ചരിത്ര താളുകൾ

സി.എസ്.ഐ.കാക്കറവിള സഭാചരിത്ര സംഗ്രഹം

തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര താലൂക്കിൽ കുളത്തൂർ, കാരോട് എന്നീ പഞ്ചായത്തുകളിലെ ചില പ്രദേശങ്ങൾ ഉൾപ്പെട്ടതാണ് കാക്കറവിള. തിരുവനന്തപുരം – നാഗർകോവിൽ ദേശീയപാതയിൽ, ഉദിയൻകുളങ്ങര നിന്നും ഏകദേശം 6 കിലോമീറ്റർ തെക്കുമാറി ഈ സ്ഥലം സ്ഥിതിചെയ്യുന്നു. തോടുകളും കുളങ്ങളും വയലുകളും കൃഷിത്തോട്ടങ്ങളും നിറഞ്ഞ ഈ സ്ഥലം പ്രകൃതി രമണീയമാണ്. അടുത്തകാലം വരെ ഈ പ്രദേശത്ത് കരിമ്പന ഇടതൂർന്ന് നിന്നിരുന്നു. എന്നാൽ, ഇന്ന് മറ്റ് പ്രദേശങ്ങളിലെന്നപോലെ കരിമ്പന ഇവിടെ കാണാനേയില്ല. തമിഴ് സാമീപ്യം കൊണ്ട് മുൻപ് ജനങ്ങൾ തമിഴും മലയാളവും ഇടകലർന്ന് സംസാരിച്ചിരുന്നു. ഇന്ന് ഈപ്രദേശത്തെ 90% ജനങ്ങളും സാധാരണക്കാരായ ക്രിസ്ത്യാനികളാണ്. റോഡരികിൽന നിന്ന് ഏകദേശം 100 മീറ്റർ പടിഞ്ഞാറ് മാറി പൊക്കം കൂടിയ കുന്നിന്റെ മുകളിൽ കാക്കറവിള ദൈവാലയം തല ഉയർത്തി നിൽക്കുന്നു. എല്ലാദിവസവും പുലർച്ചെ 5 മണിക്ക് ഈ ദൈവാലയത്തിൽ നിന്ന് മുഴങ്ങുന്ന മണിനാദം കേട്ടാണ് ഗ്രാമം ഉണരുന്നത്. കൂടെ വിശുദ്ധവചനം കേൾക്കാം.

കടവൂൽ കാക്കിറവിളൈ :-

ദൈവം കാത്തുസൂക്ഷിക്കുന്ന സ്ഥലം എന്ന അർത്ഥത്തിൽ 1860 കാലഘട്ടത്തിൽ ഇവിടെ എത്തിയ മിഷണറിമാരാണ് ഈ പ്രദേശത്തിന് കാക്കറവിള എന്നപേര് നൽകിയത്.

ഓരോ പ്രാദേശിക സഭയ്ക്കും തനതായ ചരിത്രപാരമ്പര്യമുണ്ട്. പിന്നിലോട്ട് കണ്ണോടിച്ചാൽ വിദേശികളും സ്വദേശികളുമായ അനേകരുടെ ത്യാഗോജ്ജ്വലമായ ജീവിതവും കഠിനാദ്ധ്വോനവുമാണ് ജനമല്ലാതിരുന്ന ഈ സമൂഹത്തെ ജനമാക്കി മാറ്റാൻ സാധിച്ചത് എന്നു ബോധ്യമാകും.

പ്രൊട്ടസ്റ്റന്റ് മിഷണറിമാരുടെ പ്രവർത്തനം ദക്ഷിണ തിരുവിതാംകൂറിൽ ആരംഭിച്ചത് പത്തൊൻപതാം നൂറ്റാണ്ടിന്റെ ആവിർഭാവത്തോടെയായിരുന്നു. 1795 സെപ്റ്റംബർ 21-ാം തീയതി ലണ്ടൻ മിഷണറി സൊസൈറ്റി എന്ന സംഘടന സ്ഥാപിതമായി. തെക്കൻ തിരുവിതാംകൂറിലെ സുവിശേഷപ്രവർത്തനത്തിന് ഏറെ സഹായിച്ച സംഘടനയാണിത്. അതോടുകൂടി തഞ്ചാവൂർ, തിരുനെൽവേലി തുടങ്ങിയ സ്ഥലങ്ങളിൽ പ്രവർത്തിച്ചിരുന്ന മിഷണറിമാരുടെ കീഴിലുള്ള സുവിശേഷകൻമാർ തിരുവിതാംകൂറിന്റെ തെക്കുഭാഗത്ത് സുവിശേഷ പ്രവർത്തനം നടത്തിവന്നു. എങ്കിലും ഒരു സ്വദേശമിഷണറിയുടെ ആഗമനത്തോടുകൂടി മാത്രമേ പ്രവർത്തനത്തിന് സ്ഥിരത കൈവരിക്കുവാൻ സാധിച്ചുള്ളൂ.

മഹാരാശൻ എന്ന വേദമാണിക്യം

ഒരുപശ്ചാത്യ മിഷണറിയുടെ ആഗമനത്തിന് വഴിയൊരുക്കിയത് ഭാതീയനായ ഒരു സത്യാനേഷിയായിരുന്നു. അവർണസമുദായത്തിൽപ്പെട്ട മഹാരാൻ ചിദംബരം എന്ന സ്ഥലത്തേക്ക് തീർത്ഥയാത്രനടത്തി. അവിടെയുള്ള ക്ഷേത്രദർശനം ആയിരുന്നു ഉദ്ദേശ്യം. അനന്തിരവനുമൊത്ത് അവിടെ നടത്തിയ മഹാരാശൻ, താൻ പ്രതീക്ഷിച്ച ദൈവസാന്നിദ്ധ്യം അവിടെ ദർശിച്ചില്ല. നിരാശനായ അദ്ദേഹം ക്ഷേത്രപരിസരത്തുള്ള ഒരു കരിങ്കൽ തൂണിൽ ചാരിയിരുന്ന് മയങ്ങിപ്പോയി. ‘നീ അന്വേഷിക്കുന്ന സത്യദൈവത്തെ ഞാൻ കാണിച്ചുതരാം’ എന്ന ശബ്ദം കേട്ട് അദ്ദേഹം ഉണർന്നു.അടുത്ത പ്രഭാതത്തിൽ അദ്ദേഹം മടക്കയാത്ര ആരംഭിച്ചു. തഞ്ചാവൂരിലെത്തിയ മഹാരാശൻ അവിടെയുള്ള തന്റെ ബന്ധുക്കളെ സന്ദർശിച്ചു. അവർ അപ്പോഴേക്കും ക്രിസ്ത്യനികൾ ആയിക്കഴിഞ്ഞിരുന്നു.

ഞായറാഴ്ച അടുത്തുള്ള പള്ളിയിൽ ബന്ധുക്കളുമൊത്ത് ആരാധനയ്ക്ക് പോയി. മിഷണറിയായ കോലാഫിന്റെ പ്രസംഗം പള്ളിക്ക് പുറത്തുനിന്നുകേട്ടു. താൻ വളരെ കാലമായി ആഗ്രഹിച്ചിരുന്ന ശാന്തിയും സമാധാനവും ക്രിസ്തുവിൽ കണ്ടെത്തി. മിസ്റ്റർ കോലാഫ് മഹാരാശന്റെ അടുക്കൽപോയി താൻ വന്നതിന്റെ ഉദ്ദേശ്യം മനസ്സിലാക്കി. അദ്ദേിന് കെയ്ജ്ഞാനം (ഠൃൗല ണശറെീാ) എന്ന ലഘുരേഖ നൽകി. കോലാഫിന്റെ ഉപദേശത്തിൽ വിശ്വാസംപൂണ്ട അദ്ദേഹം 1801 ൽ വേദമാണിക്യം എന്ന പേര് സ്വീകരിച്ച് സ്‌നാനമേറ്റ് ക്രിസ്ത്യാനിയായി. തിരുവിതാംകൂറിൽ പുതുതായി ക്രിസ്തുമതം സ്വീകരിക്കുന്നവർക്ക് പലവിധ ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരുമെന്ന് മനസ്സിലാക്കിയ കോലാഫ് വേദമാണിക്യത്തേയും കുടുംബത്തേയും തഞ്ചാവൂരിലേക്ക് ക്ഷണിച്ചു. ഈ ക്ഷണം വേദമാണിക്യം നിരസിച്ചു. പകരം തിരുവിതാംകൂറിൽ താമസിച്ച് പ്രവർത്തിക്കുവാൻ ഒരു മിഷണറിയെ അന്വേഷിക്കുകയാണ് അദ്ദേഹം ചെയ്തത്.

 

വില്യം തോബിയാസ് റിങ്കൽ ടോബെ

സിലോണിൽ (ശ്രീലങ്ക) മിഷൻ പ്രവർത്തനം ആരംഭിക്കാൻ ആഗ്രഹിച്ച ലണ്ടൻ മിഷണറി സമൂഹം 3 മിഷണറിമാരെ തമിഴ് ഭാഷാപഠനത്തിനായി ഇന്ത്യയിലെ തരങ്കംപാടിയിലേക്ക് അയച്ചു. ഈ കാലഘട്ടത്തിൽ ഫ്രഞ്ചുകാരും ഇംഗ്ലീഷുകാരും തമ്മിലുണ്ടായ യുദ്ധം സിലോണിലേക്കും വ്യാപിച്ചു. അതുകൊണ്ട് ഇൻഡ്യയിലെത്തിയ മൂന്ന് മിഷണറിമാരും സിലോണിലേയ്ക്ക് പോകേണ്ടതില്ലെന്നും ഇൻഡ്യയിൽ മിഷണറി പ്രവർത്തനം നടത്തിയാൽ മതിയെന്നും തീരുമാനിച്ചു. അവരിൽ രണ്ടുപേർ മദ്രാസിന് വടക്കുഭാഗത്തുള്ള ചിലസ്ഥലങ്ങൾ കേന്ദ്രമാക്കി പ്രവർത്തിച്ചപ്പോൾ വില്യം തോബിയാസ് റിങ്കൽറ്റോബെ എന്ന ജർമ്മനി മിഷണറി തരങ്കംപാടി കേന്ദ്രമാക്കി തമിഴ്താട്ടിലെ ചില മിഷണറി സമൂഹങ്ങളോട് ചേർന്നു പ്രവർത്തിക്കാൻ തീരുമാനിച്ചു.ഈ അവസരത്തിൽ കോലാഫ് എന്നമിഷണറിയുടെ നിർദ്ദേശപ്രകാരം വേദമാണിക്യം റിങ്കൽറ്റോബെയെ സന്ദർശിച്ച് തിരുവിതാംകൂറിലെ തന്റെ ഗ്രാമത്തിലേക്ക് ക്ഷണിച്ചു. റിങ്കൽറ്റോബെ ക്ഷണം സ്വീകരിച്ചു. 1806 ഏപ്രിൽ 20-ാം തീയതി തിരുവിതാംകൂറിൽ പ്രവേശിച്ചു. മൈലാടിയിൽ സുവിശേഷപ്രവർത്തനം ആരംഭിച്ചു. 1809 സെപ്റ്റംബറിൽ മൈലാടി പള്ളി സ്ഥാപിച്ചു. തിരുവിതാംകൂറിലെ ഒന്നാമത്തെ ഹൈസ്‌ക്കൂളും വൈദീകപാഠശാലയും അദ്ദേഹം സ്ഥാപിച്ചു. അനേകംപേർ ക്രിസ്തുവിൽ വിശ്വസിച്ച് സഭയോട് ചേർന്നു. 1816 ൽ റിങ്കൽ റ്റോബെ അനാരോഗ്യം മൂലം തിരിച്ചുപോയി. വേദമാണിക്യം സഭാശുശ്രൂഷകനായി മൈലാടിയിൽ പ്രവർത്തിച്ചു.  

ചാൾസ് മീഡ്

1817 ൽ ചാൾസ്മീഡ് എന്ന മിഷണറി കുളച്ചലിൽ വന്നുചേർന്നു. അന്ന് തിരുവിതാംകൂറിലെ ബ്രിട്ടീഷ് റസിഡന്റ് ആയിരുന്ന കേണൽ മൻഡ്രോയുടെ സഹായവും ഈ പ്രവർത്തനങ്ങൾക്ക് ഉണ്ടായി. 1818 ൽ മിഷൻ ആസ്ഥാനം മൈലാടിയിൽ നിന്ന് നാഗർകോവിലിലേക്ക് മാറ്റപ്പെട്ടുറാണി ലക്ഷ്മിഭായി തമ്പുരാട്ടി ഇന്ന് കാണുന്ന നാഗർകോവിൽ മിഷൻ കാമ്പൗണ്ടും 5000 രൂപയും സംഭാവനയായി നൽകി. ഈ കാലഘട്ടത്തിൽ 3000 നാടാർ സമുദായാംഗങ്ങളെ ഒരുമിച്ച് നിലനിർത്തുന്നതിന് ഇത് സഹായകമായിത്തീർന്നു.

1819 ൽ മാൾട്ട് എന്ന മറ്റൊരു മിഷണറിയും കുടുംബവും തിരുവിതാംകൂറിലെത്തി. മാൾട്ട് കുടുംബം നാഗർകോവിലിലെത്തിയതോട മിഷൻ പ്രവർത്തനം വിപുലമാക്കാൻ കഴിഞ്ഞു. നാഗർകോവിലിൽ നിന്ന് മിഷൻ പ്രവർത്തനം നെയ്യാരിലേക്ക് വ്യാപിപ്പിച്ചു. മീഡ് നെയ്യൂർ മിഷന്റെ ചുമതല ഏറ്റെടുത്തു.

ചാൾസ് മീഡിന്റെ നെയ്യൂർ കേന്ദ്രമാക്കിയുള്ള പ്രവർത്തനം നെയ്യൂരിനും നെയ്യാറിനും ഇടയ്ക്കുള്ള നിരവധി സ്ഥലങ്ങളിൽ സഭകൾ രൂപം കൊള്ളുന്നതിന് കാരണമായി. 1827 ആയപ്പോഴേക്കും നെയ്യൂർ മിഷന്റെ കീഴിൽ 2 സഭകൾ രൂപം കൊണ്ടു കഴിഞ്ഞു. 1833 ൽ നെയ്യൂർ മിഷൻ കേന്ദ്രത്തിന്റെ കീഴിൽ 64 സഭകളും നിരവധി വിദ്യാലയങ്ങളും രൂപം കൊണ്ടു. ഈ കാലഘട്ടത്തിലാണ് കാക്കറവിള സഭ സ്ഥാപിക്കപ്പെട്ടത്.

 

കാക്കറവിള ഇടവകയുടെ ആരംഭം

1833 ലെ ചാൾസ് മീഡിന്റെ റിപ്പോർട്ടിൽ 1828 നും 1833 നും മദ്ധ്യേ വണ്ണാൻവിള എന്ന പുരയിടത്തിൽ ഒരു പള്ളിയും പള്ളിക്കൂടവും സ്ഥാപിക്കപ്പെട്ടു. എന്ന് രേഖപ്പെടുത്തിക്കാണുന്നു. ഈ സ്ഥലം ദൈവാലയം ഇന്ന് സ്ഥിതി ചെയ്യുന്നതിന്റെ പടിഞ്ഞാറ് ഭാഗത്താണെന്ന് കരുതുന്നു. 1833 ൽ മനയ്യൂർ മിഷൻ ഡിസ്ട്രിക്ടിൽ പൊതുവേ വലിയ ഉണർവ്വ് ഉണ്ടായി. ഈ കാലഘട്ടത്തിൽ പള്ളിക്കെട്ടിടങ്ങൾ നിർമ്മിക്കുന്നതിനും സുവിശേഷ പ്രചരണത്തിനും വേണ്ടി തദ്ദേശസംഘടനകൾ രൂപീകരിച്ചു. അതിനുവേണ്ടി സംഘടിപ്പിക്കപ്പെട്ട സമ്മേളനത്തിൽ 700 ഓളംപേർ പങ്കെടുത്തു. ദെവസ്‌നേഹത്തിൽ ആകൃഷ്ടരായ ജനം തങ്ങളുടെ വസ്തുവകകൾ, ധനം, മരം തുടങ്ങിയവ സൗജന്യമായി നൽകി. ഈ കാലഘട്ടത്തിൽ, അതായത് 1830 ൽ കാക്കറവിള സഭ സ്ഥാപിക്കപ്പെട്ടു എന്നുകരുതാം.

കുളത്തൂർ വില്ലേജിൽ ഒരു അവികസിത ഉൾനാടൻ പ്രദേശമായിരുന്നു കാക്കറവിള. ഇത് ഒരു ദേശത്തിന്റെയോ സ്ഥലത്തിന്റെയോ പേരായിരുന്നില്ല. ഇന്നത്തെ വിശാലമായ റോഡും വഴികളും അന്ന് ഉണ്ടായിരുന്നില്ല. എന്നാൽ ഇന്നത്തെ ദൈവാലയം രൂപം കൊണ്ടതിനുശേഷം ഈ പ്രദേശം വളരെ വികസിക്കുകയും ഇവിടുത്തെ ജനം സാമൂഹികമായും സാംസ്‌കാരികമായും വളർച്ച പ്രാപിക്കുകയും ചെയ്തു.

ഇന്ന് കാക്കറവിള ദൈവാലയം സ്ഥിതിചെയ്യുന്നതിന് പടിഞ്ഞാറ് ഭാഗത്ത് സ്ഥിതി ചെയ്യുന്ന സ്ഥലങ്ങൾ സവർണ്ണമേധാവിത്വത്തിൻ കീഴിലായിരുന്നു. പുലിക്കോണം നിലങ്ങൾക്ക് കിഴക്കുള്ള സ്ഥലമെല്ലാം ബ്രാഹ്മണരുടേയും മഠാധിപതികളുടേയും അധീനതയിലായിരുന്നു. അവരുടെ കൃഷിക്കുള്ള മൃഗങ്ങളും, കൃഷി ആയുധങ്ങളും, കറവമാടുകളും സൂക്ഷിക്കുന്നതിനുള്ള എരിത്തിലുകൾ, കളിയൽ മുതലാ സ്ഥിതിചെയ്തിരുന്ന സ്ഥലത്തിന് കീഴത് എന്നും അവരുടെ താമസത്തിനുള്ള മഠവും ആരാധനയ്ക്കുള്ള തെക്കതും സ്ഥിതിചെയ്തിരുന്ന സ്ഥലത്തിന് മേലത് എന്നും പറഞ്ഞുവന്നു. കീഴത്, മേലത് ഭാഗങ്ങൾ തമ്മിൽ ബന്ധിപ്പിച്ച് വണ്ടിത്തടം ഉണ്ടായിരുന്നുവെന്നും ആവഴിയിൽ കൂടി കാളവണ്ടികൾ സഞ്ചരിച്ചിരുന്നുവെന്നും രേഖകളിൽ കാണുന്നു.

കാക്കറവിള സഭയുടെ ചരിത്രപരമായ അവസ്ഥവച്ചുനോക്കുമ്പോൾ ഈ പ്രദേശത്ത് ഇന്ന് പാർക്കുന്ന ജനങ്ങളുടെ പൂർവ്വപിതാക്കൻമാർ മറ്റ് പ്രദേശങ്ങളിൽ നിന്ന് കുടിയേറിപ്പാർത്തവരാണെന്ന് വ്യക്തമാകും. ഈ കാലഘട്ടത്തിൽ ഇവിടെ ക്രിസ്ത്യാനികളോ പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളോ ഉണ്ടായിരുന്നില്ല. എന്നാൽ വ്‌ളാത്താങ്കരയിൽ കത്തോലിക്കർ ഒരുപള്ളി സ്ഥാപിച്ചിരുന്നു. പാറശ്ശാല മിഷൻ കേന്ദ്രമാക്കി കോടങ്കര, വെങ്കടമ്പ് എന്നീ സ്ഥലങ്ങളിൽ എത്തുകയും മിഷൻ പ്രവർത്തനം ആരംഭിക്കുകയും ചെയ്തു. അനാചാരങ്ങളും അന്ധവിശ്വാസങ്ങളും ഈ ദേശത്ത് നിറഞ്ഞിരുന്നു. ആശുപത്രികളോ ആരോഗ്യപരിപാലന കേന്ദ്രങ്ങളോ ഇല്ലായിരുന്ന ഈ കാലത്ത് വസൂരി, കോളറ തുടങ്ങിയ മാരക സാംക്രമിക രോഗങ്ങൾ തുടരെത്തുടരെ ഉണ്ടാകുകയും ആളുകൾ കൂട്ടത്തോടെ മരിക്കുകയും ചെയ്തിരുന്നു.

1830-ാമാണ്ട് ഇടയ്ക്ക് തമിഴ്താട്ടിലെ നെയ്യൂർ പ്രദേശത്തുള്ള ഉള്ളുവെട്ടിയിൽ നിന്ന് ധനാഢ്യനായ മല്ലൻ നൽഗുണത്താന്റെ മകൻ പൊറുതിയുടയോൻ ബന്ധുക്കളും ചാർച്ചക്കാരുമായി ഇവിടെയെത്തി താമസമുറപ്പിച്ചതായി കരുതുന്നു. ഇവർ മല്ലൻമാരും കായികാഭ്യാസികളും ആജാനുബഹുക്കളുമായിരുന്നു. അധികം ആൾപ്പാർപ്പില്ലാതെ തരിശു ഭൂമിയായിക്കിടന്ന സ്ഥലം കഠിനാദ്ധ്വാനികളായ അവർ കത്തിയും കുന്താലികളുമായി വെട്ടിത്തെളിക്കുകയും തിന, ചാമ തുടങ്ങിയവ കൃഷി ചെയ്യുകയും ചെയ്തു. മല്ലൻമാരായ ഇവർ തലക്കെട്ട്, കുട്ടിമുണ്ട്, കുറുവടി എന്നിവയുമായി സഞ്ചരിച്ചിരുന്നു. സ്വപരിശ്രമം കൊണ്ട് ഇവർ നാടിന് നേതാക്കളായി തീർന്നു. സ്വന്തമായി കൃഷി നടത്തുകയും ഭൂസ്വത്ത് സമ്പാദിക്കുകയും ചെയ്തു.

ഈ അവസരത്തിൽ പതിവായി ഉണ്ടാകാറുള്ള കോളറദീനം പടന്നുപിടിച്ചു. ജനങ്ങൾ കൂട്ടത്തോടെ ചത്തൊടുങ്ങി. സംഭ്രാന്തരായ ജനങ്ങൾ നാടും വീടും വിട്ട് പ്രാണരക്ഷാർത്ഥം അന്യസ്ഥലങ്ങളിൽ അഭയം തേടി. ഇവിടത്തെ ജൻമിമാരായ നായർ, ബ്രഹ്മണകുടുംബങ്ങൾ തിരുവനന്തപുരത്ത് അഭയം തേടി. ദേശത്ത് സംഹാര താണ്ഡവമാടിയ കോളറയെന്ന മഹാമാരിയിൽ നിന്ന് പൊറുതിയുടയോനും കുടുംബവും രക്ഷപ്പെട്ടു. അദ്ദേഹം റിങ്കൽറ്റോബെയിൽ നിന്ന് സ്‌നാനം സ്വീകരിച്ചു. അതിനുശേഷമാണ് പൊതിയുടയോൻ ഗുണമുടയോൻ എന്ന പേര് സ്വീകരിച്ചത്.

ഗുണമുടയോൻ എന്ന പിതാവിന്റെ പരിശ്രമഫലമായി 19-ാം നൂറ്റാണ്ടിന്റെ ആദ്യഘട്ടത്തിൽ 1827 ൽ കാലേബ് എന്ന ആളിനെ ക്ഷണിച്ചുവരുത്തി പ്രാർത്ഥന ആരംഭിച്ചു. കാക്കറവിള പുരയിടത്തിൽ സൗജന്യമായി ലഭിച്ച പത്ത് സെന്റ് വസ്തുവിൽ കാലേബ് ഉപദേശിയുടെ നേതൃത്വത്തിൽ പള്ളിപ്പണി ആരംഭിച്ചു. രണ്ട് വാതിലും നാല് ജന്നലും കൊട്ടിയടച്ച ചുവരും കാട്ടുകമ്പും പനയോലയും കൊണ്ടുള്ള മേൽക്കൂരയുമായി പള്ളി പണിത് അദ്ദേഹം അതിൽ താമസിച്ച് ശുശ്രൂഷചെയ്തു പോന്നു. അയണിവിള, വണ്ടാഴംവിള, പ്ലാവിള, കാഞ്ഞാംകാട് എന്നിവിടങ്ങളിൽ ഒറ്റപ്പെട്ട് കഴിഞ്ഞിരുന്ന കുടുംബങ്ങളെയും വ്യക്തികളേയും സഭയിൽ ചേർത്തു. വളരെക്കാലത്തെ സേവനത്തിന് ശേഷം അദ്ദേഹം പിരിഞ്ഞുപോയി.

1845 ൽ പാറശ്ശാല മിഷൻ കേന്ദ്രം സ്ഥാപിക്കുന്നതുവരെ നെയ്യൂർ മിഷന്റെ കീഴിലായിരുന്നു കാക്കറവിള സഭ. 1838 ൽ പുതുതായി എത്തിയ മിഷണറിമാരിൽ ഒരാളായ ജോൺ ആബ്‌സ് നെയ്യൂരിൽ ചാൾസ് മീഡലനോടൊപ്പം മിഷണറി പ്രവർത്തനം നടത്താൻ നിയോഗിക്കപ്പെട്ടു. അദ്ദേഹത്തിന്റെ പ്രവർത്തനം കൂടുതൽ കൂടുതൽ കേന്ദ്രീകരിച്ചിരുന്നത് നെയ്യൂരിന് വടക്കുള്ള പ്രദേശങ്ങളിലായിരുന്നു. പ്രവർത്തനം വികസിച്ചതോടെ 1845 ൽ ചെറുവാരക്കോണം കേന്ദ്രമാക്കി പാറശ്ശാല മിഷൻ ഡിസ്ട്രിക്ട് നിലവിൽ വന്നു. അതോടെ കാക്കറവിള പാറശ്ശാല മിഷൻ ഡിസ്ട്രിക്ടിന്റെ കീഴിലായി.

1850 മുതൽ മിഷണറി പ്രവർത്തനത്തിന്റെ ഫലമായി വമ്പിച്ച സാമൂഹിക പുരോഗതിയും പരവർത്തനവും ഉണ്ടായി. അതിനെത്തുടർന്ന് സവർണ്ണ മേധാവിത്തം അവർണ്ണരായ ക്രിസ്ത്യാനികഗെ ദക്ഷിണ തിരുവിതാംകൂറിലുടനീളം പീഡിപ്പിച്ചു. അതിന്റെ പരിസമാപ്തി ആയിരുന്നു1858-59 ലെ ഐതിഹാസികമായ ‘മേൽമുണ്ട്‌സമരം’. മാന്യമായി വസ്ത്രം ധരിക്കുവാനുള്ള അവകാശം നാടാർ വിഭാഗം നേടിയെടുത്തുവെങ്കിലും അതിനുവേണ്ടി സഹിച്ച ത്യാഗം കുറച്ചൊന്നിമല്ല.

ദൈവം കാത്തുസൂക്ഷിക്കുന്ന പ്രദേശം

ഈ കാലയളവിൽ കഠിനമായ വരൾച്ചയും ക്ഷാമവും ഉണ്ടായി. 1860 ൽ ഈ പ്രദേശത്ത് കോളറ പടർന്നുപിടിച്ചു. ഇത് സമൂഹത്തെ മുഴുവൻ ബാധിച്ച രൂക്ഷമായ പ്രശ്‌നമായിരുന്നു. നിരവധിപ്പേർ മരണപ്പെട്ടു. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് മിഷണറിമാർ നേതൃത്വം നൽകി. ഇംഗ്ലണ്ടിലും ഇതരരാജ്യങ്ങളിലും ധനശേഖരണം നടത്തി. കോളറയുടെ ശക്തി ശമിച്ചയുടനെ വസൂരി പടർന്നുപിടിച്ചു. നിരവധി ആളുകൾ കൊല്ലപ്പെട്ടു. എന്നാൽ ക്രിസ്ത്യാനികളായ വളരെപ്പേർ മരണത്തെ അതിജീവിച്ചു. അതോടുകൂടി ഈ സ്ഥലത്തിന് ‘ദൈവം കാക്കുന്ന സ്ഥലം’ എന്നർത്ഥമുള്ള കാക്കറവിള എന്നുപേരായി. 1862 നുശേഷമുള്ള മിഷൻ രേഖകളിൽ ‘കാക്കറവിള’ എന്ന് രേഖപ്പെടുത്തിക്കാണുന്നു. 1862 ൽ ഇവിടെ ശുശ്രൂഷ ചെയ്തിരുന്നത് യോനഥാൻ ഗ്ലൈഡ് എന്ന മിഷണറിയായിരുന്നു.

1880 കാലഘട്ടത്തിൽ അരുമാനന്ദം ഉപദേശിയാർ കുടുംബസമേതം മിഷൻവീട്ടിൽ താമസിച്ച് ശുശ്രൂഷചെയ്തുപോന്നു. അദ്ദേഹത്തിന്റെ ഭാര്യയുടെ പേര് കൃപ എന്നായിരുന്നു. അവർക്ക് 12 മക്കളുണ്ടായിരുന്നു. 1923 ൽ (കൊല്ലവർഷം 1104) ഈ സ്ഥലത്ത് വീണ്ടും കോളറ ബാധിച്ചു. പതിവുപോലെ വലിയ സംഹാരമുണ്ടായി. 70 വയസ്സുള്ള അരുമാനന്ദം ഉപദേശിയും ഭാര്യ കൃപയും രണ്ട് ആൺമക്കളും ഒരുദിവസം തന്നെ മരിച്ചു. വിവരമറിഞ്ഞയുടനെ ചെറുവാരക്കോണത്തുനിന്നും എ.റ്റി.ഫാസ്റ്റർ സായിപ്പ് സൈക്കിളിൽ വന്നെത്തി. അദ്ദേഹം നേരിട്ട് നേതൃത്വം നൽകി നാലുശവശരീരങ്ങളെ പള്ളിയുടെ പിൻഭാഗത്ത് അടക്കംചെയ്തിട്ടുപോയി. തുടർന്ന് കുറേക്കാലമ ശരിയായ ആരാധന നടന്നില്ല. അരുമാനന്ദം ഉപദേശിയുടെ മരണം സഭയെ വല്ലാതെ തളർത്തി. ഫാസ്റ്റർ സായിപ്പ് വീണ്ടും സ്ഥലത്തുവന്ന് പള്ളിയും മിഷൻവീടും ആരാധനയ്ക്ക് പറ്റിയ സ്ഥലമല്ലാ് കണ്ട് സെന്റിന് 10 രൂപ വിലയ്ക്ക് ലേലം ചെയ്തുകൊടുക്കുകയും ഇന്ന് പള്ളിയിരിക്കുന്ന 10 സെന്റ് സ്ഥലം വിലയ്ക്ക് വാങ്ങി സായിപ്പിന്റെ നിർദ്ദേശാനുസരണം പള്ളി പണിയുകയും പുതിയ പള്ളിയിൽ ആരാധന ആരംഭിക്കുകയും ചെയ്തു. പള്ളി കോമ്പൗണ്ടിൽ ബാക്കിയുള്ള സ്ഥലത്തിൽ 7 സെന്റ് സ്ഥലം 1945 ൽ വിലയ്ക്ക് വാങ്ങിയും ബാക്കി സ്ഥലം കല്ലനാട്ടുവിളയിൽ പുതുതായി ക്രിസ്തുമതം സ്വീകരിച്ച മാടൻ യോവാൻ മുതൽപേർ സൗജന്യമായി വിട്ടുകൊടുത്തിട്ടുള്ളതുമാകുന്നു. (1111-മാണ്ടിൽ  എഴുതിയ 1399 നമ്പർ ഭാഗപത്രപ്രകാരം) പഴയപള്ളി ഇരിക്കുമ്പോൾ തന്നെ 1856 ൽ രണ്ടാം ക്ലാസുവരെയുള്ള ഒരു സ്‌കൂളും ആരംഭിച്ചു.

ഈ സഭയുടെ ആദ്യകാലചരിത്രം ആരും പൂർണ്ണമായി രേഖപ്പെടുത്തിയിട്ടില്ല. ആയതിനാൽ ഇവിടെ പ്രവർത്തിച്ചിരുന്ന സഭാപ്രവർത്തകരുടെ കാലയളവും സഭയ്ക്കുവേണ്ടി അദ്ധ്വാനിച്ച സഭാപിതാക്കൻമാരുടെ സേവനകാലഘട്ടവും വ്യക്തമല്ല. സഭയുടെ ആദ്യകാലവളർച്ച തീരെ മന്ദഗതിയിലായിരുന്നു. എങ്കിലും ഈ കാലഘട്ടത്തിൽ ജീവിച്ചിരുന്ന പ്രഗത്ഭരായ അച്ചൻമാരുടെ സേവനവും പ്രാർത്ഥനയും സഭയ്ക്ക് ലഭിച്ചിരുന്നു. ആരാധനയും എഴുത്തുകുത്തുകളും തമിഴിൽ ആയിരുന്നു. ജനങ്ങൾ അച്ചൻമാരെ നാട്ടയ്യാർ എന്നാണ് വിളിച്ചിരുന്നത്. ആ കാലഘട്ടത്തിൽട ഇവിടെ ശുശ്രൂഷ അർപ്പിച്ചവരിൽ റവ.ഐശയ്യാ, റവ. ചാൾസ് ദേവദാസൻ, റവ. ജേസൺ എന്നിവരുടെ സേവനം പ്രത്യേകം സ്മരണീയമാണ്.

റവ. ഐശയ്യ

1940 കാലഘട്ടത്തിൽ ഐശയ്യാ അച്ചൻ ഇവിടെ ശുശ്രൂഷ ചെയ്തുവന്നു. അച്ചന്റെ സേവനം സഭയുടെ ആദ്യകാല വളർച്ചയെ ഏറെ സ്വാധീനിച്ചിട്ടുണ്ട്. 1944 ൽ ദൈവാലയത്തിന് തറക്കല്ലിട്ടു. തിരുവനന്തപുരം ഡിസ്ട്രിക്ട് മിഷണറി ആയിരുന്ന റവ. ഈസ്റ്റാഫ് എം.എൽ.ബി.ഡി, റവ. ഐശയ്യ എന്നിവരുടെ പേരുകൾ കൊത്തിയ ഫലകം ദൈവാലത്തിന്റെ മുൻഭാഗത്ത് സ്ഥാപിച്ചിരുന്നു. ദൈവാലയപണി ആരംഭിച്ചതും ചുവരുകൾ കെട്ട മട്ടപ്പെടുത്തിയതും ഈകാലഘട്ടത്തിലാണ്. ഇന്നത്തെ മിഷൻവീടിന്റെ മുൻഭാഗത്ത് സ്ഥിതിചെയ്തിരുന്ന പഴയമിഷൻവീട്ടിൽ താമസിച്ചു ശുശ്രൂഷചെയ്തു വന്നു. അന്നത്തെ മിഷൻവീട് കാലാന്തരത്തിൽ ജീർണിച്ചുപോയതിനാൽ അത് മാറ്റുകയും 1975 ൽ ഇന്നത്തെ മിഷൻവീട് പുതുതായി പണികഴിപ്പിക്കുകയും ചെയ്തു. ദക്ഷിണേന്ത്യസഭയുടെ മുൻമോഡറേറ്റർ മോസ്റ്റ് റവ.ഡോ.യേശുദാസൻ തിരുമേനി അദ്ദേഹത്തിന്റെ പുത്രൻമാരിൽ ഒരാളാണ്. പ്രാഥമിക വിദ്യാഭ്യാസം ഇവിടെ വച്ചാണ് ആരംഭിച്ചത്. വിവിധ വികസനപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ അച്ചന്റെ സേവനങ്ങളെ സഭ നന്ദിയോടെ സ്മരിക്കുന്നു.

റവ. ചാൾസ് ദേവദാസൻ

സർക്കിൾ സെന്ററായിരുന്ന കാക്കറവിള സഭയുടെ ആസ്ഥാനം വെങ്കഞ്ഞിയിലേക്ക് മാറ്റിയശേഷം അച്ചൻ ഇവിടെ ശുശ്രൂഷകനായി വന്നു. കുറച്ചുകാലം മാത്രമേ അച്ചൻ ശുശ്രൂഷകനായിരുന്നുള്ളൂ. ഈ കാലഘട്ടത്തിൽ മട്ടപ്പെടുത്തി വിട്ടിരുന്ന പള്ളിയുടെ ചുവര് മുഴുവനും അകത്തിരുന്ന പഴയപള്ളിയുടെ പുറത്തുവീണ് നശിച്ചുപോയി.

റവ.ജേസൺ

ഇദ്ദേഹം സുവിശേഷകനായി ഈ സഭയിൽ ശുശ്രൂഷ ആരംഭിച്ചു. ശുശ്രൂഷകരായിരിക്കുമ്പോൾ ഇവിടെ വച്ചുതന്നെ ബോധകാഭിഷേകം ലഭിച്ചു. ദൈവ ഭക്തനും സംഘാടകനുമായിരുന്ന അച്ചന്റെ സേവനം സഭയുടെ പുനരുദ്ധാരണത്തിന് വഴിതെളിച്ചു. അദ്ദേഹത്തിന്റെ കാലഘട്ടത്തിൽ സഭയ്ക്ക് ഒരു സ്വതന്ത്ര്യപാസ്റ്ററേറ്റ് പദവി ലഭിച്ചു. തുടർന്ന് പുതിയ സർക്കിൾ സെന്റർ രൂപീകരിച്ചപ്പോൾ കാക്കറവിള സർക്കിൾ സെന്ററായി. കാക്കറവിള സർക്കിൾസെന്ററിന്റെ ആദ്യ ചെയർമാനായി ജേസൺ അച്ചൻ നിയമിതനായി. തുടർന്ന് പള്ളി പുതുക്കിപ്പണിയാനുള്ള ശ്രമം ആരംഭിച്ചു. തകർന്നുവീണ പള്ളിച്ചുവരുകൾ മാറ്റി മേൽക്കൂര പണിതത് ഇദ്ദേഹത്തിന്റെ കാലത്താണ്. സഭയുടെ വിസ്തൃതിയ്ക്കുവേണ്ടി 7 സെന്റ് സ്ഥലം കൂടി വാങ്ങിച്ചേർക്കുകയുണ്ടായി. ഈ കാലഘട്ടത്തിലാണ് 4 ക്ലാസ് വരെയുള്ള സ്‌കൂൾകെട്ടിടം പണികഴിപ്പിച്ചത്. പലബുദ്ധിമുട്ടുകളും ക്ലേശങ്ങളും അനുഭവിക്കേണ്ടി വന്നുവെങ്കിലും അദ്ദേഹത്തിന്റെ വിലപ്പെട്ട സേവനം എക്കാലവും സ്മരിക്കപ്പെടും.

ദൈവാലയ പുനഃനിർമ്മാണം

തകർന്നുവീണ ചുവരുകൾ മാറ്റി പുതിയ ദൈവാലയം പണിയുക എന്നത് സഭയ്ക്ക് നേരിടേണ്ടി വന്ന ശ്രമകരമായ ജോലിയായിരുന്നു. സാമ്പത്തികമായി വളരെ താഴ്ന്ന നിലവാരം പുലർത്തിയിരിക്കുന്നവരായിരുന്നു ഏറിയപങ്കും. എന്നാൽ സഭയുടെ അശ്രാന്ത പരിശ്രമവും പ്രാർത്ഥനയും ജേസൺ അച്ചന്റെ നേതൃത്വവും കൊണ്ട് ചുരുങ്ങിയ കാലത്തിനുള്ളിൽ ചുവരുകൾ കെട്ടി മേൽക്കൂര പണിയാൻ സാധിച്ചു. പള്ളിപ്പണി പൂർത്തിയാക്കുന്നതുവരെ ഒരു താല്ക്കാലികമായ ഓലഷെഡ് കെട്ടി അതിൽ ആരാധന നടത്തിവന്നു. ദെവാലയത്തിന്റെ മേൽക്കൂരയ്ക്ക് വേണ്ട കഴുക്കോലുകൾ ഏറെയും സൗജന്യമായി ലഭിച്ചതും ശ്രമദാനമായി സഭാംഗങ്ങൾ തന്നെ ഇവിടെ എത്തിച്ചിട്ടുള്ളതുമാകുന്നു. ദൈവാലയത്തിൽ ഉണ്ടായിരുന്ന പന്തി ഉത്തരങ്ങൾ ഏറെയും കുളത്തൂർ ഭാഗത്ത് നിന്നും വിലയ്ക്ക് വാങ്ങിയ ഒരു ഊറ്റൻ ആഞ്ഞിൽ മരത്തിൽ നിന്നും ലഭിച്ചവയാണ്. തോട്ടിൽ നിറയെ മഴവെള്ളം ഉണ്ടായിരുന്ന അവസരത്തിൽ ഉത്തരത്തിനുള്ള ഭീമൻതടികൾ വെട്ടി വെള്ളത്തിൽ ഇട്ടതിനുശേഷം വലിയ വടംകൊണ്ട് കെട്ടി സഭാജനങ്ങൾ ഒരുമിച്ചുപോയി ആർപ്പോടെ മുകളിലോട്ട് വലിച്ച് കടകുളം ഭാഗത്ത് കരയിൽ എത്തിച്ചിരുന്നു. ഇത് വളരെ ശ്രമകരമായ ജോലിയായിരുന്നു. തുടർന്ന് സഭാജനങ്ങൾ ആബാലവൃദ്ധം ഒരുമിച്ച് പോയി ഉച്ചത്തിൽ ആർത്തുവിളിച്ച് ആഘോഷ ത്തോടെ ചുമന്ന് ദൈവാലയ പരിസരത്ത് എത്തിച്ചിരുന്നു. അന്നത്തെ സീനിയർ ക്രിസ്ത്യനെന്റവറിലെ അംഗങ്ങൾ സജീവമായി പങ്കുവഹിച്ചിരുന്നു. ഭക്ഷണത്തിന് ആവശ്യമായ അരി, പയറ്, മരച്ചീനി, തേങ്ങ, കരിപ്പുകട്ടി, മുളക് എന്നിവ ഭവനങ്ങളിൽ നിന്ന് ഉദാരമായി സംഭാവനയായി നൽകിയിരുന്നു. പല ഭവനങ്ങളിൽ നിന്നും എത്തിച്ചിരുന്ന പദാർത്ഥങ്ങൾ ഒരുമിച്ച് പാചകം ചെയ്ത് മുതിർന്നവരും യുവതീയുവാക്കളും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ചിരുന്നത് നല്ല കൂട്ടായ്മയുടെ അനുഭവം പകർന്നിരുന്നു. പരേതരായ ഐ.മനുവേൽ ഡീഖർ, എസ്.ജോസഫ് ഡീഖർ, പി.ദാവീദ് ഡീഖർ, എസ് ജോഷ്വ ഡീഖർ, ഐ.മത്യാസ് ഡീഖർ, ജോഷ്വ എം ഡീഖർ തുടങ്ങിയവർ സജീവനേതൃത്വം നൽകി.

കാലാകാലങ്ങളിൽ സഭാശുശ്രൂഷകർ സ്ഥലം മാറിവരികയും സഭയ്ക്ക് മികച്ച ശുശ്രൂഷകൾ അർപ്പിക്കുകയും ചെയ്തിട്ടുണ്ട്. 1954 ൽ പുതിയ ഡിസ്ട്രിക്ട് രൂപീകരിച്ചപ്പോൾ പാറശ്ശാല ഒരു ഡിസ്ട്രിക്ടായി തീരുകയും കാക്കറവിള പാറശ്ശാല ഡിസ്ട്രിക്ടിലെ ഒരു സഭയായി മാറുകയും ചെയ്തു. സഭയുടെ ഗതിവിഗതികൾ അനുസരിച്ച് അനേകം പ്രഗത്ഭരായ ശുശ്രൂഷകർ ഇവിടെ ശുശ്രൂഷ അർപ്പിച്ചിട്ടുണ്ട്. സഭാശുശ്രൂഷർക്ക് പൊതുവേ അനുവദിച്ചിട്ടുള്ള 5 വർഷം തികയ്ക്കാൻ കഴിയാത്തതു കാരണം പ്രഗത്ഭരായ ഏറ്റവും കൂടുതൽ സഭാശുശ്രൂഷകരുടെ സേവനം സഭയ്ക്ക് ലഭിച്ചിട്ടുണ്ട്. എന്നാൽ ഇടയ്ക്കിടെ സഭയുടെ നിലവാരം അധഃപതിക്കുകയും പട്ട,ാരുടെ സ്ഥാനത്ത് ഉപദേശിമാരും അന്യ സഭകളിലെ ഡീഖൻമാരും ആരാധന നടത്തേണ്ടതായും വന്നിട്ടുണ്ട്.

ഈ സഭയുടെ വളർച്ചയ്ക്ക് അക്ഷീണം പരിശ്രമിച്ച അനേകം വ്യക്തികളും കുടുംബങ്ങളുമുണ്ട്. കാലാകാലങ്ങളിൽ മിഷണറിമാരും മിഷണറി സമൂഹവും വിലപ്പെട്ട സംഭാവനകൾ നൽകിയിട്ടുണ്ട്. യൂറോപ്യൻ മിഷണറിമാരായ എ.റ്റി.ഫാസ്റ്റർ, ആബ്‌സ്ദ,ട സിംക്‌ളയർ, എ.എച്ച് ലഗ് തിരുമേനി എന്നിവർ പ്രത്യേകം സ്മരണീയർ ആണ്. അതോടൊപ്പം ഡിസ്ട്രിക്ട് മിഷണറിമാരായിരുന്ന ജോൺ കേസരി അച്ചൻ, ഈബൻ കേസരി അച്ചൻ, ജേക്കബ് അച്ചൻ, സഹായദാസ് അച്ചൻ എന്നിവരുടെ സേവനവും സ്മരണീയമാണ്.

മഹാഇടവക ബിഷപ്പുമാരായ ലഗ്തിരുമേനി, വില്യംപോൾ വാചാലൻ തിരുമേനി, ഡോ.ഐ.യേശുദാൻ തിരുമേനി, ഡോ. ശാമുവേൽ അമൃതം തിരുമേനി, ഡോ.ഗ്ലാഡ്സ്റ്റൻ തിരുമേനി എന്നിവർ സഭയുടെ വളർച്ചയിൽ കാണിച്ച താല്പര്യവും ശുഷ്‌കാന്തിയും നന്ദിയോടെ സ്മരിക്കുന്നു.

ഇപ്പോൾ മഹായിടവകയ്ക്ക് ആത്മീയനേതൃത്വം നൽകിവരുന്ന വന്ദ്യ ബിഷപ്പ് റൈറ്റ് റവ.എ.ധർമ്മരാജ് റസാലം തിരുമേനി സഭയുടെ വികസനങ്ങളിൽ ശ്രദ്ധവച്ച് പ്രോത്സാഹനം നൽകുന്നു. സഭാപിതാവ് എന്ന നിലയിൽ സഭയ്ക്കുള്ള പ്രത്യേക നന്ദി രേഖപ്പെടുത്തുന്നു. തദ്ദേശീയരും വിദേശീയരുമായ സഭാപ്രവർത്തകരുടെ സേവനത്തോടൊപ്പം ത്യാഗോജ്ജ്വലമായ നേതൃത്വം നൽകിയ നമ്മുടെ പിതാക്കൻമാരെപ്പറ്റിയോ, കമ്മിറ്റി അംഗങ്ങളെപ്പറ്റിയോ 1960 വരെ വ്യക്തമായ രേഖകളില്ല. പരേതനായ യോവാൻ ഡീഖൻ, മാർത്താണ്ഡൻ ഡീഖർ, യോവേൽ ഡീഖൻ, മനാസ് ഡീഖൻ, ദാനിയേൽ ഡീഖൻ, ജോസഫ് ഡീഖൻ, ജോഷ്വ ഡീഖൻ, തുടങ്ങിയവരുടെ അശ്രാന്ത പരിശ്രമവും പ്രാർത്ഥനയും സഭയുടെ വളർച്ചയുടെ അടിസ്ഥാനമായി കാണുന്നു.

ഈ ചരിത്രത്തിൽ പരാമരശിക്കാതെ പോയ മറ്റു ചില പട്ടക്കാരും ഉപദേശിമാരും ഇവിടെ സ്തുത്യർഹമായ സേവനം കാഴ്ചവച്ചിട്ടുണ്ട്. എന്നാൽ അവരുടെ സേവനകാലഘട്ടം വ്യക്തമല്ല. എന്നാൽ ചില വൃദ്ധപിതാക്കൻമാരുടെ ഓർമ്മയിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ പട്ടിക ചുവടെചേർക്കുന്നു.

1. കാലേബ് ഉപദേശി

2. യോനഥാൻ ഗ്‌ളൈഡ്

3. അരുമാനന്ദം ഉപദേശി

4. ചെട്ടി ഉപദേശി

5. ലാസർ ഉപദേശി

6. പീറ്റർ നോക്‌സ് സുവിശേഷകർ

7. ജോസഫ് സുവിശേഷകർ

8. ഐശയ്യാ അച്ചൻ

9. ചാൾസ് ദേവദാസൻ

10. മോശെ ഉപദേശി

11. ജേസൺ അച്ചൻ

12. ദേവനേശൻ സുവിശേഷകർ

13. റവ.ബി.ഭാനുവേൽ വിദ്വാൻ

14. റവ.ചെറിയാൻ ദേവദാസൻ

15. മനാസ് ഉപദേശി

16. റവ.ദേവനേശൻ

17. ജോർജ്ജ് സുവിശേഷകർ

1950 മുതൽ മഹായിടവക നിയമപ്രകാരം തെരഞ്ഞെടുക്കപ്പെട്ട സഭാകമ്മിറ്റികൾ സഭയ്ക്ക് നേതൃത്വം നൽകിയിരിക്കുന്നു. സർക്കിൾ കൗൺസിലിലേക്കും മഹായിടവക കൗൺസിലിലേക്കും പ്രധിനിധികളെ അയച്ചിരുന്നു. ശ്രീ.മനാസ് ഡീഖർ ദീർഘകാലം ട്രാവൻകൂർ ചർച്ച് കൗൺസിലിൽ പ്രതിനിധീകരിച്ചിട്ടുണ്ട്. അയണിവിളയിൽ ശ്രീ. ഐ.മനുവേൽ ദീർഘകാലം ചർച്ച് സെക്രട്ടറിയായി സഭയ്ക്ക് നേതൃത്വം നൽകിയിരുന്നു. ശ്രീ.ജോർജ്ജ് സുവിശേഷകർ 1961 വരെ ഏതാണ്ട് ഏഴ് വർഷക്കാലം ശുശ്രൂഷചെയ്തിട്ടുണ്ട്.

1997 ജനുവരി അഞ്ചാം തീയതിയിലെ സഭാദിനത്തോടനുബന്ധിച്ച് ഹാളിന്റെ തറക്കല്ലിടൽ കർമ്മം റവ.കെ.പുഷ്പരാജൻ അച്ചന്റെ സാന്നിദ്ധ്യത്തിൽ റൈറ്റ്.റവ.ഡോ.ശമുവേൽ അമൃതം തിരുമേനി നിർവ്വഹിക്കുകയുണ്ടായി. പ്രധാനമായി മൂന്ന് ഘട്ടങ്ങളിലാണ് പണി പൂർത്തിയാക്കിയത്. ആദ്യഘട്ടം പണിയായ ഫൗണ്ടേഷനും ബേസ്‌മെന്റും പൂർത്തിയാക്കിയത് പുഷ്പരാജൻ അച്ചന്റെ കാലഘട്ടത്തിലാണ്. ആയതിലേയ്ക്ക് 40,635 രൂപ ചെലവായി.

രണ്ടാംഘട്ടം പണി ആരംഭിച്ചത് 02.06.1977 ൽ ഇവിടെ നിയമിതനായ നോബിളച്ചന്റെ കാലഘട്ടത്തിലാണ്. അച്ചന്റെ ആത്മാർത്ഥമായ പരിശ്രമവും പണി ത്വരിതപ്പെടുത്തുവാൻ ഇടയാക്കി. ചുടുകല്ല് കെട്ടി ചുവർ മട്ടപ്പെടുത്തുന്നതിന് 90,000 രൂപ ചെലവായി. ഹാളിെന്റ മേൽക്കൂര സ്ട്രസ് ചെയ്ത് ആസ്ബസ്റ്റോസ് ഷീറ്റ് ഉറപ്പിക്കുകയും ജന്നൽ, വാതിൽ, വെന്റിലേറ്റർ എന്നിവയിൽ ഗ്രിൽ പണിത് ഉറപ്പിക്കുകയും ചെയ്തു. ആയതിലേയ്ക്ക് 1,78,000 രൂപ ചെലവായി.

ഹാളിന്റെ പണി പൂർത്തിയാക്കി പ്രതിഷ്ഠിച്ചത് വിത്സൻമോസസ് അച്ചന്റെ കാലഘട്ടത്തിലാണ്. അച്ചന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ചർച്ച് ഡെവലപ്‌മെന്റ് കമ്മിറ്റി 2000 ഡിസംബറിൽ തന്നെ ഹാൾ പ്രതിഷ്ഠിക്കണമെന്നും ആയതിലേയ്ക്ക് ധനാഗമന മാർഗ്ഗങ്ങൾ ആവിഷ്‌കരിക്കണമെന്നും തീരുമാനിച്ചു. ചർച്ച് ഹാളിന് മില്ലേനിയം ആഡിറ്റോറിയം എന്ന് നാമകരണം ചെയ്യാനുള്ള ഡെവലപ്‌മെന്റ് കമ്മിറ്റിയുടെ നിർദ്ദേശം 13.08.2000 ലെ ചർച്ച്കമ്മിറ്റിയും തുടർന്ന് കൂടിയ തിരുസഭായോഗവും അംഗീകരിക്കുക യുണ്ടായി. പുതിയ ദൈവാലയപണി നടത്തിയപ്പോൾ അഭംഗുരം 3 വർഷമ ആരാധന നടത്തുവാൻ സാധിച്ചത് ഈ ഹാൾ ഉള്ളതുകൊണ്ടു മാത്രമാണ്.

350 പേർക്ക് ഒരേസമയം ഭക്ഷണം കഴിക്കുവാൻ സൗകര്യങ്ങളുള്ള ഹാൾ ഈ പ്രദേശത്തെ ജനങ്ങൾക്ക് ഒരു അനുഗ്രഹം തന്നെയാണ്. തുടർന്ന് ഹാളിനോട് ചേർന്നുള്ള അടുക്കളയുടെ പണി പൂർത്തിയാക്കുകയുണ്ടായി. 2000 ഡിസംബർ 24 ന് സഭയുടെ ചിരകാല അഭിലാഷം സാക്ഷാത്കരിക്കപ്പെട്ടു. 11 മണിക്ക് അഭിവന്ദ്യ തിരുമേനിയുടെ അഭാവത്തിൽ ബിഷപ്പ് കമ്മിസറി റവ.ഡോ.ബെൻഗ്ലഡ്സ്റ്റൺ അച്ചൻ ഹാൾ പ്രതിഷ്ഠിക്കുകയുണ്ടായി.

1997 ജനുവരി മുതൽ 2002 ഡിസംബർ വരെ ത്രൈവാർഷികത്തിലെ എല്ലാ വികസനപ്രവർത്തനങ്ങൾക്കുമായി ലഭിച്ച വരവ് 5,37,995 ചെലവ് 5,34,233 രൂപയും നീക്കിയിരിപ്പ് 3,762 രൂപയുമാണ്. വരവ്-ചെലവ് വിവരം അച്ചടിച്ച് പ്രസിദ്ധീകരിച്ചിട്ടുണ്ട്. 13.08.2002 ലെ കമ്മിറ്റിയുടെ തീരുമാനപ്രകാരം ഹാൾപണിയ്ക്ക് സംഭാവന തുകയുടെ 25% ഇളവ് ചെയ്തുകൊടുക്കുന്നതാണ്. 13.12.2002 മുതൽ വിവാഹ ആവശ്യങ്ങൾക്ക് വേണ്ടിയുള്ള ഹാളിന്റെ വാടക 1250 രൂപയാണ്.

നമ്മുടെ സഭയുടെ സാമ്പത്തിക ചുറ്റുപാടുകൾ അനുസരിച്ച് ഈ സംരംഭം നമ്മുടെ സാമ്പത്തിക പരിമിതികൾക്ക് അതീതമാണ്. ആയതിലേയ്ക്ക് അക്ഷീണം പരിശ്രമിച്ചവരെ പേരെടുത്ത് നന്ദിപറയുക അസാധ്യമാണ്. ഈ മഹത് സംരംഭത്തിന് നേതൃത്വം നൽകിയ വന്ദ്യ വൈദീകരായ റവ.കെ.പുഷ്പരാജൻ റവ.ടി.എസ്.നോബിൾ പരേതനായ റവ.വിത്സൻമോസസ് എന്നിവരോട് സഭയ്ക്കുള്ള നിസീമമായ നന്ദി ഇവിടെ രേഖപ്പെടു ത്തുന്നു. ചർച്ച് ഡെവലപ്‌മെന്റ് കമ്മിറ്റി കൺവീനറായി പ്രവർത്തിച്ചത് എം.എസ്.രാജ് ആണ്. വിവിധ സബ്കമ്മിറ്റികൾക്ക് നേതൃത്വം നൽകിയ താഴെപ്പറയുന്നവരുടെ സേവനം ശ്ലാഘനീയമാണ്. പ്രെയർകമ്മിറ്റിക്ക് നേതൃത്വം നൽകിയത് ഏനോസും ഫൈനാൻസ് കമ്മിറ്റിക്ക് നേതൃത്വം നൽകിയത് സഭാസെക്രട്ടറി പി.ആർ.ജോൺസ് വിൻസെന്റും കൺസ്ട്രക്ഷൻ കമ്മിറ്റിക്ക് നേതൃത്വം നൽകിയത് പി.ശോഭനവുമാണ്.

കൂടാതെ ചർച്ച് ഡെവലപ്‌മെന്റ് കമ്മിറ്റി അംഗങ്ങളായി അക്ഷീണം പ്രയത്‌നിച്ച ഡി.എസ്.ബാബു, പി.ശോഭനം, പി.മേഴ്‌സിഭായി (ജോയിന്റ് കൺവീനേഴ്‌സ്) ഇടവകകമ്മിറ്റി അംഗങ്ങളായ ദേവദാസൻ, നല്ലതമ്പി, റോബി മശിഹാദാസ്, ബിജു, ജോസ്, ഫാൻസി, രഞ്ജിതം, സംഘടനാ സെക്രട്ടറിമാരായ സുജാത, സരോജിനി, ബിജു, മറ്റ് അംഗങ്ങളായ എസ് നേശയ്യൻ, ജെ.കൊർന്നല്യോസ്, വി.ഇസ്രായേൽ, എം.ദാനമ്മ, ജി.സത്യറൂബി, നിയസാങ്കേതിക നിർദ്ദേശങ്ങൾ നൽകിയ അഡ്വ.എഫ.്‌ലോറൻസ്, എൻജിനീയർമാരായ സാംഡേവിഡ്, ഷെർലി എം.ഡെന്നീസ് എന്നിവരോടും പ്രത്യകിച്ച് ധനാഗമന മാർഗ്ഗങ്ങൾ ആവിഷ്‌കരിച്ച് നടപ്പിലാക്കിയ ഏനോസ് ഡീഖരോടും ഈ സംരംഭത്തിന്റെ കൺവീനറായി അക്ഷീണം പ്രയത്‌നിച്ച് വിജയിപ്പിച്ച കൺവീനർ എം.എസ്.രാജിനോടും സഭയ്ക്കുള്ള കടപ്പാട് നിസ്സീമമാണ്.

റവ.ഡോ.സി.ദേവനേശൻ

വിൽസൻമോസസ് അച്ചന്റെ വിയോഗത്തെ തുടർന്ന് കണ്ണമ്മൂല ദൈവിക സെമിനാരിയിലെ അദ്ധ്യപകനായ റവ.സി.ദേവനേശൻ അച്ചൻ ശുശ്രൂഷ നടത്തിവന്നു. പണ്ഡിതനും വാഗ്മിയുമായ അച്ചൻ സ്‌നേഹമസൃണമായ പെരുമാറ്റം കൊണ്ട് സഭയുടെ സ്‌നേഹാദരവുകൾ പിടിപ്പുപറ്റി. പിന്നത്തേതിൽ അദ്ദേഹം മഹായിടവകയുടെ ഉപാദ്ധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടതിൽ സഭ അഭിമാനിക്കുന്നു.

2001 ഡിസംബർ 8,9,10,11 തീയതികളിൽ നമ്മുടെ പള്ളി മൈതാനത്തിൽ വച്ച് നടന്ന കാക്കറവിള ഡിസ്ട്രിക്ടിന്റെ രണ്ടാമത് കൺവെൻഷനിൽ ബിഷപ്പ് ചെറിയാൻ മുഖ്യപ്രസംഗകനായിരുന്നു. ഡിസംബർ 11 ന് നടത്തപ്പെട്ട സമാപനയോഗത്തിൽ ഡിസ്ട്രിക്ടായി സ്‌പോൺസർ ചെയ്ത മിഷണറി ശ്രീ.ലൂക്കാരാജിന്റെ പ്രതിഷ്ഠാ ശുശ്രൂഷ നടത്തപ്പെട്ടു.

25.03.2002 ലെ സഭാകമ്മിറ്റിയുടെ തീരുമാനമനുസരിച്ച് ചർച്ച് ഹാളിനോട് ചേർന്ന് ഒരു സെന്റ് ഭൂമി ചർച്ച് ഡെവലപ്‌മെന്റ് കമ്മിറ്റി 7000 രൂപ വിലയ്ക്കുവണ്ടി മഹായിടവക യുടെ പേരിൽ രജിസ്റ്റർ ചെയ്യുകയുണ്ടായി.

 

റവ.എം.ജോൺ

2001 മേയ് 6-ാം തീയതി മുതൽ പെരുങ്കടവിള സ്വദേശിയായ റവ.എം.ജോൺ അച്ചൻ സ്തുത്യർഹമായി സേവനം ആരംഭിച്ചു. ത്രൈവാർഷിക ഡീഖൻ തെരഞ്ഞെടു പ്പിൽ എസ്.ഏനോസ്, പി.ആർ.ജോൺസ് വിൻസെന്റ്, ജെ.റോബിമശിഹാദാസ്, ഡി.എസ്.ബാബു, ജെ.സി.ഡേവിഡ്‌സിംഗ്, പി.ശോഭനം, ഡി.ജോസ്, ആർ.ഫാൻസി, ജി.രഞ്ജിതം, എഫ്.സുജാത, ഡി.എസ്.ബാബു എന്നിവരുടെ ഒഴിവിൽ എസ്.ബിജു, പി.മേഴ്‌സിഭായി എന്നിവർ കമ്മിറ്റി അംഗങ്ങളായി. പി.ആർ.ജോൺസ് വിൻസെന്റ് ചർച്ച് സെക്രട്ടറിയായും, എസ്.ഏനോസ് അക്കൗണ്ടന്റായും പ്രവർത്തിച്ചു. ഡിസ്ട്രിക്ട് കൗൺസിലിനെ പ്രതിനിധീകരിച്ചത് പി.ശോഭനം, പി.മേഴ്‌സിഭായി എന്നിവരും ഡയോസിഷൻ കൗൺസിലിനെ പ്രതിനിധാനം ചെയ്തത് എം.എസ്.രാജ്, ഡി.എസ്.ബാബു എന്നിവരുമാണ്. ഡിസ്ട്രിക്ട് കൗൺസിലിന്റെ വനിതാപ്രതിനിധിയായി പി.മേഴ്‌സിഭായിയും മഹായിടവക കൗൺസിൽ അംഗമായി.

ഭരണനൈപുണ്യം നേടിയ മുൻ പാസ്റ്ററൽബോർഡ് സെക്രട്ടറി ജോൺ അച്ചന്റെ ചൈതന്യവത്തായ നേതൃത്വത്തിൽ സഭാകമ്മിറ്റിയുമായി സഹകരിച്ച് ഒട്ടേറെ കർമ്മപരിപാടികൾക്ക് തുടക്കം കുറിച്ചു. ജനങ്ങളുടെ സഹകരണത്തോടെ വിലപ്പെട്ട നിർദ്ദേശങ്ങളെ മുഖവിലയ്‌ക്കെടുത്ത് ക്രിയാത്മക തീരുമാനങ്ങളുമായി സഭാകമ്മിറ്റിയും ചർച്ച് ഡെവലപ്പ്‌മെന്റ് കമ്മിറ്റിയും പ്രവർത്തിച്ചു.

സഭാരജിസ്റ്റർ കുറ്റമറ്റതാക്കുക എന്ന ഉദ്ദേശ്യത്തോടെ ആവശ്യമായ എല്ലാ രേഖകളും ശേഖരിച്ച് സഭാരജിസ്റ്റർ ചിട്ടപ്പെടുത്താൻ അച്ചൻ കാണിച്ച താല്പര്യം ശ്ലാഘനീയമാണ്. ഒരോ സാമ്പത്തിക വർഷത്തിന്റെയും അവസാനം തൻ വർഷത്തെ വാർഷിക വരവ് ചെലവ് കണക്കുകൾ അച്ചടിച്ച് പ്രസിദ്ധീകരിക്കാൻ കഴിഞ്ഞു.

ചർച്ച്ഹാളിൽ കസേര നിറയ്ക്കുക എന്ന ഉദ്യേശത്തോടെ സഭാംഗങ്ങളിൽ നിന്നും സംഭാവന സ്വരൂപിച്ച് 250 കസേര വാങ്ങി ഹാളിൽ നിറയ്ക്കുകയുണ്ടായി. ആയതിന്റെ പ്രതിഷ്ഠ 2001 ഡിസംബർ 2 ലെ സഭാദിന ആഘോഷത്തോടൊപ്പം നടത്തി. ആയതിലേയ്ക്ക് ആകെ വരവ് 42, 790 രൂപയും ചെലവ് 40,015 രൂപയും നീക്കിയിരിപ്പ് 2,775 രൂപയുമാണ്. തുടർന്ന് ഡെവലപ്‌മെന്റ് കമ്മിറ്റി ഹാളിനാവശ്യമായ 50 ഡെസ്‌കുകൾ 1000 രൂപ നിരക്കിൽ പണിയിച്ചു. പി.മേഴ്‌സി ഭായിയുടെ നേതൃത്വത്തിൽ ധനം സ്വരൂപിച്ച് ഹാളിൽ ആവശ്യമായ പാത്രങ്ങൾ വാങ്ങുകയുണ്ടായി.

171-ാമത് സഭാദിനാഘോഷം 2001 ഡിസംബർ 2-ാം തീയതി നടത്തുകയുണ്ടായി. ദക്ഷിണേന്ത്യ സഭയുടെ മുൻ മോഡറേറ്റർ ഐ.യേശുദാസൻ തിരുമേനി മുഖ്യ അതിഥിയായിരുന്നു. നവംബർ 29, 30 ഡിസംബർ 1 എന്നി തീയതികളിൽ സഭാദിന കൺവെൻഷൻ നടത്തി.

10.02.2012 ലെ കമ്മിറ്റിയുടെ തീരുമാനപ്രകാരം പള്ളിയുടെ തൊട്ട് വടക്കു വശത്ത് സ്ഥിതിചെയ്യുന്ന ശ്രീ.എം.സൈലസിന്റെ ഉടമസ്ഥതയിലുള്ള, അദ്ദേഹം നിൽക്കാനുദ്ദേ ശിച്ചിരുന്ന 8 സെന്റ് ഭൂമി സെന്റിന് 6000 രൂപ നിരക്കിൽ വിലയ്ക്ക് വാങ്ങണമെന്ന് ചർച്ച് ഡെവലപ്‌മെന്റ് കമ്മിറ്റി തീരുമാനിച്ചു. സഭാജനങ്ങളിൽ നിന്നും സംഭാവന സ്വരൂപിച്ച് ഭൂമി വാങ്ങി 17.04.2002 ൽ മഹായിടവക ട്രസ്റ്റിന്റെ പേരിൽ രജിസ്റ്റർ ചെയ്യുകയുണ്ടായി. ആയതിലേയ്ക്ക് ആകെ രവര് 58, 535 രൂപയും ചെലവ് 54,300 രൂപയും നീക്കിയിരിപ്പ് 4,235 രൂപയുമാണ്.

2002 ഫെബ്രുവരി 21,22,23,24 എന്നീ തീയതികളിൽ നമ്മുടെ പള്ളി മൈതാനത്തിൽ വച്ച് നടന്ന മൂന്നാമത് ഡിസ്ട്രിക്ട് കൺവെൻഷനിൽ ബ്രദർ ജോർജ്ജ് കോശി (ബാംഗ്ലൂർ) മുഖ്യ പ്രാസംഗകനായിരുന്നു. റവ.സി.ദേവനേശനച്ചൻ യോഗങ്ങൾ ഉദ്ഘാടനം ചെയ്തു.

2002 ജൂലൈ മാസത്തിലെ ഇടവക കമ്മിറ്റി സഭാദിനത്തോടനുബന്ധിച്ച് (ഡിസംബർ 1) സഭയുടെ സ്മരണിക ഇദംപ്രഥമമായി പ്രസിദ്ധീകരിക്കണമെന്ന് തീരുമാനിച്ചു. ആയതിലേക്ക് സഭാകമ്മിറ്റി അംഗങ്ങൾ, മഹായിടവക കൗൺസിൽ പ്രതിനിധികൾ, സംഘടനാ സെക്രട്ടറിമാർ എന്നിവരടങ്ങുന്ന പത്രാധിപസമിതിയുടെ ശ്രമഫലമായി ആദ്യത്തെ ഇടവക സുവനീർ പ്രകാശനം ചെയ്തു.

പുതിയ ദൈവാലയം

ഈ കാലഘട്ടത്തിൽ കൂടിയ തിരുസഭായോഗം പുതിയൊരു ദൈവാലയം പണിയണമെന്ന് തീരുമാനിച്ചു. 2003 ഡിസംബർ 7 നു നടന്ന സഭാദിനാഘോഷങ്ങ ളോടനുബന്ധിച്ച് സി.എസ്.ഐ.മുൻമോഡറേറ്റർ മോസ്റ്റ് റവ.ഡോ.ഐ.യേശുദാസൻ തിരുമേനി പുതിയ ദൈവാലയത്തിനുള്ള ശിലാസ്ഥാപനകർമ്മം നിർവ്വഹിച്ചു. ഡി.ചെർമാൻ റവ.എം.ജോൺ അദ്ധ്യക്ഷനായിരുന്നു.

2004 മെയ് മാസത്തിൽ നടന്ന ഇടവക തെരഞ്ഞെടുപ്പിൽ എസ്.നേശയ്യൻ സെക്രട്ടറിയായും, എസ്.ബിജു അക്കൗണ്ടന്റായും ഉള്ള കമ്മിറ്റി നിലവിൽ വന്നു.

പുതിയ ഇടവക

2004 ഡിസംബർ 24 ന് കാക്കറവിള ഇടവകയുടെ ഉപസഭയായി തോട്ടിൻകര ഇടവക നിലവിൽവന്നു.

റവ.ബി.ദേവദാനം

2005 മെയ് 1 ന് ദേവദാനം അച്ചൻ കാക്കറവിള ഇടവക ശുശ്രൂഷകനായി ചുമതലയേറ്റു. ദൈവാലയ പണിക്കുള്ള ഫണ്ട് സ്വരൂപിച്ചു തുടങ്ങുകയും സംഭാവന, ലേലം, മേശമേൽകാണിക്ക ഇത്യാദികളിലൂടെ നാലു ലക്ഷത്തോളം രൂപ സംഭരിക്കുകയും ചെയ്തു. 2006 ഡിസംബർ 4 ന് ഇടവക വാർഷികത്തോടനുബന്ധിച്ച് പുതിയ ഇടവകയുടെ നിർമ്മാണത്തിന്റെ പണി ബിഷപ്പിന്റെ സെക്രട്ടറി റവ.ജെ.എസ്.വിൽഫ്രഡ് തറക്കല്ലിട്ടു കൊണ്ട് ആരംഭിക്കുകയും ചെയ്തു.

2007 മെയ് 6 ന് നടന്ന ത്രൈവാർഷിക ഡീഖൻ തെരഞ്ഞെടുപ്പിൽ പി.ആർ.ജോൺസ് വിൻസന്റ് ഇടവകസെക്രട്ടറിയായും എൻ.മനോജ് അക്കൗണ്ടന്റായും തെരഞ്ഞെടുക്കപ്പെട്ടു.

റവ.ടി.സദാനന്ദൻ

2008 മെയ് 1 മുതൽ റവ.ടി.സദാനന്ദൻ ഇടവക ശുശ്രൂഷകനായി ചുമതലയേറ്റു. 2008 സെപ്റ്റംബർ 7 ഞായറാഴ്ച ആരാധനയെതുടർന്ന് ദൈവാലയ പണിക്കുള്ള ശ്രമദാനത്തിന് ആരംഭം കുറിച്ചുകൊണ്ട് ഇടവകയ്ക്ക് ചുറ്റും വിശ്വാസികളെല്ലാം കൈകോർത്തുനിന്ന് പ്രാർത്ഥന നടത്തി.

മണികെട്ടിമാവിള ദൈവാലയം

കാക്കറവിള ഡി.കൗൺസിലിന്റെയും, കാക്കറവിള, കോടങ്കര എന്നീ ഇടവക കളുടെയും ശ്രമഫലമായി മണികെട്ടിമാവിളയിൽ പുതിയൊരു ആരാധനാകേന്ദ്രം ആരംഭിക്കുകയും 2008 ഒക്‌ടോബർ 26 ന് പ്രസ്തുത ആലയം പ്രതിഷ്ഠിക്കുകയും ചെയ്തു. അവിടെ പുതിയാരു ദൈവാലയ പണി പുരോഗമിക്കുന്നു.

ശ്രീ.കെ.ഗ്ലാസ്റ്റർ, സഹശുശ്രൂഷകൻ

കാക്കറവിള ദൈവാലയപണിയുടെ സുഗമമായ നടത്തിപ്പുകൂടി കണക്കിലെടുത്തു കൊണ്ട് 2009 നവംബർ 15 മുതൽ ശ്രീ.ഗ്ലാസ്റ്റർ സുവിശേഷകരെ സഹശുശ്രൂഷകനായി മഹായിടവക നിയമിച്ചു. ദൈവാലയ പണിക്കുവേണ്ടി അദ്ദേഹം കാണിക്കുന്ന ഊർജ്ജസ്വലമായ പ്രവർത്തനങ്ങൾക്ക് ഇടവക എന്നെന്നും കടപ്പെട്ടിരിക്കുന്നു. പ്രത്യേകിച്ച് സാമ്പത്തിക സമാഹരണത്തിനായി ലോട്ടറി നടപ്പാക്കുന്നതിന് കൺവീനറായി അദ്ദേഹം പ്രവർത്തിച്ചതിന് ഇടവകയ്ക്കുള്ള പ്രത്യേക നന്ദി ഇവിടെ രേഖപ്പെടുത്തിക്കൊള്ളുന്നു. ശ്രീ.ഗ്ലാസ്റ്റർ സുവിശേഷകർക്കും കുടുംബത്തിനും സർവ്വശക്തനായ ദൈവം മേൽക്കുമേൽ അനുഗ്രഹം നൽകട്ടെയെന്ന് പ്രാർത്ഥിക്കുന്നു.

2010 മെയ് 2 നു നടന്ന വ്രൈാർഷിക തെരഞ്ഞെടുപ്പിൽ ചുവടെ ചേർത്തിട്ടുള്ള കമ്മിറ്റി നിലവിൽ വന്നു. പി.ആർ.ജോൺസ്‌വിൻസെന്റ് (സെക്രട്ടറി) എൻ.മനോജ് (അക്കൗണ്ടന്റ്) ഏനോസ്, കൊർന്നല്യോസ്, ദേവദാസൻ, ജഞാനശീലൻ, ബിജു, സിറിൽലാൽസിംഗ്, ഫാൻസി, രഞ്ചിതം എന്നിവരാണ് നിലവിലുള്ള ഡീഖൻമാർ

റവ.എസ്.എച്ച്.സെൽവാനോസ്

2011 മെയ് 1 മുതൽ റവ.എസ്.എച്ച്.സെൽവാനോസ് ഇടവക ശുശ്രൂഷകനായും ഡി.ചെയർമാനായും ചുമതലയേറ്റു. അദ്ദേഹത്തിന്റെ പ്രാർത്ഥനാ നിർഭരമായ സജീവനേതൃത്വം ഇടവക പ്രവർത്തനങ്ങൾക്ക് പുത്തൻ ഉണർവ്വുണ്ടാക്കിയതായി നിസ്സംശയം പറയാം. ദൈവാലയ പണികളുടെ പ്രവർത്തനങ്ങൾക്ക് അദ്ദേഹം നേരിട്ട് നേതൃത്വം വഹിച്ചതുകൊണ്ടുമാത്രമാണ് നിർദ്ദിഷ്ടസമയത്ത് പണിപൂർത്തിയാക്കുവാൻ സാധിച്ചത്. മഹായിടവകയുടെ മിഷണറിയെന്നനിലയിൽ സെൽവാനോസ് അച്ചന്റെ അനുഭവസമ്പത്ത് ഇടവക വിശ്വാസികളിൽ സുവിശേഷീകരത്തിന്റെ ആവശ്യകത ജനിപ്പിക്കുന്നതിനിടയാക്കിയിട്ടുള്ളതിൽ സന്തോഷിക്കാം.

വീണ്ടും ഭൂമി വാങ്ങൽ

പുതുതായി പണികഴിപ്പിച്ച ദൈവാലയത്തിന്റെ മുൻഭാഗത്തായി രാജേന്ദ്രൻ വീടുവച്ചു താമസിച്ചുകൊണ്ടിരുന്ന വസ്തുവിൽ 5 സെന്റ് വാങ്ങുവാനും 2011 ഡിസംബർ 14 ന് മഹായിടവകയുടെ പേരിൽ രജിസ്റ്റർ ചെയ്യുവാനും സാധിച്ചു.

രണ്ടു മിഷണറിമാർ

ഇടവകയുടെ ചുമതലയിൽ ഒരു മിഷണറിയേയും ഇടവകാംഗമായ അയണിവിള രാജ്ഭവനിൽ എം.എസ്.രാജിന്റെയും കുടുംബത്തിന്റെയും ചുമതലയിൽ മറ്റൊരു മിഷണറിയേയും 2012 ഏപ്രിൽ 8 ഞായറാഴ്ച ദൈവാലയ പ്രതിഷ്ഠയോടനുബന്ധിച്ച് പ്രതിഷ്ഠിക്കുന്നതിന് സർവ്വശക്തായ ദൈവം ഇടയാക്കിയതിൽ വിശ്വാസികളുടെ സമൂഹം ആത്മാർത്ഥമായി സന്തോഷിക്കുകയുമ സർവ്വപുകഴ്ചയും കാരുണ്യവാനായ ദൈവത്തിനു സമർപ്പിക്കുകയും ചെയ്യുന്നു.

വരുംതലമുറയ്ക്ക് അഭിമാനിക്കാനും സാഭിമാനം പറയുവാനും ഒട്ടനവധി നേട്ടങ്ങൾ കൊയ്തുകൊണ്ട് ജൈത്രയാത്ര തുടരുമ്പോൾ, പുരോഗമനത്തിന്റെ ചക്രവാള സീമയിൽ പറന്നുയരാൻ നമ്മെ സജ്ജരാക്കിയ മുൻകാല സെക്രട്ടറിമാർ ആദരണീയരാണ്. അവരിൽ പലരും മൺമറന്നുപോയെങ്കിലും ഓർമ്മയിൽ ജീവിക്കുന്നു. മുൻസെക്രട്ടറിമാർ സർവ്വശ്രീ. ഐ.മനുവേൽ, ജെ.പാലയ്യൻ, ഐ.മത്യാസ്, ഡി.ഫ്രാൻസിസ്,, പി.ആർ.ജോൺസ്‌വിൻസന്റ്, എസ്.നേശയ്യൻ എന്നിവരാണ്. 1995 മുതൽ പി.ആർ.ജോൺസ് വിൻസന്റ് ഇടവക സെക്രട്ടറി എന്ന                 നിലയിൽ സഭയ്ക്ക് ശക്തമായി നേതൃത്വം നൽകിവരുന്നു. ഈ കാലയളവിൽ സഭയ്ക്കുണ്ടായ അഭൂതപൂർവ്വമായ വികസനറപവർത്തനങ്ങളുടെ രൂപരേഖ തയ്യാറാക്കി പ്രാവർത്തികമാക്കിയതിൽ ഇദ്ദേഹത്തിന്റെ പങ്ക് നിസ്തുതമാണ്. കമ്മിറ്റിയിലും സഭയിലും ഐക്യം നിലനിറുത്താനും ഈ കാലഘട്ടത്തിൽ കഴിഞ്ഞിട്ടുണ്ട്. ഏനോസ് ഡീഖരുടെ സേവനം പ്രശംസനീയമാണ്. 1974 മുതൽ സഭയെ മഹായിടവകയിൽ പ്രതിനിധീകരിക്കുന്ന എം.എസ്.രാജ് സഭാവികസനത്തിന് വഹിച്ചുകൊണ്ടിരിക്കുന്ന പങ്ക് നിസ്തുല്യമാണ്.

ബിൽഡിംഗ് കമ്മിറ്റി

ഇടവക കമ്മറ്റി അംഗങ്ങളും ഇടവക മുൻ ഭാരവാഹികളും നിലവിലുള്ളതും, മുമ്പത്തേയും മഹായിടവക കൗൺസിൽ പ്രതിനിധികളും, ഡി.കൗൺസിൽ പ്രതിനിധികളും, വിവിധ സംഘടനാ ഭാരവാഹികളും ഉൾപ്പെടെ ബിൽഡിംഗ് കമ്മിറ്റിയാണ് പള്ളിപ്പണിക്കു നേതൃത്വം നൽകിയത്.

 1. റവ.എസ്.എച്ച്.സെൽവാനോസ് (സഭുശുശ്രൂഷകൻ)
 2. കെ.ഗ്ലാസ്റ്റർ (സഹശുശ്രൂഷകൻ)
 3. പി.ആർ.ജോൺസ്‌വിൻസന്റ് (ഇടവക സെക്രട്ടറി)
 4. എൻ.മനോജ് (അക്കൗണ്ടന്റ്)
 5. എസ്.ഏനോസ് (ഇടവക കമ്മിറ്റിഅംഗം)
 6. എസ്.ബിജു (ഇടവക കമ്മിറ്റിഅംഗം)
 7. ജെ.കൊർന്നല്യോസ് (ഇടവക കമ്മിറ്റിഅംഗം)
 8. ഡി.ദേവദാസൻ (ഇടവക കമ്മിറ്റിഅംഗം)
 9. വി.ജ്ഞാനശീലൻ (ഇടവക കമ്മിറ്റിഅംഗം)
 10. ജെ.സിറിൽലാൽ സിംഗ് (ഇടവക കമ്മിറ്റിഅംഗം)
 11. ആർ.ഫാൻസി (ഇടവക കമ്മിറ്റിഅംഗം)
 12. ജി.രഞ്ചിതം (ഇടവക കമ്മിറ്റിഅംഗം)
 13. ഐ.ഡി.വിൻസർബാൺ (മഹായിടവക കൗൺസിൽ അംഗം)
 14. എ.വിമല (മഹായിടവക കൗൺസിൽ അംഗം)
 15. എൽ.എസ്.അനിൽകുമാർജോൺ (മഹായിടവക കൗൺസിൽ അംഗം)
 16. ബ്രീസ്.എം.എസ്.രാജ് (മഹായിടവക കൗൺസിൽ അംഗം)
 17. പി.ആർ.സദേഷ്‌കുമാർ (ഡി.കൗൺസിൽ അംഗം)
 18. എച്ച്.ലൈലാബായി (സണ്ടേസ്‌കൂൾ സെക്രട്ടറി)
 19. അമ്പിളിസുരേഷ് (സ്ത്രീജനസഖ്യം സെക്രട്ടറി)
 20. പ്രതീഷ്‌കുമാർ (സി.ഇ.വൈ.എഫ് സെക്രട്ടറി)
 21. എം.എസ്.രാജ്
 22. വി.ഡെന്നിസൺ
 23. ജെ.സി.ഡേവിഡ്‌സിംഗ്
 24.  ഡി.ആർ.ജോസ്
 25. ജെ.ജയകുമാർ
 26.  എം.ജോൺസൺ
 27. എസ്.ജസ്റ്റിൻജയരാജ്
 28. പി.ശോഭനം
 29. എസ്.ബിജു
 30. ഐ.പി.ഡി.ജയന്തി
 31. കെ.ജോസ്
 32. എം.ലീല
 33. എം.സരോജിനി
 34. എം.ഐസക്
 35. എൻ.റോബി
 36. സി.സ്റ്റീഫൻ
 37. എസ്.സുരേഷ്‌കുമാർ
 38. ഡി.ഷിജു
 39. ഷീബ.ജെ.ലാൽ

 

ദൈവാലയ നിർമ്മാണ പ്രവർത്തന റിപ്പോർട്ട്

കാലപ്പഴക്കം കൊണ്ടും സ്ഥലപരിമിതി കൊണ്ടും ഒരു പുതിയ ആലയത്തി നായി ജനം ആഗ്രഹിച്ചു. ദൈവജനത്തിന്റെ നിരന്തര പ്രാർത്ഥനയുടെ ഫലമായി 2003 ഡിസംബർ 7 ന് ഒരു പുതിയ ആലയത്തിന് ദക്ഷിണേന്ത്യാ സഭയുടെ മുൻ മോഡറേറ്റർ റൈറ്റ്. റവ. ഐ യേശുദാസൻ തിരുമേനി തറക്കല്ലിട്ടു. തുടർന്ന് ദൈവാലയ പണിക്കുവേണ്ടി പ്രാരംഭപ്രവർത്തനങ്ങൾ ആരംഭിച്ചു. എന്നാൽ സഭയിലെ അനൈക്യവും അഭിപ്രായ ഭിന്നതയും നിമിത്തം ആലയപ്പണി ആരംഭിക്കാൻ കാലതാമസം നേരിട്ടു. 2008 ആഗസ്റ്റ് 10 നു ചേർന്ന തിരുസഭായോഗം ദൈവാലയപണിയുടെ നടത്തിപ്പിനായി ചർച്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ 40 അംഗ ബിൽഡിംഗ് കമ്മിറ്റി രൂപികരിക്കുകയുണ്ടായി. പുതിയ പ്ലാൻ, എസ്റ്റിമേറ്റ് എന്നിവ അംഗീകരിച്ചു. 110 അടി നീളവും 40 അടി വീതിയും ബാൽക്കണി, ടവ്വർ എന്നിവ ഉൾപ്പെടെ എസ്റ്റിമേറ്റ് തുക 30 ലക്ഷം രൂപയാണ്. 2008 സെപ്തംബർ 7 ന് വൈകുന്നേരം 7 മണിക്ക് പ്രാർത്ഥനയോടെ ശ്രമദാനമായി പണി ആരംഭിച്ചു. പ്രാരംഭ പണികൾ മുഴുവനും ശ്രമദാനമായാണ് ചെയ്തത്. സഭയിലെ ആബാലവൃദ്ധം ജനങ്ങൾ സജീവമായി പങ്കെടുത്തു. ഉദ്ദേശം 3 ലക്ഷം രൂപയുടെ പണികൾ ശ്രമദാനമായി ചെയ്യാൻ കഴിഞ്ഞു എന്ന് കണക്കാക്കുന്നു. പങ്കെടുത്ത എല്ലാപേർക്കും പ്രത്യേകാൽ നന്ദി അർപ്പിക്കുന്നു. പഴയ ദൈവാലയം നിലനിർത്തി അതിൽ ആരാധന നടത്തുകയും ചുറ്റും പില്ലർ പണിത് പണിതുടരുകയും ചെയ്തു. 2009 നവംബർ 15 ന് ആരാധനക്കു ശേഷം സഭാ ജനങ്ങൾ ഒത്തൊരുമിച്ച് ശ്രമദാനമായി പഴയ ആലയം പൊളിച്ചു മാറ്റുകയുണ്ടായി. ആലയപ്പണിക്ക് തടസ്സം കൂടാതെ തുടക്കം മുതൽ ആരാധന നടന്നത് മില്ലേനിയം ആഡിറ്റോറിയം ഉള്ളതിനാ ലാണ്. സർവ്വശക്തനായ ദൈവത്തിന്റെ കരുതൽ ഓർത്ത് സ്തുതിയും സ്‌തോത്രവും അർപ്പിക്കുന്നു.
ആലയപ്പണിയിൽ കാലതാമസം നേരിട്ടതിനാൽ എസ്റ്റിമേറ്റ് തുകയേക്കാൾ (50 ലക്ഷം) അധികം തുക ചിലവായിട്ടുണ്ട്. ഇനിയും ഉദ്ദേശം 7 ലക്ഷം രൂപയുടെ അനുബന്ധ പണികൾ ബാക്കിയുണ്ട്. പണി ചെയ്ത വകയിൽ 6 ലക്ഷത്തോളം പൂപ കടം ഉണ്ട്. കടം തീർക്കാൻ മഹാ ഇടവകയിൽ നിന്നും ഔദാര്യപൂർവ്വമായ സാമ്പത്തിക സഹായം പ്രതീക്ഷിക്കുന്നു. ബോക്‌സ് കളക്ഷൻ, കവർ കളക്ഷൻ, സ്‌പെഷ്യൽ ലേലം, ലക്കി ടിപ്പ്, സംഭാവന സ്വരൂപിക്കൽ എന്നീ രീതികളിലൂടെ ബിൽഡിംഗ് ഫണ്ടിലേയ്ക്ക് ധനം സ്വരൂപിക്കയുണ്ടായി. ദൈവാലയ പൂർത്തീകരണത്തിനായി സംഘടനകളും വ്യക്തികളും ധാരാളമായി സ്‌പോൺസർ ചെയ്യുകയുണ്ടായി. 2009 ലെ സി. ഇ. വൈ. എഫ് കമ്മിറ്റി ദൈവാലയത്തിനാവശ്യമുള്ള ആസ്ബറ്റോസ് ഷീറ്റ് വാങ്ങി നൽകുകയുണ്ടായി. 2011 ലെ ജൂനിയർ ഫെല്ലോഷിപ്പ് തിരുവത്താഴം നൽകുന്നതിനുള്ള ഹാന്റ്‌റീൽസ് സ്ഥാപി ക്കയുണ്ടായി. 2011 ലെ സ്ത്രീജനസംഖ്യം ജനൽ ഗ്ലാസ്സുകൾ സ്‌പോൺസർ ചെയ്തു. ദൈവാലയ വാതിലുകൾ, പുൽപുറ്റ്, വായനാപീഠം, തിരുമേശ, കസേരകൾ, ഫാനുകൾ, ലൈറ്റുകൾ, ഗ്ലാസ് ഫിറ്റിംഗുകൾ, സീലിംഗ് കൂരപ്പണി, തുടങ്ങിയവ സഭാജനങ്ങൾ സ്‌പോൺസർ ചെയ്തിട്ടുള്ളവയാണ്. സ്‌പോൺസർ ചെയ്ത വ്യക്തികൾക്കും സംഘടനകൾക്കും പ്രത്യേകം നന്ദി പ്രകാശിപ്പിക്കുന്നു. പണികൾ ഏറ്റെടുത്ത് ചെയ്ത മേസ്തിരിമാർ, മരപ്പണി ചെയ്തവർ, വയറിംഗ്, പെയിന്റിംഗ്, ഗ്രാനൈറ്റ് പണി ചെയ്തവർ എന്നിവരോടും പ്ലാൻ, എസ്റ്റിമറ്റ് എന്നിവ തയ്യാറാക്കി നൽകുകയും, പണിക്ക് സൗജന്യമായി മേൽനോട്ടം വഹിക്കുകയും ചെയ്ത എൻജിനീയർ ശ്രീ. റ്റി. പൗലോസ് അവർകളോടുമുള്ള നന്ദിയും കടപ്പാടും അറിയിക്കുന്നു. ദൈവാലയ പണികൾ അവസാന ഘട്ടത്തിൽ നിൽക്കുമ്പോൾത്തന്നെ ദൈവാലയത്തിന്റെ മുൻവശത്തെ സ്ഥലക്കുറവ് സഭയെ വല്ലാതെ അലട്ടിയിരുന്നു. എന്നാൽ ദൈവകൃപയാൽ 2011 ഡിസംബർ മാസത്തിൽ 5 സെന്റെ് ഭൂമി വിലയ്ക്ക് വാങ്ങി ദൈവാലയ മുറ്റം വിസ്തൃതി വരുത്താൻ സാധിച്ചു. സഹായിച്ച, സഹകരിച്ച, പ്രാർത്ഥിച്ച എല്ലാപേർക്കും പ്രത്യേകാൽ നന്ദി. പ്രത്യേകിച്ച് നമ്മുടെ സാമ്പത്തിക പരാധീനത ശ്രദ്ധയിൽ പെടുത്തിയപ്പോൾ വ്യക്തിപരമായി താൽപര്യമെടുത്ത് 1 ലക്ഷം രൂപ സാമ്പത്തിക സഹായം അനുവദിച്ച വന്ദ്യ തിരുമേനിയോടുള്ള സഭയുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു. വിവിധ ഘട്ടങ്ങളിൽ നേതൃത്വം നൽകിയ ബഹു. ജോൺ അച്ചൻ, ദേവദാനം അച്ചൻ, സദാനന്ദൻ അച്ചൻ എന്നിവരെ നന്ദിയോടെ നന്ദിയോടെ ഓർക്കുന്നു. കഴിഞ്ഞ ഒരു വർഷമായി സഭാകമ്മിറ്റിയോടൊപ്പം ശക്തമായ നേതൃത്വം നൽകുകയും പണികൾ പൂർത്തിയാക്കി പ്രതിഷ്ഠിക്കുവാൻ വ്ണ്ടി സാഹചര്യമൊരുക്കുകയും ചെയ്ത പ്രിയമുള്ള അച്ചൻ റവ. എസ്. എച്ച്. സെൽവാനോസ് അവർകളോടും സഭയ്ക്കുള്ള നന്ദി നിസ്സീമമാണ്. നിർമ്മാണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ എല്ലാ ബിൽഡിംഗ് കമ്മിറ്റി അംഗങ്ങൾക്കും നന്ദി പ്രകാശിപ്പിക്കുന്നു. ദൈവാലയ പ്രതിഷ്ഠയോടൊപ്പം കാക്കറവിള സഭ ആദ്യമായി രണ്ട് മിഷണറിമാരെ ഇന്നേദിവസം പ്രതിഷ്ഠിക്കുന്നു. നിയുക്ത മിഷണറിമാരെ പ്രത്യേകാൽ സഭയായി സ്വാഗതം ചെയ്യുന്നു. ഒരു മിഷണറിയെ സ്‌പോൺസർ ചെയ്ത ശ്രീ. എം. എസ്. രാജ് അവർകൾക്കും കുടുംബത്തിനും പ്രത്യേകാൽ നന്ദി അർപ്പിക്കുന്നു. പ്രതിഷ്ഠാ ശുശ്രൂഷകൾക്ക് മുഖ്യകാർമികത്വം വഹിക്കാമെന്ന് സമ്മതിക്കുകയും തന്റെ സാന്നിത്യം കൊണ്ടും പ്രാർത്ഥന കൊണ്ടും ഈ ശുശ്രൂഷകളെ ധന്യമാക്കുകയും ചെയ്ത ദക്ഷിണ കേരള മഹായിടവകയുടെ ആത്മീയ പിതാവ് ധർമ്മരാജ് റസാലം തിരുമേനിയോട് സഭയ്ക്കുള്ള ആദരവ് ഈ അവസരം പ്രകാശിപ്പിക്കട്ടെ. പ്രതിഷ്ഠാ ശുശ്രൂഷയോടൊപ്പം പൊതു സമ്മേളനം ക്രമീകരിച്ചിട്ടുണ്ട്. പ്രസ്തുത സമ്മേളനത്തിന്റെ മുഖ്യ അതിഥിയായി ദൈവാലയ പുന8പ്രതിഷ്ഠാ സ്മരണിക പ്രകാശനം ചെയ്യുവാൻ എത്തിച്ചേരുന്ന എ. റ്റി. ജോർജ്ജ് എം. എൽ. എ യോട് സഭയ്ക്കുള്ള ആദരവ് അറിയിക്കുന്നു.കഴിഞ്ഞ നിരവധി പതിറ്റാണ്ടുകളായി സഭ ആഗ്രഹിക്കുകയും പ്രാർത്ഥിക്കുകയും ചെയ്ത പ്രകാരം ഒരു പുതിയ ആലയം എന്ന സ്വപ്നം സാക്ഷാത്കരിക്കപ്പെട്ടിരിക്കുന്നു. കഴിഞ്ഞ നാളുകളിൽ സഭയുടെ കെട്ടുപണിക്കു വേണ്ടി ത്യാഗം സഹിച്ച് മൺ മറഞ്ഞുപോയ പൂർവ്വിരരേയും അവരുടെ സേവനങ്ങളെയും നന്ദി പുരസ്സരം സ്മരിച്ചുകൊണ്ടും ഇവിടെ ശുശ്രൂഷകൾ അർപ്പിച്ച വന്ദ്യ വൈദികരെയും അവരുടെ നിസ്വാർത്ഥ സേവനങ്ങളെയും ഓർത്ത് ദൈവത്തെ സ്തുതിച്ചു കൊണ്ടും  തിരു സഭയുടെ ഉടയവനായ ദൈവത്തിന് ഒരായിരം സ്തുതിയും സ്‌തോത്രങ്ങളും അർപ്പിച്ചുകൊണ്ടും ഈ റിപ്പോർട്ട് സമർപ്പിക്കുന്നു.
ഇടവക സെക്രട്ടറി 2010-2013