കാക്കറവിള സി എസ് ഐ  സഭയിലേക്കു സ്വാഗതം

 തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര താലൂക്കിൽ കുളത്തൂർ, കാരോട് എന്നീ പഞ്ചായത്തുകളിലെ ചില പ്രദേശങ്ങൾ ഉൾപ്പെട്ടതാണ് കാക്കറവിള. തിരുവനന്തപുരം – നാഗർകോവിൽ ദേശീയപാതയിൽ, ഉദിയൻകുളങ്ങര നിന്നും ഏകദേശം 6 കിലോമീറ്റർ തെക്കുമാറി ഈ സ്ഥലം സ്ഥിതിചെയ്യുന്നു. തോടുകളും കുളങ്ങളും വയലുകളും കൃഷിത്തോട്ടങ്ങളും നിറഞ്ഞ ഈ സ്ഥലം പ്രകൃതി രമണീയമാണ്. അടുത്തകാലം വരെ ഈ പ്രദേശത്ത് കരിമ്പന ഇടതൂർന്ന് നിന്നിരുന്നു. എന്നാൽ, ഇന്ന് മറ്റ് പ്രദേശങ്ങളിലെന്നപോലെ കരിമ്പന ഇവിടെ കാണാനേയില്ല. തമിഴ് സാമീപ്യം കൊണ്ട് മുൻപ് ജനങ്ങൾ തമിഴും മലയാളവും ഇടകലർന്ന് സംസാരിച്ചിരുന്നു. ഇന്ന് ഈപ്രദേശത്തെ 90% ജനങ്ങളും സാധാരണക്കാരായ ക്രിസ്ത്യാനികളാണ്. റോഡരികിൽന നിന്ന് ഏകദേശം 100 മീറ്റർ പടിഞ്ഞാറ് മാറി പൊക്കം കൂടിയ കുന്നിന്റെ മുകളിൽ കാക്കറവിള ദൈവാലയം തല ഉയർത്തി നിൽക്കുന്നു. എല്ലാദിവസവും പുലർച്ചെ 5 മണിക്ക് ഈ ദൈവാലയത്തിൽ നിന്ന് മുഴങ്ങുന്ന മണിനാദം കേട്ടാണ് ഗ്രാമം ഉണരുന്നത്. കൂടെ വിശുദ്ധവചനം കേൾക്കാം.

റവ.പി മത്യാസ്
(ഡിസ്‌ട്രിക്‌ട്ചെയർമാൻ)

എസ്. എൽ. സജികുമാർ
(സഹ ശുശ്രൂഷകൻ)