സർഗ്ഗ വേദി

ജീവിതമാം ജീവനദിഒഴുകിടുന്നു പാരിൻ നടുവിൽ

സമൃദ്ധമായ ജീവനേകിടുന്നു

പാരിൻ നിവാസികൾക്ക്

ജീവനദി കുത്തി ഒഴുകിടും നേരം

മർത്യനരിശത്തോടെനോക്കിടും

ധാഷ്ട്യം നിരഞ്ഞതിൻ ഭാവം

പാവം മർത്യരെ ഭയചകിതരാക്കി

ശാന്തമായൊഴുകിടും നേരമോ

ശ്രദ്ധിക്കയില്ലയാരുമേ നിൻ ഒഴുക്കിനെ

ഫലഭൂയിഷ്ടമാക്കിടും നിൻ സൗമ്യത

ദർശിക്കുവാൻ കഴിയുകയില്ലാർക്കുമപ്പോൾ

വരണ്ട് ഉണങ്ങിടും നേരമോ

അനേകരെത്തിടും നിന്നെത്തേടി

തൻ മാർവിടം പിളർന്ന്

ചോര ഊറ്റി കുടിച്ചീടുവാൻ

പതറിടാതെ നിന്നീടുകിൽ

നിശ്ചയം നീ പാറിച്ചീടും

വിജയത്തിൻ വെന്നിക്കൊടി

അപ്പോൾ ചേർത്തിടും കരത്താൽ നിന്നെ

രാജദാസ് തെക്കേകാക്കറവിള