സ്ത്രീജനസഖ്യം – കാക്കറവിള – 2017

“മറിയ നല്ല അംശം തെരഞ്ഞെടുത്തിരിക്കുന്നു അത് അവളോട് ആരും അപഹരിക്കുകയുമില്ല”1952-ൽ ദക്ഷിണേന്ത്യാ സഭയിൽ സന്യാസി സഹോദരി സംഘടന സിസ്റ്റർ കരാൾ ഗ്രഹാമി നാൽ സ്ഥാപിതമാകുകയും തുടർന്ന് ദക്ഷിണേന്ത്യാ സഭ സ്ത്രീജന സഖ്യവും സന്യാസി സഹോദരി സംഘടനയും ഒത്തൊരുമിച്ച് ബാംഗ്ലൂരിലുള്ള വിശ്രാന്തി നിലയം ഔദ്യോഗിക കേന്ദ്രമാക്കിക്കൊണ്ട് പ്രവർത്തനമാരംഭിച്ചു. സിസ്റ്റർ കാരൾഗ്രഹാം തന്നെയായിരുന്നു ദക്ഷിണേന്ത്യ സ്ത്രീജന സംഖ്യത്തിന്റെ പ്രഥമ ജനറൽ സെക്രട്ടറി.
കാക്കറവിള സഭയുടെ ആരംഭകാലം മുതൽതന്നെ കാക്കറവിള സഭയിലും അമ്മമാരുടെ ഒരുമിച്ചുകൂടിയുള്ള പ്രാർത്ഥനയും ഭവന സന്ദർശനവും വിവിധ പ്രതിസന്ധികളിൽക്കൂടി കടന്നു പോയ സഭയ്ക്ക് കാലാകാലങ്ങളിൽ ഊർജ്ജം പകർന്നതും കരുത്തു നൽകിയതും കണ്ണുനീരോടെ പ്രാർത്ഥിക്കുന്ന അമ്മമാരായിരുന്നു. 1940 കാലഘട്ടത്തിൽ ജയസൻ അച്ചന്റെ ഭാര്യ മറിയ കൊച്ചമ്മ സ്ത്രീകളെ സംഘടിപ്പിക്കുകയും നേതൃത്വം നൽകുകയുമുണ്ടായി അക്കാലത്ത് സംഘാംഗങ്ങൾ രോഗികളുടെയും ആവശ്യത്തിലിരിക്കുന്നവരുടെയും ഭവനങ്ങൾ സന്ദർശിക്കുകയും മധ്യസ്ഥ പ്രാർത്ഥന നടത്തുകയും ചെയ്തു. പരേതയായ നാരങ്ങാംവിള സ്‌നേഹമണിടീച്ചർ, അയണിവിളയിൽ തങ്കമ്മാൾ, എലിസബത്ത് കീഴത്, രത്തിനം മൂക്കറാംവിള തുടങ്ങിയവർ സംഘടനയ്ക്ക് ശക്തമായ നേതൃത്വം നൽകിയിരുന്നു. ചിട്ടയായി ആരാധന ക്രമീകരിക്കുക, ആവശ്യത്തിലിരിക്കുന്നവരെ സഹായിക്കുക, രോഗികൾക്ക് മദ്ധ്യസ്ഥത ചെയ്യുക, ഭവന സന്ദർശനം നടത്തുക, സാമ്പത്തിക സഹായം നൽകുക തുടങ്ങിയ പ്രവർത്തനങ്ങൾ ക്രമമായി ചെയ്ത് വരുന്നു. ഡീഖനസുമാരായി പ്രവർത്തിച്ചിരുന്ന ആർ. ഫാൻസി, ജി.രഞ്ജിതം, പി. മേഴ്‌സിഭായി, എം സരോജിനി എന്നിവർ സഭയുടെ ആത്മീയ വളർച്ച ലക്ഷ്യമാക്കി ഭവനങ്ങൾ സന്ദർശിക്കുകയും പ്രാർത്ഥിക്കുകയും സ്ത്രീകളുടെ മദ്ധ്യേ ക്ഷേമ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്തിരുന്നു.

2017- ലെ ഭാരവാഹികളായി ബഹുമാനമുള്ള ഡിസ്ട്രിക്ട് ചെയർമാൻ റവ. ഫാ. മത്യാസ് അസിസ്റ്റന്റ് വർക്കർ സജികുമാർ എന്നിവരുടെ നേതൃത്വത്തിൽ ആരാധന നടക്കുന്നു. പ്രസിഡന്റ് ശ്രീമതി. ഉഷ കൊച്ചമ്മയാണ്. വൈസ് പ്രസിഡന്റ് ശ്രീമതി റോസ് ലെറ്റാണ്. ശ്രീമതി. ജയന്തി സെൽവമണി യും ത്രേസമ്മ ശ്രീമതി സിന്ധു കമ്മറ്റി അംഗങ്ങൾ ശ്രിമതി സൗമ്യ, ശ്രീമതി. സരോജം, ശ്രീമതി. കമലം ശ്രീമതി. രാജാമേബൽ ഡിസ്ട്രിക്ട് പ്രതിനിധി ശ്രീമതി. അമ്പിളി സുരേഷും ആണ്. സ്ത്രീജനസംഘടന യുടെ ലക്ഷ്യങ്ങളായ പ്രാർത്ഥന, സാക്ഷ്യം, സേവനം എന്നിവയ്ക്ക് പ്രാധാന്യം നൽകി പ്രവർത്തിച്ചുവരുന്നു.

ജയന്തി സെൽവരാജ്

(സെക്രട്ടറി)