നമ്മുടെ വിദ്യാലയം

LMS LPS കാക്കറവിള 1856 കാലഘട്ടത്തിൽ ഇന്ന് ദേവാലയം സ്ഥിതിചെയ്യുന്ന സ്ഥലത്ത് മൺചുമരോടു കൂടിയുള്ള കെട്ടിടത്തിൽ 2-ാം ക്ലാസ്സുവരെയുള്ള സ്‌കൂൾ പ്രവർത്തിച്ചിരുന്നതായി കാണാം. എന്നാൽ സ്‌കൂൾ നിലംപൊത്തിയതിനെതുടർന്ന് 1932-ൽ ഇന്നുകാണുന്ന സ്ഥലത്ത് സ്‌കൂൾ പ്രവർത്തനമാരംഭിച്ചു. ഈ കൊച്ചു ഗ്രാമ ത്തിലെ ഗ്രാമീണരുടെ ജീവിതത്തിൽ വെളിച്ചം കൊണ്ടുവരാൻ വിദ്യാലയം സഹായകമായി തീർന്നു1961- ൽ ഘങട കോർപ്പറേറ്റ് മാനേജ്‌മെന്റെ സ്‌കൂൾ ഏറ്റെടുത്തു. വിദ്യാലയത്തിന്റെ ആദ്യത്തെ രക്ഷാധികാരി , ശ്രീ കുട്ടപ്പൻപിള്ള ആയിരുന്നു. ശ്രീമതി ജ്ഞാനമ്മാൾ ആയിരുന്നു ആദ്യത്തെ വിദ്യാർത്ഥി. ഈ സ്‌കൂൾ ഇന്ന് കാണുന്ന തരത്തിൽ പുന8നിർമ്മാണം നടത്തി പ്രതിഷ്ഠിച്ചത് 15-02-2006 ആണ് ഘഗഏ മുതൽ കഢ വരെയുള്ള ക്ലാസ്സുകളിലായി നൂറ്റിയമ്പത് കുട്ടികൾ പഠിക്കുന്ന നമ്മുടെ വിദ്യാലയത്തിന്റെ രക്ഷാധികാരിയായി ശ്രീമതി സലീനപത്മം പ്രവർത്തിക്കുന്നു. സ്വാതന്ത്ര്യ സമര സേനാനി ശ്രീ സക്കറിയാസ് നാടാർ, ശ്രീ ജപമണി (റിട്ട. അഡീഷണൽ സെക്രട്ടറി, സെക്രട്ടറിയേറ്റ് തിരുവനന്തപുരം), ഡോ. റവ. മൽകിയ (വെല്ലൂർ) ശ്രീ. മിശിഹാ, ശ്രീ. എം. എസ് രാജ് മുൻ കോർപ്പറേറ്റ് മാനേജർ ഘങട) മുതലായ പ്രമുഖർ നമ്മുടെ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥികളായിരുന്നു.
.

ശ്രീമതി സെലീന പത്മം (ഹെഡ്മിസ്ട്രസ്)

വാർഷിക റിപ്പോർട്ട് 2016 -17

കാക്കറവിള LMS LPS ന്റെ 2016 – 17 അധ്യയന വർഷത്തിലെ പ്രവർത്തന റിപ്പോർട്ട്.
അജ്ഞതയുടെ അന്ധകാരത്തിലായിരുന്ന കടവുൾ കാക്കറവിളൈയിലെ ജനങ്ങസെ പശ്ചാത്യ മിഷണറിമാർ 184 വർഷങ്ങൾക്ക് മുമ്പ് 1833 ൽ അറിവാകുന്ന വെളിച്ചത്തിന്റെ ആദ്യാക്ഷരങ്ങൾ പകർന്നു നൽകി ഈ നാടിനെ വിദ്യാഭ്യാസപരമായും സാംസ്‌കാരികവുമായും അതിലൂടെ സാമ്പത്തിക ഉന്നമനവും ലക്ഷ്യമാക്കി കാക്കറവിള സി.എസ്.ഐ പള്ളിയങ്കണത്തിൽ സ്ഥാപിച്ച പള്ളിക്കൂടമാണ് കാലാന്തരത്തിൽ ഘങട ഘജട ടരവീീഹ എന്ന പേരിൽ ഈ നാടിന്റെ സർവ്വതോൻമുഖമായ വളർച്ചയ്ക്കും ഇന്നാട്ടിലെ ജനങ്ങളുടെ സാംസ്‌കാരിക സാമൂഹിക ഉയർച്ചയ്ക്കും വേദിയൊരുക്കികൊണ്ട് ഇന്നും വിജയപഥത്തിലായിരിക്കുന്നത്.
ദക്ഷിണ കേരള മഹായിടവക വിദ്യാഭ്യാസ സമിതിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഈ സ്ഥാപനത്തിൽ Pre KG, LKG, UKG, I-IV  വരെയുള്ള മലയാളം ഇംഗ്ലീഷ് മീഡിയം ക്ലാസുകൾ പ്രവർത്തിച്ചുവരുന്നു.നല്ല രീതിയിൽ പ്രവർത്തിച്ചുവരുന്ന Nursery Class  കൾ ഈ സ്‌കൂള്ളിന്റെ മുതൽകൂട്ടാണ്. ഭംഗിയായി ക്ലാസുകൾ കൈകാര്യം ചെയ്യുന്ന അധ്യാപകർക്ക് നന്ദിയർപ്പിക്കുന്നു.
2016 ജൂൺ 1 ാം തീയതി നടന്ന വർണ്ണാഭമായ പ്രവേശനോത്സവത്തോടെ ഈ വർഷത്തെ അധ്യയനം ആരംഭിച്ചു. കാക്കറവിള സി.എസ്.ഐ ചർച്ച് ഡിസ്ട്രിക്ട് ചെയർമാൻ റവ.മത്യാസ് അച്ചൻ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യുകയും എച്ച്.എം തങ്കകുമാരി ടീച്ചർ സ്വാഗം ആശംസിക്കുകയും വാർഡ് മെമ്പർ ആശംസ അർപ്പിക്കുകയും ചെയ്തു. നവാഗതരെ അക്ഷരദീപം തെളിച്ചും അക്ഷരത്തൊപ്പിയും മധുരവും പഠനോപകരണ കിറ്റും നൽകി സ്വീകരിച്ചു. എല്ലാവരും ചേർന്ന് പ്രവേശനോത്സവഗാനം അവതരിപ്പിച്ചു.
ഉച്ചയ്ക്കുശേഷം പുതിയ HM ശ്രീമതി.സലീന പത്മം ടീച്ചറിന്റെ അധ്യക്ഷതയിൽ സ്റ്റാഫ് മീറ്റിംഗ് കൂടി കഴിഞ്ഞ വർഷത്തെ വിദ്യാലയ പ്രവർത്തനങ്ങൾ വിലയിരുത്തുകയും പുതിയവർഷത്തെ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയും ജൂൺമാസകലണ്ടർ തയ്യാറാക്കുകയും ചുമതലകൾ നൽകുകയും ചെയ്തു. സ്റ്റാഫ് സെക്രട്ടറി, നേഴ്‌സറി ചാർജ്ജ്, വിദ്യാരംഗം, കലാസാഹിത്യവേദി കൺവീനർ, ഹെൽത്ത് ക്ലബ് കൺവീനർ എന്നീ സ്ഥാനങ്ങൾ ശോഭനം ടീച്ചറുടെയും ടഞഏ കൺവീനർ, സയൻസ് ക്ലബ്, ലൈബ്രറി ചാർജ്ജ്, എന്നിവ ഹേമലത ടീച്ചറിനെയും, Van charge, Noon feeding, Maths club, Gandhidersan എന്നിവയുടെ കൺവീനറായി സുജന ടീച്ചറിനെയും തിരഞ്ഞെടുത്തു. കലോത്സവം, മേളകൾ വിവധ മത്സരങ്ങൾ, ടൂർ, ആനിവേഴ്‌സറി, ദിനാചരണ പ്രവർത്തനങ്ങൾ തുടങ്ങിയവ എല്ലാ അധ്യാപകരുടെയും ഒത്തൊരുമായോടെ നടത്താനും തീരുമാനിച്ചു.
എല്ലാദിവസവും രാവിലെ 9.50 ന് നടത്തുന്ന സ്‌കൂൾ അസംബ്ലിയിൽ കുട്ടികൾ തന്നെ പ്രയർ സോങ്, പ്രയർ, പ്ലഡ്ജ്, ക്വിസ് പത്രവാർത്ത, വ്യായാമം,
HM ന്റെ അറിയിപ്പുകൾ ദിനാചരണ പ്രവർത്തനങ്ങൾ ദേശീയഗാനാപലനം, ചൊവ്വ, വ്യാഴം എന്നീ ദിവസങ്ങളിൽ ഇംഗ്ലീഷ് അസംബ്ലി എന്നിവയും നടന്നു വരുന്നു.
ഈ വർഷത്തെ ലോക പരിസ്ഥിതി ദിനം വിവിധ പരിപാടികളോടെ നടന്നു. ഒങ വ്യക്ഷത്തൈ സ്‌കൂൾ അങ്കണത്തിൽ നട്ട് പരസ്ഥിതി ദിനം ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി ദിന ക്വിസ്, പോസ്റ്റർ രചന എന്നിവ നടത്തി വിജയികൾക്ക് സമ്മാനം നൽകി.
ഈ വർഷം 19/06/2016 മുതൽ 25/06/2016 വരെ വായനാവാരം അതിവിപുലമായ രീതിയിൽ നടത്തുകയുണ്ടായി. അസംബ്ലിയിൽ വായനാദിന സന്ദേശം നൽകി. വായനാദിന പോസ്റ്റർ, വാക്യങ്ങൾ കണ്ടെത്തി ക്ലാസുകളിൽ പ്രദർശിപ്പിച്ചു. ഇതോടനുബന്ധിച്ച് കുളത്തൂർ ഗ്രാമപഞ്ചായത്ത് ഗ്രന്ഥശാല റീഡിംഗ് റൂം സന്ദർശിച്ചു. ശ്രീ. ഹരി വായനശാലയുടെ ആരംഭത്തെക്കുറിച്ചും അവിടെയുള്ള കൃതികൾ, ആകെ അംഗങ്ങൾ തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് ക്ലാസ് എടുത്തു. വായനശാല സന്ദർശനത്തിനാവശ്യമായ സഹായ സഹകരണങ്ങൾ ചെയ്തു തന്ന വാർഡ് മെമ്പർ.ശ്രീ.രവീന്ദ്രകുമാറിനോടുള്ള നന്ദി ഈ സമയം അർപ്പിക്കുന്നു. തുടർന്ന് ഫീൽഡ് ട്രിപ് ആയി വയൽ സന്ദർശനം നടത്തി. നെൽകൃഷി, പച്ചക്കറി കൃഷി, കുളം, തോട് ഇവയൊക്കെ കുട്ടികളിൽ അവേശ കാഴ്ചകളായി മാറി.
30/06/2016 ന് ആദ്യത്തെ പി.റ്റി.എ മീറ്റിംഗ് റവ.മത്യാസ് അച്ചന്റെ പ്രാർത്ഥനയോടെ നടന്നു. ശ്രീ.ഫ്രാൻസിസ് റ്റി രാജ് നെ പി.റ്റി.എ പ്രസിഡന്റ് ആയും ശ്രീമതി.ബ്ലസ്സി യെ MPTA പ്രസിഡന്റായും ശ്രീമതി. ഷെറിനെ MPTA വൈസ് പ്രസിഡന്റ് ആയും, ശ്രീ.ജോൺ, ശ്രീമതിമാർ. ശാലി, സന്ധ്യ, ഷീജ, ബീന, അനിത, സുനി, മീന എന്നിവരെ കമ്മറ്റി അംഗങ്ങളായും തിരഞ്ഞെടുത്തു. ഇവരുടെ ശക്തമായ നേതൃതവം സ്‌കൂൾ പ്രവർത്തനങ്ങൾക്ക് വളരെ താങ്ങായി ഇന്നാളുകളിൽ തീർന്നിരിക്കുന്നു. ഇവർക്ക് സ്റ്റാഫ് ന്റെ പേരിലുള്ള നന്ദി ഈ സമയം അർപ്പിക്കുന്നു.
സ്‌ക്കൂൾ നേഴ്‌സറി വയറിംഗ് ചെയ്ത് ഫാൻ & ലൈറ്റ്‌സ് ഫിറ്റ് ചെയ്യാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. ഇതിന്റെ സ്വിച്ച് ഓൺ കർമ്മം സി.എസ്.ഐ കാക്കറവിള അസോസിയേറ്റ് അച്ചനും വാർഡ് മെമ്പറും ചേർന്ന് നിർവ്വഹിക്കുകയുണ്ടായി ഫാൻ & ലൈറ്റ്‌സ് സംഭാവനയായി നൽകിയ വാർഡ് മെമ്പറിനും പി.റ്റി.എ പ്രസിഡന്റിനും സ്റ്റാഫിന്റെ പേരിലുള്ള നന്ദിയർപ്പിക്കുന്നു.
ദേശീയ വിര നിർമ്മാർജ്ജന ദിനത്തോടനുബന്ധിച്ച് ഒരു ഹെൽത്ത് ഓറിയന്റേഷൻ ക്ലാസ്സ് ഹെൽത്ത് ഇൻസ്‌പെക്ടറുടെ നേതൃത്വത്തിൽ നടക്കുകയുണ്ടായി. തുടർന്ന് ഗുളിക വിതരണം വാർഡ് മെമ്പർ ന്റെ ഉദ്ഘാടനത്തോടെ സ്‌കൂളിൽ ഭംഗിയായി നടന്നു.
ഈ വർഷത്തെ സ്വാതന്ത്ര്യദിനാഘോഷം അതിവിപുലമായ രീതിയിൽ നടത്തപ്പെട്ടു. വാർഡ് മെമ്പർ പതാക ഉയർത്തി. സ്‌കൂളിൽ നിന്നും വില്ലേജ് ഓഫീസ ജംഗ്ഷൻ വരെയും വർണാഭമായ റാലി നടത്തി. മധുരം വിളമ്പ, വിവധ മത്സരങ്ങൾ നടത്തി സമ്മാനങ്ങൾ നൽകി.
ഈ വർഷത്തെ ഓണാഘോഷം വളരെ ഗംഭീരമായി നടത്തപ്പെട്ടു. ഓണസദ്യ റവ.മത്യാസ അച്ചന്റെ സംഭാവനയായിരുന്നു. അച്ചനോടുള്ള നന്ദി ഈ സമയം അർപ്പിക്കുന്നു. പഞ്ചായത്ത് തലത്തിൽ നടത്തിയ അത്തപ്പൂക്കള മത്സരം ഓണപ്പാട്ടു മത്സരം എന്നിവയിൽ നമ്മുടെ കുട്ടികളും പങ്കെടുത്തു. ഓണപ്പാട്ടു മത്സരത്തിന് കക ാം സ്ഥാനം കരസ്ഥമാക്കാൻ സാധിച്ചു. വിജയികൾക്ക് ആശംസയർപ്പിന്നു.
ഈ വർഷത്തെ തനതുപ്രവർത്തനമായി അക്ഷരതിളക്കം എന്ന പേരിലുള്ള അക്ഷരക്ലാസ് ആണ് ഏറ്റെടുത്തത്. ഇതിന്റെ മുന്നോടിയായി പ്രി ടെസ്റ്റ് നടത്തി പിന്നോക്കക്കാരെ കണ്ടെത്തി അധ്യാപകരുടെ കൂട്ടായ ശ്രമത്തിലൂടെ ലഘുവായ പ്രവർത്തനങ്ങൾ നൽകി പിന്നോക്കക്കാരെ മുൻനിരയിലെത്തിക്കാൻ കഴിഞ്ഞു.
2016 ലെ സബ്ജില്ലാ ശാസ്ത്രമേളയിൽ നമ്മുടെ സ്‌കൂളും പങ്കെടുത്ത് സമ്മാനങ്ങൾ നേടി വിജയികൾക്ക് ആശംസകൾ അർപ്പിക്കുന്നു.
ഈ വർഷത്തെ സബ്ജില്ലാ കലോത്സവത്തിൽ എല്ലായിനങ്ങളിലും നമ്മുടെ കുട്ടികൾ പങ്കെടുത്ത് സമ്മാനങ്ങൾ വാങ്ങി സബ് ജില്ലയിൽ തന്നെ മികച്ച നിലവാരത്തിലെത്തിച്ചേർന്നു. IV  -ാം ക്ലാസിലെ രമ്യ.യു.ബി ക്ക് പദ്യം ചൊല്ലലിന് II- ാം സ്ഥാനം, മാപ്പിളപ്പാട്ടിൽ A grade, മോണോആക്ടിൽ A grade, എന്നിവയുംII ാം ക്ലാസിലെ Jijo .J.S ന് കഥാ കഥനത്തിന് A grade ഉം III – ാം ക്ലാസിലെ കൃഷ്ണജയ്ക്ക് നാടോടി നൃത്തത്തിന് A grade ഉം ലഭിച്ചു. പങ്കെടുന്ന എല്ലാ കുട്ടികൾക്കും സ്‌കൂളിന്റെ പേരിലുള്ള അഭിനന്ദനങ്ങൾ അറിയിക്കുന്നു.ഈ സ്‌കൂളിൽ പ്രവർത്തിച്ചുവരുന്ന വിദ്യാരംഗം, കലാസാഹിത്യവേദി, ഗണിത ക്ലബ്, സയൻസ് ക്ലബ്, ഇംഗ്ലീഷ് ക്ലബ്, ഗാന്ധിദർശൻ, ഹെൽത്ത്, കാർഷിക ക്ലബ് എന്നിവ ഭംഗിയായി നടന്നു വരുന്നു. ഗാന്ധി ദർശന്റെ ആഭിമുഖ്യത്തിൽ പാറശ്ശാല സബ്ജില്ലാ തലത്തിൽ നടത്തപ്പെട്ട ഗാന്ധി ക്വിസ് മത്സരത്തിൽ IV- ാം ക്ലാസിലെ രമ്യ.യു.ബി II- ാം സ്ഥാനം കരസ്ഥമാക്കി വിജയിച്ച രമ്യയ്ക്കും ക്ലബ് കൺവീനർ ആയ സുജന ടീചർനും നന്ദിയർപ്പിക്കുന്നു.
ഈ വർഷം യുണിക്‌സ് അക്കാഡമി നടത്തിയ IT scholarship & Colouring മത്സരത്തിൽ IV ക്ലാസിലെ Reshma.B.M ന് സംസ്ഥാനതലത്തിൽ III – ാം റാങ്ക് നേടി സ്‌കൂളിന് അഭിമാനമായി മാറി കൂടാതെ 22 പേർക്ക് Excellent ഉം Cash award ഉം ലഭിക്കുകയും ധാരാളം കുട്ടികൾക്ക് A+ സർട്ടിഫിക്കറ്റും മെഡലും കരസ്ഥമാക്കുകയും ചെയ്തു. ഇതിനെല്ലാമുപരിയായി സംസ്ഥാനതലത്തിൽ യുണിക്‌സ് അക്കാഡമി നടത്തിയ പരീക്ഷയിൽ ഏറ്റവും മികവ് പുലർത്തിയ സ്‌കൂളിനുള്ള Best School Award നമ്മുടെ സ്‌കൂളിന് ലഭിച്ചത് അഭിനന്ദനം അർഹിക്കുന്നകാര്യം തന്നെയാണ്. ഇത്രയേറെ വിജയം സാധ്യമാക്കിത്തീർത്ത Computer Teacher Smt. Ajitha Teacher  ന് സ്‌കൂളിന്റെയും പി.റ്റി.എ യുടെയും സ്റ്റാഫിന്റെയും പേരിലുള്ള നന്ദിയും സന്തോഷവും ഈ സമയം അറിയിക്കുന്നു.
2016 17 അധ്യയനവർഷത്തിൽ മഹായിടവക നടത്തിയ പ്രതിഭാ നിർണയ പരീക്ഷയിൽ വളരെയേറെകുട്ടികൾ പങ്കെടുത്ത് ഗോൾഡ് മെഡലും സിൽവർ മെഡലും നേടി I- ാം ക്ലാസിലെ ജ്യോതിഷ് ജെ.എസ് III- ാം റാങ്ക് നേടി നമ്മുടെ സ്‌കൂളിന്റെ പേര് മഹായിടവകയിലും ഉയരാൻ സഹായകമായി. ജ്യോതിഷിന് എല്ലാവിധ ആശംസകളും അർപ്പിക്കുന്നു. വിജയികൾക്ക് ഇന്ന് മെഡലും ക്യാഷ് അവാർഡും നൽകുന്നതാണ്.
ഈ വർഷത്തെ യുറീക്കാ വിജ്ഞാനോത്സവും, L.S.S പരീക്ഷ എന്നീയിനങ്ങളിൽ ധാരാളം കുട്ടികൾ പങ്കെടുത്തു.
പാറശ്ശാല BRC യുടെ ആഭിമുഖ്യത്തിൽ പഞ്ചായത്ത് തലത്തിൽ നടത്തിയ മികവ് 16 ൽ നമ്മുടെ സ്‌കൂളിൽ നിന്നും IV ാം ക്ലാസിലെ രമ്യയും അർച്ചനയും പങ്കെടുത്ത് സമ്മാനം നേടി. കുട്ടികളെ മത്സരത്തിനായി ഒരുക്കിയ ഹേമലത ടീചർനും സുജന ടീചർനും ഈ സമയം നന്ദിയർപ്പിക്കുന്നു.
സ്‌കൂൾതല കലാമത്സരവും കായിക മത്സരവും നടത്തി. വിജയികൾക്ക് ഇന്ന് സമ്മാനം നൽകുന്നതാണ്. കുട്ടികളുടെ മനസ്സിന് സന്തോഷവും ഉന്‌മേഷവും പ്രദാനം ചെയ്യുന്നതിനായി ഈ വർഷം മാജിക് ഷോ 2017 എന്ന പേരിൽ മികവുറ്റ ഒരു പ്രദർശനം ഒരുക്കുവാൻ സ്‌കൂളിനു കഴിഞ്ഞു.
ഈ വർഷത്തെ ക്രിസ്മസ് ആഘോഷവും വളരെ ഭംഗിയായി നടത്തി. ചിക്കൻ ബിരിയാണയും കേക്കും വിതരണം ചെയ്തു. ക്രിസ്മസ് പാപ്പമാരുടെ കൂട്ട നൃത്തം മനോഹരമായിരുന്നു. സ്‌കൂൾ പഠനയാത്ര ഫെബ്രുവരി 25 ന് തിരുവനന്തപുരം കേന്ദ്രമാക്കി നടത്തി. നെയ്യാർഡാം, അരുവിക്കര ഡാം, പ്ലാനറ്റോറിയം, മ്യൂസിയം, കുതിരമാളിക കൊട്ടാരം, ശംഖുമുഖം ബീച്ച്, ബീമാപ്പള്ളി എന്നീ സ്ഥലങ്ങൾ സന്ദർശിച്ചു. ധാരാളം കുട്ടികളും അമ്മമാരും എല്ലാ ടീച്ചേഴ്‌സും പങ്കെടുത്ത വിനോദയാത്ര കുട്ടിളിൽ സന്തോഷവും അറിവും പകർന്നു നൽകിയ ഒന്നായിരുന്നു. ടൂർ ഡയറി എഴുതിയവർക്ക് ഇന്ന് സമ്മാനം നൽകുന്നതാണ്.
Unit Test എല്ലാമാസവും നടത്തി ഒന്നും രണ്ടും മൂന്നും റാങ്ക് നേടുന്നവർക്ക് അസംബ്ലിയിൽ വച്ച് സമ്മാനം നൽകിവരുന്നു. തുടർന്ന് ക്ലാസ് പി.റ്റി.എ യും നടക്കുന്നു.
കുളത്തൂർ VHSS യുടെ ആഭിമുഖ്യത്തിൽ 10 ദിവസം നീണ്ടുനിന്ന NSS സഹവാസക്യാമ്പ് ഈ സ്‌കൂളിൽ വച്ച് നടത്തപ്പെട്ടു. ബഹുമാനപ്പെട്ട ശ്രീ.ആൻസലൻ MLA ഉദ്ഘാടനം ചെയ്യുകയും പഞ്ചായത്ത് പ്രതിനിധികൾ പങ്കെടുക്കുകയും ചെയ്തു.
പ്ലാമൂട്ടുക്കട സാംസ്‌കാരിക കൂട്ടായ്മയുടെ ഭാഗമായി സംഘടിപ്പിച്ച ഗ്രാമോത്സവ കളികളെ മത്സരത്തിൽ നമ്മുടെ കുട്ടികളും പങ്കെടുത്ത് സമ്മാനങ്ങൾ നേടി.
പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞപരിപാടിയായ നവകേരളം പദ്ധതിയുടെ ഭാഗമായി നമ്മുടെ സ്‌കൂളിൽ നടന്ന ഹരിത കേരളം പരിപാടിയിൽ പ്ലാസ്റ്റിക് നിർമ്മാർജ്ജനവും മഴവെള്ള സംരക്ഷണവും എന്ന വിഷയം ജൈവപച്ചക്കറി കൃഷിയുമായി ബന്ധപ്പെടുത്തി നടന്ന യോഗം വാർഡ് മെമ്പർ ഉദ്ഘാടനം ചെയ്യുകയും ശ്രീമതി.നിമിത ടീച്ചർ ക്ലാസ് എടുക്കുകയും ചെയ്തു.
ഈ വർഷം പൂർവ്വ വിദ്യാർത്ഥി സംഗമം ജനുവരി 7 ന് സംഘടിപ്പിക്കുകയുണ്ടായി 28 അംഗങ്ങൾ പങ്കെടുത്തു. സ്‌കൂളിന്റെ സർവതോന്മുഖമായ വികസനം ലക്ഷ്യമാക്കി നടന്ന യോഗത്തിൽ വാർഡ് മെമ്പർ, മേഘവർണൻ എന്നിവർ സംസാരിച്ചു. പൂർവ്വ വിദ്യാർത്ഥികളിൽ ചിലർ ഓർമകൾ പങ്കുവച്ചു. നമ്മുടെ PTA President ഉം അദ്ദേഹത്തിന്റെ പിതാവും ഈ സ്‌കൂളിലെ പൂർവ്വവിദ്യാർത്ഥികളാണെന്നത് അഭിമാനകരമാണ്. ശ്രീ.ഡേവിഡ് സിംഗ് പ്രസിഡന്റ് ആയി ഒരു കമ്മിറ്റി ഫോം ചെയ്തിട്ടുണ്ട്. പങ്കെടുത്ത എല്ലാവർക്കും ഈ അവസരം നന്ദി അർപ്പിക്കുന്നു.
കുട്ടികളുടെ സൃഷ്ടികൾ ഉൾപ്പെടുത്തികൊണ്ട് ഒരു കുഞ്ഞുമാസിക നിർമ്മാണത്തിലായിരിക്കുന്നു. ഹിന്ദി പ്രചാരസഭയുടെ വിവിധ പരീക്ഷാ ക്ലാസുകൾ പി.റ്റി.എ യുടെ ആവശ്യമനുസരിച്ച് 25/03/2017 ശനിയാഴ്ച രാവിലെ 10 മണിക്ക് ആരംഭിക്കുന്നതാണ്. എല്ലാ രക്ഷകർത്താക്കളുടെയും സഹകരണം പ്രതീക്ഷിക്കുന്നു. കൂടാതെ ഗ്രാമർ ക്ലാസ്, സ്‌പോക്കൺ ഇംഗ്ലീഷ് ക്ലാസ്, ഡാൻസ് ക്ലാസ്, പാട്ട് ക്ലാസ് എന്നിവ വെക്കേഷൻ സമയത്ത് ആരംഭിക്കുവാൻ ആഗ്രഹിക്കുന്നു. താല്പര്യമുള്ളവർ അറിയിക്കുക.
ഈ വർഷവും മുൻ വർഷത്തെപ്പോലെ ഇന്നാട്ടിലെ പ്രമുഖരായ റവ.മത്യാസ്, ശ്രീ.രവീന്ദ്രകുമാർ, ശ്രീമതി.ഗിരിജ മെമ്പർ, അഡ്വ.എഫ്.ലോറൻസ്, ശ്രീ.ഏനോസ് സാർ, ശ്രീ.ബഞ്ചമിൻ സാർ, ശ്രീ.ജയദീപ് നമ്മുടെ HM ശ്രീമതി. സെലിന പത്മം എന്നിവർ വിവിധ രീതിയിൽ മിടുക്ക് തെളിയിച്ച 20 കുട്ടികൾക്ക് എൻഡോവ്‌മെന്റ് നൽകുന്നു. ഈ സുമനസുകൾക്ക് സ്‌കൂളിന്റെ പി.റ്റി.എ, സ്റ്റാഫിന്റെ പേരിലുള്ള അകൈതവമായ നന്ദിയർപ്പിക്കുന്നു.
മുൻ HM ആയിരുന്ന വത്‌സലാംബിക ടീച്ചറിന്റെ പേരിൽ ഹസ്‌ബെന്റ് ശ്രീ. ബഞ്ചമിൻ സാറും ശ്രീമതി. തങ്കകുമാരി ടീച്ചറും ഗ്യാസ് കണക്ഷൻ എടുക്കുന്നതിന് സഹായിച്ചു. ഇവരെ ഈ അവസരത്തിൽ സ്‌നേഹപൂർവ്വം ഓർക്കുന്നു. നന്ദിയർപ്പിക്കുന്നു.
2016 17 ലെ വാർഷികാഘോഷം ബാലോത്സവം 2017 എന്ന പേരിൽ ഇന്ന് ഇവിടെ അരങ്ങേറുന്നു. പ്രധാന വ്യക്തികളുടെ സന്ദേശവും ആശംസയും ഉൾപ്പെടുത്തി മിടുക്കരായ കുട്ടികളുടെ ഫോട്ടോയും ചേർത്ത് ഒരു Notice cum  പത്രം അച്ചടിച്ച് വിതരണം ചെയ്തിട്ടുണ്ട്.
2016 17 അധ്യയന വർഷത്തിലെ പ്രവർത്തനങ്ങളെ ഇത്രയും സഹായിച്ച സർവ്വ ശക്തനായ ദൈവത്തിന് കോടാനുകോടി നന്ദിയർപ്പിക്കുന്നു. കൂടാതെ ലോക്കൽ മാനേജർ, മാനേജ്‌മെന്റ്, പി.റ്റി.എ കമ്മിറ്റി, എം.എൽ.എ, നാട്ടുകാർ, രക്ഷകർത്താക്കൾ, സ്റ്റാഫ് എന്നിവരെ നന്ദിയോടെ ഓർക്കുന്നു. നന്ദിയർപ്പിക്കുന്നു. തുടർന്നും എല്ലാവരെുടെയും സഹരണവും പ്രാർത്ഥനകളും പ്രതീക്ഷിക്കുന്നു. ഇനിയും വരം വർഷങ്ങളിൽ മേൽക്കമേൽ അഭിവൃദ്ധിയുണ്ടാകട്ടെയെന്ന് ആശംസിക്കുന്നു.
സ്‌കൂളിന്റെ സർവതോൻമുഖമായ വളർച്ചയിൽ സുപ്രധാന പങ്കുവഹിച്ചിരുന്ന Rtd.HM ദേവദാനം അവർകളുടെ നിര്യാണത്തിൽ സ്‌കൂളിന്റെ പേരിലുള്ള അനുശോചനം രേഖപ്പെടുത്തുന്നു.
ഇന്ന് ഞങ്ങളുടെ വാർഷികാഘോഷത്തിൽ പങ്കുകൊണ്ട് അനുഗ്രഹിച്ച വിശിഷ്ടാതിഥികൾക്ക് ഹൃദയപൂർവ്വം നന്ദി അർപ്പിച്ചുകൊണ്ട് ഈ റിപ്പോർട്ട് അംഗീകരത്തിനായി അദ്ധ്യക്ഷ ഹസ്തനങ്ങളിൽ സവിനയം സമർപ്പിക്കുന്നു