സൺ‌ഡേ സ്കൂൾ

ആധുനിക ചിന്തകളിലൂടെയും വിജ്ഞാന വിസ്‌ഫോടനത്തിന്റെ സവിശേഷതകളിലൂടെയും സാങ്കേതിക-സാമ്പത്തിക-വൈജ്ഞാനിക മേഖലകളിൽ സമൂലമായ മാറ്റങ്ങളാണ് സംഭവിച്ച് കൊണ്ടിരിക്കുന്നത്. ഇന്റർ നെറ്റ്, മൊബൈൽ ഫോൺ തുടങ്ങിയുള്ള മാധ്യമങ്ങളിലൂടെ മനുഷ്യന്റെ മൂല്യാധിഷ്ഠിത ജീവിതത്തിന് വളർച്ചയും, അതേ സമയം തളർച്ചയും വരുത്തുന്ന യാഥാർത്ഥ്യങ്ങൾ നമുക്ക് അന്യമല്ല. ഈ സാഹചര്യത്തിൽ പുതിയ ക്രൈസ്തർ തലമുറയെ വാർത്തെടുക്കുന്ന വിദ്യാഭ്യാസ സംവിധാനങ്ങളും ബൈബിൾ പഠനവും പ്രസക്തമാണ്. അപ്രകാരം വികലമായ മനുഷ്യത്വത്തിൽ നിന്നും മനുഷ്യനെ വിമോചിപ്പിച്ച് മൂല്യങ്ങളുടെ സ്വംശീകരണത്തിലൂടെ വ്യക്തിയുടെയും സമൂഹത്തിന്റെയും ആകമാന വികസനം ലക്ഷ്യമാക്കുന്നതിൽ നമ്മുടെ സണ്ടേസ്‌കൂളും പ്രതിജ്ഞാ ബദ്ധമാണ്.

ദൈവകൃപയാൽ കാലാകാലങ്ങളിൽ സണ്ടേസ്‌കൂൾ പ്രസ്ഥാനത്തിന് സംഘടന സെക്രട്ടറിമാരിലൂടെയും പുരോഹിതൻമാരിലൂടെയും സമൃദ്ധമായ സേവനം ലഭ്യമായതിനാൽ സംഘടനയ്ക്ക് ആത്മീയ ഭൗതീക നേട്ടങ്ങൾ കൈവരിക്കാൻ സാധിച്ചു. ഇന്ന് നമ്മുടെ സണ്ടേസ്‌കൂളിൽ 220 കുഞ്ഞുങ്ങൾ പഠിക്കുന്നു. 30 അധ്യാപകർ ക്ലാസ്സുകൾക്ക് നേതൃത്വം നൽകുന്നു.സണ്ടേസ്‌കൂളിന്റെ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായും പുത്തൻ ആശയങ്ങൾ ക്രോഡീകരിക്കുന്നതിനായും സണ്ടേസ്‌കൂൾ അധ്യാപകയോഗങ്ങൾ സഹായകമാകുന്നു.

കുഞ്ഞുങ്ങളിൽ സമ്പാദ്യശീലം വളർത്തുന്നതിനായി ടിൻ-കളക്ഷൻ, കാണിക്ക എന്നീ ധനാഗമന മാർഗ്ഗങ്ങൾ നടപ്പിലാക്കി പ്രോത്സാഹന സമ്മാനങ്ങൾ നൽകുന്നു. മാനസികമായ വളർച്ചയെ ലക്ഷ്യമാക്കി റിട്രീറ്റുകളും ഏകദിനസെമിനാറുകളും വി.ബി.എസും നടത്തുന്നു.

ഈ വർഷത്തെ സെക്രട്ടറിയായി ശ്രീ. വിൻസർബാൺ പ്രവർത്തിക്കുന്നു. അക്കൗണ്ടന്റ് – പ്രീത എസ് പി ഭവൻ, ട്രഷറർ- ഷിജു ഡി , ഡിസ്ട്രിക്ട് പ്രതിനിധികൾ – സേവിഡ് സിംഗ്, ഷീബ ജെ ലാൽ, ഏര്യാപ്രതിനിധി – കുമാരിലൈല, കമ്മറ്റി അംഗം – ഷൈലജ മേബൽ  എന്നിവർ സണ്ടേസ്‌കൂൾ കമ്മിറ്റിയിൽ അംഗങ്ങളാണ്.

ചൂ ഷിതന്റെയും, ദരിദ്രന്റെയും അശാന്തിയിൽ സാന്ത്വനം നൽകുന്ന സഭാദൗത്യത്തിൽ പങ്ക് ചേർന്ന് കൊണ്ട് സണ്ടേസ്‌കൂൾ പഠനത്തിലൂടെ ദൈവവചന ത്തിൽ ആഴമായി വേരൂന്നി ഉറപ്പുള്ള അടിസ്ഥാനത്തിൽ ജീവിതങ്ങൾ പണിയപ്പെടുവാൻ സണ്ടേസ്‌കൂൾ പഠനം സാധ്യമാക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

സെക്രട്ടറി