്രൂഷ 14.01.2002 ഞായറാഴ്ച 2.30 ന് കാക്കറവിള സഭയിൽ നടത്തി. അഭിവന്ദ്യ ഗ്ലാഡ്സ്റ്റൺ തിരുമേനിയും ഒട്ടനവധി പട്ടക്കാരും മഹായിടവക ഭാരവാഹികളും നിരവധി വിശ്വാസികളും പങ്കെടുത്തു. അച്ചൻ ഇവിടെ അർപ്പിച്ച സേവനങ്ങളെ നന്ദിയോടെ സ്മരിക്കുന്നു. അച്ചന്റെ ദീപ്തമായ സ്മരണയ്ക്കുമുന്നിൽ സഭ ഒരിക്കൽകൂടി ആദരാഞ്ജലികൾ അർപ്പിക്കുന്നു.
 

റവ.ടി.എസ്.നോബിൾ

വിഴിഞ്ഞം സ്വദേശിയായ നോബിൾ അച്ചൻ 02.06.1997 മുതൽ 01.05.2002 വരെ വളരെ സ്തുത്യർഹമായി സേവനം അനുഷ്ഠിച്ചു. സൗമ്യനും സമാധാനകാംക്ഷിയുമായ അദ്ദേഹം എല്ലാ ജനങ്ങളുടെയും സ്‌നേഹവും ആദരവും പിടിച്ചുപറ്റി. ഇദ്ദേഹത്തിന്റെ സമർത്ഥമായ നേതൃത്വത്തിൽ ചർച്ച്ഹാളിന്റെ മേൽക്കൂര പണിയാൻ സാധിച്ചു. മിഷൻ കോമ്പൗണ്ടിൽ സ്ഥിതിചെയ്തിരുന്ന പഴയകിണർ വറ്റിപ്പോയതിനാൽ പുതിയ കിണർകുഴിക്കാൻ 07.08.1994 ലെ ഇടവക കമ്മിറ്റി തീരുമാനിച്ചു. സഭയ്ക്ക് എക്ക.ലവും കുടിവെള്ള ദൗർലഭ്യം ഉണ്ടാകാതിരിക്കാൻ ദീർഘവീക്ഷണത്തോടെ ആസൂത്രണം ചെയ്ത് നടപ്പിലാക്കിയ പണിക്ക് മേൽനോട്ടം വഹിച്ചത് നിലവിലുള്ള ചർച്ച് ഡെവലപ്‌മെന്റ് കമ്മിറ്റി ആയിരുന്നു. കിണറിന് സ്ഥാനം കുറിച്ച ചീനിവിള ശ്രീ.ഡെന്നിസൺ പ്രസംഗിയാർ 03.01.11998 ൽ കിണർ പ്രതിഷ്ഠിക്കുകയുണ്ടായി. കിണർപണിക്ക് ആകെ ചിലവായതുക 47623 രൂപയാണ്. 167-ാമത് സഭാദിനാഘോഷം 1998 ജനുവരി 4-ാം തീയതി നടത്തുകയുണ്ടായി. ബിഷപ്പ് ഗ്ലാഡ്സ്റ്റൺ തിരുമേനി മുഖ്യ അതിഥിയായിരുന്നു.1998 ഡിസംബർ 20 ന് 168-ാമത് സഭാദിനാഘോഷം സമുചിതമായി ആഘോഷിച്ചു. ഒരാഴ്ചക്കാലം വിവിധപരിപാടികൾ സംഘടിപ്പിചു. അനുമോദനം, സ്‌നേഹസദ്യ എന്നിവയും ഉണ്ടായിരുന്നു. ജെ.ഡി.സോളമൻ അച്ചൻ മുഖ്യ അതിഥിയായിരുന്നു
01.03.1999 ലെ ഇടവകകമ്മിറ്റി തീരുമാനപ്രകാരം 150 ലേറെ വർഷം പഴക്കമുള്ള കാക്കറവിള എൽ.എം.എസ്.എൽ.പി.എസ് ഓട് മേയണമെന്നും കാലാനുസൃതമായി പരിഷ്‌ക്കരിക്കണമെന്നും ആവശ്യപ്പെടുന്ന നിവേദനം സമർപ്പിച്ചു. അതിന്റെ അടിസ്ഥാനത്തിൽ സ്‌കൂൾ കെട്ടിടം പുതിക്കിപണിതു. നവീകരിച്ച സ്‌കൂൾ കെട്ടിടത്തിന്റെ പുനഃപ്രതിഷ്ഠ 15.02.2002 ൽ ബിഷപ്പ് തിരുമേനി നിർവ്വഹിച്ചു. മഹായിടവക സെക്രട്ടറി ഡോ.എസ്.ദേവനേശൻ, സാഹിത്യസമിതി സെക്രട്ടറി എം.എസ്.രാജ് എന്നിവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു.169-ാമത് സഭാദിനാഘോഷം 1999 ഡിസംബർ 5 ന് സമുചിതമായി ആഘോഷിച്ചു. അന്നേദിവസം മഹായിടവക സുവിശേഷസമിതിയുടെ ആഭിമുഖ്യത്തിൽ നമ്മുടെ സഭാംഗമായ ശ്രീ.കെ.പത്രോസ് ഉൾപ്പെടെ 10 മിഷണറിമാരുടെ സ്ഥാനപ്രവേശന ശുശ്രൂഷ ഇവിടെ വച്ച് നടത്തുകയുണ്ടായി. വന്ദ്യ ബിഷപ്പ് ഗ്ലാഡ്സ്റ്റൺ തിരുമേനി ചടങ്ങുകൾക്ക് മുഖ്യകാർമ്മികത്വം വഹിച്ചു. സുവിശേഷസമിതി ഭാരവാഹികൾ ആശംസകൾ അർപ്പിച്ചു.2000 ജനുവരി ഒന്നാം തിയതി തിരുവനന്തപുരത്ത് വച്ചുനടന്ന സഹസ്രബ്ദസ്‌തോത്രസംഗമ (മില്ലേനിയം) റാലിയിൽ സഭ സജീവമായി പങ്കെടുത്തു. അച്ചന്റെ സേവന കാലഘട്ടത്താണ് കാക്കറവിള ഡിസ്ട്രിക്ട് രൂപം കൊണ്ടത്. (സെപ്റ്റംബർ 19) കാക്കറവിള ഡിസ്ട്രിക്ടിന്റെ ഒന്നാമത് ഐക്യൺവെൻഷൻ 2000 ഫെബ്രുവരി 25, 26, 27 തീയതികളിൽ സഭാ ഗ്രൗണ്ടിൽ വച്ച് നടത്തപ്പെട്ടു. റവ.ഫാ.ജോസഫ് സാമുവേൽ കറുകയിൽ മുഖ്യപ്രാസംഗികനായിരുന്നു. സഭയുടെ വളർച്ചയിൽ നിർണ്ണായക പങ്ക് വഹിച്ച നോബിൾ അച്ചൻ 30.04.2012 ൽ ഇവിടെ നിന്ന് സ്ഥലംമാറിപ്പോയി. ഏപ്രിൽ 30 ന് അദ്ദേഹത്തിന് സമുചിതമായ യാത്രയയപ്പ് നൽകപ്പെട്ടു.
 

റവ.ഡോ.കെ.പുഷ്പരാജൻ

01.06.1992 മുതൽ 02.06.1997 വരെ 5 വർഷക്കാലം അച്ചനിവിടെ സ്തുത്യർഹമായ സേവനം അനുഷ്ഠിച്ചു. തൂങ്ങാംപാറ സ്വദേശിയായ അച്ചന്റെ ചൈനത്യവത്തായ നേതൃത്വം കൊണ്ട് ഒട്ടേറെ കർമ്മപരിപാടികൾക്ക് തുടക്കം കുറിച്ച് നടപ്പിലാക്കുന്നതിന് സാധിച്ചു. ഭവനസന്ദർശനം അദ്ദേഹത്തിന്റെ ശൈലിയായിരുന്നു. സാധാരണക്കാരായ ജനങ്ങളോട് ഇഴുകിച്ചേർന്ന് സ്മരണീയ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കാൻ അച്ചന് കഴിഞ്ഞു. കാക്കറവിള ളഭയുടെ ഇന്നുകാണുന്ന വികസനം ആരംഭിക്കുന്നത് ഇവിടം മുൽക്കാണ്. ഈ കാലഘട്ടം സഭയുടെ സുവർണ്ണ കാലഘട്ടമെന്ന് നിസ്സംശയം പറയാം.
മിഷൻവീട്, സ്‌കൂൾ എന്നിവ സ്ഥിതി ചെയ്യുന്ന സ്ഥലത്തിനുചുറ്റും മതിൽ നിർമ്മിച്ചത് ഈ കാലഘട്ടത്തിലാണ്. 1992 ഡിസംബർ 6-ാം തീയതി 162-മത് സഭാദിനം ആഘോഷിക്കപ്പെട്ടു. ഡോ.ഐ.യേശുദാസൻ തിരുമേനി മുഖ്യ അതിഥിയായിരുന്നു. 163-ാമത് സഭാദിനാഘോഷം 1993 ഡിസംബർ 5 ന് ആഘോഷിക്കുകയുണ്ടായി. റവ.ഡോ.ജെ.ഡബ്ല്യൂ.ഗ്ലാഡ്സ്റ്റൺ അച്ചൻ മുഖ്യഅതിഥിയായിരുന്നു.1994 ലെ പാറശ്ശാല ഡിസ്ട്രിക്ട് ഐക്യകൺവെൻഷൻ ഇവിടെവച്ച് നടത്തുക യുണ്ടായി. ക്യാപ്റ്റൻ മത്തായി (റാന്നി) മുഖ്യ പ്രാസംഗികനായിരുന്നു. 164-ാമത് സഭാദിനാഘോഷം 1994 ഡിസംബർ 4 ന് ആഘോഷിച്ചു. മഹായിടവക ട്രഷറർ കൊസെൽവരാജ്, പ്രോപ്പഥട്ടീസ് ബോർഡ് കൺവീനർ അഡ്വ.ഗുണമണി എന്നിവർ അതിഥികളായിരുന്നു.പള്ളിയിലും പരിസരത്തും കുടിവെളളം എത്തിച്ചത് ഈ കാലഘട്ടത്തിലാണ്. ആയതിലേക്ക് പൈപ്പ്, ടാങ്ക് തുടങ്ങിയവ സഭാംഗങ്ങൾ സംഭാവനയായി നൽകുകയുണ്ടായി. 1995 ഏപ്രിൽ 30-ാം തീയതി പുതിയ സഭാകമ്മിറ്റി നിലവിൽ വന്നു. കമ്മിറ്റിയിലെ യുവപ്രതിനിധിയായ കെ.പത്രോസ് 1995 ഒക്‌ടോബർ 14 ന് കമ്മിറ്റി ഓൺ മിഷന്റെ നേതൃത്വത്തിൽ മിഷണറിയായി മദ്ധ്യപ്രദേശിൽ ശുശ്രൂഷയ്ക്കായി പോയി.21.05.1995 ലെ സഭാകമ്മിറ്റിയുടെ തീരുമാനപ്രകാരം പള്ളിയുടെ തൊട്ട് വടക്ക് വശത്ത് സ്ഥിതിചെയ്യുന്ന ശ്രീ.സ്വാമിദാസിന്റെ ഉടമസ്ഥതയിലുള്ള, അദ്ദേഹം വൽക്കാനുദ്ദേശിച്ച 50 സെന്റ് ഭൂമി വിലയ്ക്ക് വാങ്ങാൻ തീരുമാനിക്കുകയുണ്ടായി. ആയതിന്റെ സുഗമമായ നടത്തിപ്പിലേക്ക് 1995 ജൂൺ 11 ന് ചേർന്ന തിരുസഭായോഗത്തിൽ സഭാകമ്മിറ്റി അംഗങ്ങളായ പി.ആർ.ജോൺസ് വിൻസെന്റ് (ചർച്ച്‌സെക്രട്ടറി) എസ്.ഏനോസ് (അക്കൗണ്ടന്റ്) ആർ.ഫാൻസി, ജെ.ജയകുമാർ, ജി.രഞ്ചിതം, പി.മേഴ്‌സിഭായി, ജെ.റോബിമശിഹാദാസ്, ദേവദാസൻ, പത്രോസ് എന്നിവരും മഹായടിവക കൗൺസിൽ അംഗമായ എം.എസ്.രാജ് (കൺവീനർ) ഡി.എസ്.ബാബു (ജോയിന്റ് കൺവീനർ) മറ്റംഗങ്ങളായ നല്ലതമ്പി, ഫ്രാൻസിസ്, സാംഡേവിഡ്, ദേവകടാക്ഷം, ശോഭനം.എസ്, നേശയ്യൻ, ലോറൻസ് എന്നിവരുമടങ്ങുന്ന ചർച്ച് ഡെവലപ്‌മെന്റ് കമ്മിറ്റിയെ ചുമതലപ്പെടുത്തി.പുഷ്പരാജൻ അച്ചന്റെ സമർത്ഥമായ നേതൃത്വവും സഭാജനങ്ങളുടെ നിർലോഭമായ സഹകരണവും പ്രാർത്ഥനയും ഡെവലപ്‌മെന്റ് കമ്മറ്റിയുടെ അക്ഷീണ പ്രയത്‌നവും കൊണ്ട് സെന്റിന് 1700 രൂപ നിരക്കിൽ കേവലം 6 മാസത്തിനുള്ളിൽ 50 സെന്റ് ഭൂമി വാങ്ങാൻ സാധിച്ചു. സഭാംഗങ്ങൾ സ്വമേധാനൽകിയ സംഭാവനകൊണ്ടാണ് തുക സ്വരൂപിച്ചത്. സംഭാവന ഇനത്തിൽ ആകെ വരവ് 1,02,490 രൂപയും ചെലവ് 95,328 രൂപയും നീക്കിയിരിപ്പ് 7162 രൂപയുമാണ്. 1995 നവംബർ 9 ന് ഈ ഭൂമി ചർച്ച് ഓഫ് സൗത്ത് ഇൻഡ്യാ ട്രസ്റ്റിന്റെ പേരിൽ 3993/31195 നമ്പറായി രജിസ്റ്റർ ചെയ്യുകയുണ്ടായി.1995 ഡിസംബർ 3ധ-ാം തീയതി നടന്ന 165-ാമത് സഭാദിനാഘോഷത്തിൽ മഹായിടവക ട്രഷറർ കെ.സെൽവരാജ്, പ്രോപ്പർട്ടീസ് ബോർഡ് കൺവീനർ അഡ്വ.ഗുണമണി എന്നിവർ അതിഥികളായിരുന്നു. നവംബർ 9-ാം തീയതി രജിസ്‌ട്രേഷൻ നടത്തിയ ഭൂമിയുടെ വിലയാധാരം മഹായിടവക ട്രഷറർക്ക് കൺവീനർ ശ്രീ.എം.എസ്.രാജ് കൈമാറി. അനുമോദനം, സ്‌നേഹസദ്യ, എൻഡോവുമെന്റ് വിതരണം എന്നിവ ഉണ്ടായിരുന്നു.1996 ജനുവരി 2-ാം തിയതി ഇവിടെ നടന്ന വാഹനദുരന്തത്തിൽ നമ്മുടെ സഭാംഗങ്ങളായ ജസ്റ്റിൻജോസ് (തുണ്ടുവിള) ബിജു (പള്ളിവിള) എന്നിവർ കൊല്ലപ്പെട്ടു. പ്രിയ സഹോദരങ്ങൾക്ക് സഭയുടെ ആദരാഞ്ജലികൾ…07.01.1996 ലെ ഡെവലപ്‌മെന്റ് കമ്മിറ്റി പുതുതായി വാങ്ങിയ ഭൂമിയുടെ പടിഞ്ഞാറ് ഭാഗത്ത് 76 അടി നീളവും 33 അടി വീതിയും ഉള്ള മൾട്ടിപർപ്പസ് ചർച്ച് ഹാൾ പണിയാൻ തിരുമാനിച്ചു. ആയതിലേക്ക് തയ്യാറാക്കിയ രൂപരേഖ ജനുവരി 28 ന് ചേർന്ന തിരുസഭായോഗം അംഗീകരിക്കുകയുണ്ടായി. പണിയുടെ സുഗമമായ നടത്തിപ്പിലേക്ക് സഭാകമ്മിറ്റി അംഗങ്ങൾ, ഡയോസിഷൻ കൗൺസിൽ അംഗങ്ങൾ, സംഘടനാ സെക്രട്ടറിമാർ, എന്നിവർക്ക് പുറമെ പി.നല്ലതമ്പി, ഡി.എസ്.ബാബു, കൊർന്നല്യോസ്, ഇസ്രായേൽ, എസ്.നേശയ്യൻ, പി.ശോഭനം, ദാനമ്മ, ജി.സത്യറൂബി, എന്നിവർ അടങ്ങുന്ന ചർച്ച് ഡെവലപ്‌മെന്റ് കമ്മിറ്റിയെ ചുമതലപ്പെടുത്തി. കമ്മിറ്റിയടെ കൺവീനർ എം.എസ്.രാജ് ആണ്. ജോയിന്റ് കൺവീനേഴ്‌സ് ഡി.എസ്.ബാബു, പി.ശോഭനം, പി.മേഴ്‌സിബായി എന്നിവരാണ്.166 – സഭാദിനാഘോഷം 1996 ഡിസംബർ 8-ാം തീയതി നടത്തപ്പെട്ടുന്ന റവ.ജെ.യേശുദാസൻ അദ്ധ്യക്ഷനായിരുന്നു. പുതുതായി ആരംഭിച്ച തയ്യൽക്ലാസിന്റെ ഉദ്ഘാടനം അന്നേദിവസം നടത്തപ്പെട്ടു. മുൻപതിവ് അനുസരിച്ച് കൺവെൻഷൻ, അനുമോദനം, എൻഡോവ്‌മെന്റ് വിതരണം, സ്‌നേഹസദ്യ എന്നിവ ഉണ്ടായിരുന്നു.1996 ൽ സഭയായി വാങ്ങിയ ഓർഗൺ സഭാദിനാഘോഷത്തോടനുബന്ധിച്ച് പ്രതിഷ്ഠിക്കപ്പെട്ടു. ഓർഗണിന്റെ വില 26,459 രൂപയാണ്. 1997 മേയ് 18 ന് 5 വർഷം പൂർത്തിയാക്കിയ പുഷ്പരാജൻ അച്ചന് സമുചിതമായ യാത്രഅയപ്പ് നൽകുകയുണ്ടായി.
 

റവ.ഇ.ജോൺ വിക്ടർ

ഇരിഞ്ചൽ സഭാംഗമായ അച്ചൻ 29.04.1989 മുതൽ സഭാശുശ്രൂഷകനായി സേവനം അനുഷ്ഠിച്ചു. ഇവിടെ സേവനം ആരംഭിക്കുന്നതിന് മുമ്പ് അദ്ദേഹം എട്ടൂർനാഗാരം മിഷന്റെ ഫീൽഡിൽ മിഷണറിയായി സേവനമനുഷ്ഠിച്ച് വരികയായിരുന്നു. ശാരീരികമായ ബലഹീനാവസ്ഥവിലാണ് ഇവിടെ ശുശ്രൂഷകനായി വന്നത്. അച്ചന്റെ ശ്രമഫലമായി സംഭാവന സ്വീകരിച്ച് വാങ്ങിയ ഓർഗൺ 1992 ഡിസംബറിൽ പ്രതിഷ്ഠിക്കുകയുണ്ടായി.
ഇടവകകമ്മിറ്റിയുടെ തീരുമാനപ്രകാരം മിഷൻവീട് പുതിക്കുപ്പണിതു. 19.09.1988 ൽ ചേർന്ന തിരുസഭായോഗം തീരുമാനം അംഗീകരിക്കുകയും ഒരു ഹാൾ, രണ്ട് ഗസ്റ്റ് റൂം, അടുക്കള എന്നിവകൂടി പുതുതായി ഉൾപ്പെടുത്തിക്കൊണ്ടുള്ള പ്ലാൻ, എസ്റ്റിമേറ്റ് എന്നിവ ചർച്ച് ചെയ്ത് അംഗീകരിക്കുകയും ചെയ്തു. സഭാംഗങ്ങളിൽ നിന്നും സംഭാവന സ്വീകരിച്ചാണ് പണി പൂർത്തിയാക്കിയത്. ആയതിലേക്ക് രൂപീകരിച്ച ബിൽഡിംഗ് കമ്മിറ്റിയിൽ ചർച്ച് സെക്രട്ടറി ഡി.ഫ്രാൻസിസ് കൺവീനറും എം.ജോൺസൺ, ഡി.യേശുദാസൻ, എം.ദേവകഷാക്ഷം, പി.സാംഡേവിഡ്, ജോൺസ് വിൻസന്റ് എന്നിവർ അംഗങ്ങളായിരുന്നു. 31.10.1988 ൽ തറക്കല്ലിട്ട് പണി ആരംഭിച്ച മിഷൻവീടിൻെഎ പുനഃപ്രതിഷ്ഠ 1991 ഡിസംബർ 8-ാം തീയതി അഭിവന്ദ്യ ശാമുവേൽ അമൃതം തിരുമേനി നിർവ്വഹിക്കുകയുണ്ടായി. അന്നേദിവസം 5 മണിക്ക് 181-ാം സഭാദിനം ആഘോഷിച്ചു. അതോടനുബന്ധിച്ച് ആത്മീയ ഉണർവ്വ്‌യോഗങ്ങൾ, സമൂഹസദ്യ, വാളതം ബധിര വിദ്യാലയത്തിലെ വിദ്യാർത്ഥികളുടെ കലാപരിപാടികൾ തുടങ്ങിയവ ഉണ്ടായിരുന്നു.1990 ജൂലൈ 15 നക്ക നിയുക്ത ബിഷപ്പ് ഡോ.ശാമുവേൽ അമൃതം തിരുമേനിക്ക് ഡിസ്ട്രിക്ട് തല സ്വീകരണം ഇവിടെ വച്ച് നൽകി. 01.06.1992 ൽ അച്ചൻ അമരവിള സഭയിലേക്ക് സ്ഥലം മാറിപ്പോയി.
 

റവ.സി.യേശുദാസൻ

പുതുകുന്ന് സഭാംഗമായ യേശുദാസൻ അച്ചൻ 01.05.1985 മുതൽ സേവനം ആരംഭിച്ചു. പാറശ്ശാല ഡിസ്ട്രിക്ടിന്റെ ചെയർമാനായും ചുമതല വഹിച്ചു. അദ്ദേഹത്തിന്റെ സൗമ്യത ഒരു അലങ്കാരമായി ശോഭിച്ചു. സമാധാന കാംക്ഷിയായ അച്ചൻ വളരെ സ്തുത്യർഹമായ നിലയിൽ ആത്മീക നേതൃത്വം നൽകുകയുണ്ടായി. അദ്ദേഹം മഹായിടവക കാര്യനിർവ്വഹണസമിതി അംഗമായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.  

റവ.ജെ.വിത്സൻ

04.06.1983 മുതൽ വിഴിഞ്ഞം സ്വദേശിയായ വിത്സൻഅച്ചൻ ശുശ്രൂഷകനായി നിയമിതനായി. ദക്ഷിണകേരള മഹായിടവക ബിഷപ്പായിരുന്ന ഡോ. ഗ്ലാഡ്സ്റ്റൺ തിരുമേനിയുടെ പിതാവാണ് ഇദ്ദേഹം. ഈ കാലയളവിൽ അച്ചനിലൂടെ വളരെ വിലപ്പെട്ട സേവനം സഭയ്ക്ക് ലഭിച്ചു. ഇവിടെ ശുശ്രൂഷകനായിരിക്കെ തന്നെ പാറശ്ശാല ഡിസ്ട്രിക്ടിന്റെ ചെയർമാനെന്ന നിലയിലും സേവനം അനുഷ്ഠിച്ചു. റോഡുമുതൽ പള്ളിവരെയുള്ള റോഡിന്റെ ഇരുവശവും കൈവരികെട്ടി ഉയർത്തിയും റോഡിന്റെ അരികിൽ കവാഗം പണിതതും ഈ കാലയളവിലാണ്. ഇന്ന് ഉപയോഗിക്കുന്ന തരത്തിൽ തിരുവത്താഴ ഹാജരിനുള്ള കാർഡുകൾ ഏർപ്പെടുത്തിയതും ഇക്കാലത്താണ്. പുതുതായി ആരംഭിച്ച സാധുസഹായനിധിയുടെ ഉദ്ഘാടനം 03.03.1985 ൽ നടത്തുകയുണ്ടായി. 28.04.1985 ൽ അച്ചന് സമുചിതമായ യാത്ര അയപ്പ് നൽകി.  

റവ.എ.യേശുദാസൻ

1969 ൽ ഇവിടെ ശുശ്രൂഷകനായിരുന്ന അച്ചൻ 01.05.1976 ൽ സഭാശുശ്രൂഷയിൽ നിന്ന് വിരമിച്ചതിനുശേഷം 07.10.1980 മുതൽ വീണ്ടും ഇവിടെ ശുശ്രൂഷകനായി നിയോഗിക്കപ്പെട്ടു. ധീരനും, സ്ഥിരോത്സാഹിയും, കർമ്മനിരതനുമായ അച്ചനെ സഭയ്ക്ക് ഒരിക്കലും മറക്കാനാവില്ല. സഭാകമ്മിറ്റി ഇല്ലാതിരുന്ന ഈ കാലഘട്ടത്തിൽ സമാധാനം പുനഃസ്ഥാപിക്കുകയും സഭാകമ്മിറ്റി രൂപീകരിക്കുകയും ചെയ്തു. അച്ചന്റെ ശ്രമഫലമായി റോഡു മുതൽ പള്ളിവരെ 11 അടി വീതിയിൽ സ്ഥലം വിലയ്ക്ക് വാങ്ങി റോഡ് നിർമ്മിച്ചു. 03.06.1983 വരെ ഇവിടെ സേവനം ചെയ്ത അച്ചൻ 27.11.1987 ൽ കർത്താവിൽ നിദ്രപ്രാപിച്ചു.

റവ.തോമസ് ഡേവിഡ്

01.05.1979 മുതൽ അച്ചൻ ഇവിടെ ശുശ്രൂഷകനായി നിയമിതനായി. ഇദ്ദേഹം പുനലൂർ സ്വദേശിയാണ്. ഇവിടെ ശുശ്രൂഷകനായിരിക്കുമ്പോൾ 16.12.1979 ൽ അദ്ദേഹത്തിന്റെ ബോധകാഭിഷേക ശുശ്രൂഷ എം.എം.ചർച്ചിൽ വച്ച് നടക്കുകയുണ്ടായി. സഭാജനങ്ങൾ സജീവമായി ശുശ്രൂഷയിൽ പങ്കെടുത്തു. 07.10.1980 ൽ അച്ചൻ ഇവിടെ നിന്ന് സ്ഥലം മാറിപ്പോയി.  

റവ.പി.ജോൺസൺ

05.06.1978 മുതൽ 01.05.1979 വരെ സഭയുടെ ചുമതല വഹിച്ചിരുന്നത് പരശുവയ്ക്കൽ ഡി. ചെയർമാൻ റവ. എൻ.ജോസഫ് അച്ചനായിരുന്നു. ഈ കാലഘട്ടത്തിൽ സഭയിൽ ക്രമമായി ആരാധന നടത്തിവന്നിരുന്നക് വൈദീക വിദ്യാർത്ഥിയും പുനലൂർ സ്വദേശിയുമായ പി.ജോൺസൺ അവർകൾ ആണ്.  

റവ.കെ.ലാസർ

കോട്ടുക്കോണം സ്വദേശിയായ അച്ചൻ 01.06.1978 മുതൽ കേവലം 6 ആഴ്ച മാത്രം ഇവിടെ ശുശ്രൂഷകനായിരുന്നു. എല്ലാവരുടെയും സ്‌നേഹത്തിന് പാത്രീഭൂതനായിരുന്ന അച്ചൻ പാസ്റ്ററൽ ബോർഡ് സെക്രട്ടറി ആയിരിക്കെ ദൈവസന്നിധിയിലേക്ക് എടുക്കപ്പെട്ടു.

റവ.എ.സൈമൺ

രക്ഷാപുരിസ്വദേശിയായ സൈമൺഅച്ചൻ 01.05.1977 മുതൽ 01.06.1978 വരെ ഒരുവർഷം സേവനമനുഷ്ഠിച്ചു. അച്ചൻ പ്രാർത്ഥനായോഗങ്ങൾ ക്രമീകരിക്കുകയും സംഘടനകളെ ശക്തിപ്പെടുത്തുകയും ചെയ്തു. സഭയുടെ ആവശ്യത്തിലേക്ക് മൈക്ക് സെറ്റ് വാങ്ങിയത് ഈ കാലഘട്ടത്തിലാണ് ആയതിന്റെ ഉദ്ഘാടനം ഡോ.ഐ.യേശുദാസൻ തിരുമേനി നിർവ്വഹിക്കുകയുണ്ടായി.  

റവ.ഡി.കെ.രാജയ്യ

കാരക്കോണം സ്വദേശിയായ രാജയ്യഅച്ചൻ 1974 മേയ് 1 മുതൽ 1977 ഏപ്രിൽ 30 വരെ ഇവിടെ ശുശ്രൂഷകനായിരുന്നു. അച്ചന്റെ കാലയളവിൽ സഭ ആത്മീയമായി വളരെ വളർച്ച നേടുകയുണ്ടായി. അയണിവിള വീട്ടിൽ എാം ജോൺസൺ സംഭാവനയായി നൽകിയ ഓർഗൺ 29.04.1977 ൽ ഡോ.യേശുദാസൻ തിരുമേനി പ്രതിഷ്ഠിച്ചു. അന്ന് വന്ദ്യതിരുമേനി ഉദ്ഘാടനം ചെയ്ത റിങ്കൾടോബെ നഴ്‌സറിസ്‌കൂൾ തുടർന്ന് ലളിതഭവനിൽ പ്രവർത്തിക്കുന്നു.  

റവ.ജെ.നെൽസൺ

കരിച്ചൽ സഭാംഗമായ നെൽസൺ അച്ചൻ 01.04.1970 മുതൽ 29.04.1974 വരെ 4 വർഷം സ്തുത്യർഹമായി സേവനം അനുഷ്ഠിച്ചു. ലളിതഭവനത്തിൽ പി.നല്ലതമ്പി സംഭാവനചെയ്ത നാക്കുമണി ബെൽടവർ നിർമ്മിച്ച് അതിൽ ഘടിപ്പിക്കുകയുണ്ടായി. ആയതിന്റെ ഉദ്ഘാടനം 1973 മേയ് 13 ന് മോഡറേറ്റേഴ്‌സ് കമ്മിസറി ഡോ.ഐ.യേശുദാസൻ നിർവ്വഹിച്ചു. അന്ന് വൈകുന്നേരം നാടകം ഉൾപ്പെടെ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. ദൈവാലയത്തിനുചുറ്റിലും കോമ്പൗണ്ട് വാൾ പണിതത് ഈ കാലയളവിലാണ്. ആയതിന് നേതൃത്വം നൽകിയത് വൈ.യാക്കോബ് ഡീഖനാണ്. 1974 ജനുവരി മുതൽ ഇന്ന് നടന്നുവരുന്ന രീതിയിൽ വെള്ളിയാഴ്ച വൈകുന്നേരം ഏഴരമണിക്ക് ആരാധന ആരംഭിച്ചു.  

റവ.എ.യേശുദാസൻ

01.04.1969 മുതൽ 01.04.1970 വരെ എ.യേശുദാസൻ അച്ചൻ സേവനം അനുഷ്ഠിച്ചു. അച്ചന്റെ സേവനകാലം വളരെ ചിട്ടയുള്ളതായിരുന്നു. അദ്ദേഹത്തിന്റെ നർമ്മം കലർന്ന പ്രസംഗശൈലി ജനങ്ങളെ ചിന്തിപ്പിക്കുവാൻ പര്യാപ്തമായിരുന്നു. ആദ്യമായി ചർച്ച് ക്വയർ ആരംഭിച്ചത് ഇധ കാലയളവിലാണ്. ക്വയർ മാസ്റ്റർക്ക് ഒരോ ആഴ്ചയും രണ്ടരരൂപ ശമ്പളം കൊടുത്തു എന്നുകാണുന്നു.

റവ.ലേവി അഹരോൻ

ചെറുവാരക്കോണം സ്വദേശിയായ അഹരോൻ അച്ചൻ സർവ്വീസിൽ നിന്ന് വിരമിച്ചിതിനുശേഷം 22.09.1968 മുതൽ 01.04.1968 വരെ പ്രവർത്തിച്ചു. സൗമ്യനും സമാധാന കാംക്ഷിയുമായ അച്ചന്റെ ഹ്രസ്വകാലസേവനം വിലപ്പെട്ടതായിരുന്നു. 1990 ജൂലൈ 12 ന് അദ്ദേഹം കർത്തൃസന്നിധിലേയ്ക്ക് എടുക്കപ്പെട്ടു. 1969 ജനുവരി 1 മുതൽ പ്രാബല്യത്തിൽ വന്ന കുടുംബരജിസ്റ്റർ പുതുക്കി എഴുതിയത് ഈ കാലഘട്ടത്തിലാണ്. ജെ.പാലയ്യൻ (ചർച്ച് സെക്രട്ടറി) എം.ജോൺസൺ എന്നിവരാണ് രജിസ്റ്റർ തയ്യാറാക്കിയത്.

റവ.സി.ബാലരാജ്

1967 മെയ് മുതൽ 1968 മെയ് 30 വരെ ബാലരാജ് അച്ചൻ സ്തുത്യർഹമായി സേവനം അനുഷ്ഠിച്ചു. സഭാജനങ്ങൾക്കിരിക്കുവാൻ ആദ്യമായി സഭയിൽ ബഞ്ച് പണിതിട്ടത് ഈ കാലയളവിലാണ്. അച്ചൻ യുവജനങ്ങളെ സഭയിലെ മുഖ്യധാരയിലേക്ക് കൊണ്ടുവരാൻ പരിശ്രമിച്ചു. 30.05.1968 ൽ അദ്ദേഹം സ്ഥലം മാറിപ്പോയി. തുടർന്ന് 4 മാസം സഭയിൽ ശുശ്രുഷകർ ഉണ്ടായിരുന്നില്ല. ഈ കാലയളവിൽ ഡിസ്ട്രിക്ട് ചെയർമാൻ നിയോഗിക്കുന്നവർ ആരാധന നടത്തിവന്നു.  

റവ.ഡി.കേസരി

കേസരി സുവിശേഷകർ 05.06.1964 ഇവിടെ ശുശ്രൂഷ ആരംഭിച്ചു. ഇദ്ദേഹത്തിന്റെ പിതാവ് പീറ്റർ നോക്‌സ് ഇവിടെ ശുശ്രൂഷകനായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഇദ്ദഹത്തിന്റെ സേവനകാലത്ത് പല വികസനപ്രവർത്തനങ്ങൾ നടന്നിട്ടുണ്ട്. പാറശ്ശാല ഡിസ്ട്രിക്ടിലെ എല്ലാ സഭകളേയും പങ്കെടുപ്പിച്ചുകൊണ്ട് വി.ബി.എസ് നടത്തുകയുണ്ടായി. നമ്മുടെ മഹാഇടവകയിൽ നടത്തപ്പെട്ട ആദ്യത്തെ വി.ബി.എസ് ആണ് ഇത്. മാസത്തിൽ ഒരുദിവസം ഓരോ ഡീഖന്റെ ഭവനത്തിൽവച്ച് ഐക്യപ്രാർത്ഥന നടത്തിവന്നു. ജീർണ്ണാവസ്ഥയിലായിരുന്ന പഴയമിഷൻവീടിന് പകരം പുതിയ മിഷൻ വീടിന്റെ പണി ആരംഭിക്കുകയുണ്ടായി. പി.നല്ലതമ്പി, ഡി.യേശുദാസൻ, എം.ജോൺസൺ എന്നിവരടങ്ങുന്ന സബ്കമ്മിറ്റി പണിക്ക് നേതൃത്വം നൽകി. 1966 മാർച്ച് 13 ന് ദാവീദ് ഡീഖർ സംഭാവനചെയ് പുതിയ പുൽപിറ്റിന്റെയും പുതുതായി പണിത മിഷൻവീടിന്റെ പ്രതിഷ്ഠ നടത്തുകയുണ്ടായി. ഇവാൻസ് സായിപ്പ് ചടങ്ങിൽ പങ്കെടുത്തു.  

റവ.ജെ.ജസ്റ്റസ്

തിരുപുറം സ്വദേശിയായ റവ.ജസ്റ്റിൻ അച്ചൻ 27.11.1961 മുതൽ 01.06.1964 വരെ ഇവിടെ ശുശ്രൂഷകനായിരുന്നു. അദ്ദേഹത്തിന്റെ പ്രതിമാസ ശമ്പളം 75 രൂപ ആയിരുന്നു. അന്ന് കപ്പിയാരുടെ പ്രതിമാസവേതനം രണ്ട് രൂപ ആയിരുന്നു. ഉദിയൻകുളങ്ങര -പൊഴിയൂർ പാത തെളിച്ച് വിലയ റോഡ് നിർമ്മിച്ചത് ഈ കാലഘട്ടത്തിലാണ്. ആയതിലേക്ക് 5 സെന്റ് മിഷൻഭൂമി വിട്ടുകൊടുക്കേണ്ടിവന്നു. ഡീഖൻമാർക്ക് വാർഡ് നിർണ്ണയിച്ച് ചുമതലകൾ ഏൽപ്പിച്ചുവന്ന ഈ കാലഘട്ടത്തിലാണ് പള്ളിക്ക് പിൻമുറി പണിതത്. ആയതിലേക്ക് സഭാംഗങ്ങളിൽ നിന്ന് സംഭാവന സ്വീകരിച്ച് പണി പൂർത്തിയാക്കുകയുണ്ടായി.  

റവ.ജെ.ഡി.സോളമൻ

20.07.1961 ൽ ഇവിടെ സുവിശേഷകരായി തെരഞ്ഞെടുക്കപ്പെട്ട സഭാകമ്മിറ്റികൾ സഭയ്ക്ക് നേതൃത്വം നൽകിയിരുന്നു. സർക്കിൾ കൗൺസിലിലേക്കും മഹായിടവക കൗൺസിലിലേക്കും പ്രതിനിധികളെ അയച്ചിരുന്നു. ശ്രീ.മനാസ് ഡീഖർ ദീർഘകാലം ട്രാവൻകൂർ ചർച്ച് കൗൺസിലിൽ പ്രതിനിധീകരിച്ചിട്ടുണ്ട്. അയണിവിളയിൽ ശ്രീ. ഐ. മനുവേൽ ദീർഘകാലം ചർച്ച് സെക്രട്ടറിയായി സഭയ്ക്ക് നേതൃത്വം നൽകിയിരുന്നു. ശ്രീ.ജോർജ്ജ് സുവിശേഷകർ 1961 വരെ ഏതാണ്ട് ഏഴ് വർഷക്കാലം ശുശ്രൂഷ ചെയ്തിട്ടുണ്ട്.