സി. ഇ. വൈ. എഫ്

കാലത്തിന്റെ കുത്തൊഴുക്കിൽ പെട്ട് മൂല്യങ്ങളുടെയും സനാതന സത്യങ്ങളുടെയും അർത്ഥം നഷ്ടപ്പെടുന്ന ആധുനിക യുഗത്തിൽ, സമൂഹത്തെ ഒറ്റകെട്ടായി പിടിച്ചുനിറുത്തിയ സാമൂഹ്യ ജീവിതത്തിന് ഊടും പാവും നൽകിയ ദൈവീക ദർശനങ്ങൾ, മൂല്യങ്ങൾ വരും തലമുറയിലേയ്ക്ക് പകരുന്നതിൽ യുവജന സംഘടന ഒരു ചാലക ശക്തിയായി പ്രവർത്തി ക്കുന്നു. വിശ്വാസ ജീവിതവും, സാമൂഹ്യസേവനവും കെട്ടുപിണഞ്ഞ യുവജന സംഖ്യ പ്രവർത്തന ത്തിൽ, സമൂഹത്തിന്റെ സമകാല പ്രശ്‌നങ്ങളെ നോക്കിക്കാണാനും സുവിശേഷത്തിൽ അധിഷ്ടിതമായി അവയെ വിശകലനം ചെയ്യാനും കഴിയുമ്പോഴാണ് നമ്മുടെ ശുശ്രൂഷകൾ പ്രസക്തമാകുന്നത്.
ഇന്ന് കേരളത്തിൽ പന്ത്രണ്ട് ലക്ഷം കുടുംബങ്ങൾക്ക് സ്വന്തമായി വീടില്ല അതേസമയം മുപ്പത്തി ആറ് ലക്ഷം വീടുകളാണ് ആൾതാമസമില്ലാതെ പൂട്ടിയിട്ടിരിക്കുന്നത് എന്നത് ഏറെ ശ്രദ്ധേയമാണ്. ദൈവം നമുക്ക് നൽകിയിരിക്കുന്ന ധനം പങ്കുവച്ചുകൊണ്ട് മറ്റുള്ളവരെകൂടി താങ്ങുവാനായി യുവജനസംഘടന എക്കാലവും ശ്രദ്ധിച്ചിട്ടുണ്ട്. ഈ വർഷവും ഭവന പുനരുദ്ധാരണ പദ്ധതിയുമായി സംഘടന മുന്നോട്ടുപോകുന്നു. 1950- ൽ ദക്ഷിണകേരള മഹാ ഇടവകയിൽ യുവജന സംഖ്യപ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനു മുൻപ് നത്തെ ക്രിസ്തീയ പരിശ്രമ സംഘം എന്നപേരിൽ യുവജന ശാഖ വിവിധ സഭകളിൽ പ്രവർത്തിച്ചിരുന്നു ഇപ്രകാരം നമ്മുടെ സഭയിൽ ക്രിസ്തീയ പരിശ്രമസംഘം ആദ്യകാലങ്ങളിൽ മിഷൻ കോമ്പൗണ്ടിലെ മരങ്ങളുടെ തണലിൽ ക്രമീകരിച്ചിരുന്നു. യുവ ജനങ്ങൾ ഇവിടെ കൂടിവരികയും മുട്ടിന്മേൽനിന്ന് പ്രാർത്ഥിക്കുകയും ദൈവവചനം ധ്യാനി ക്കുകയും ചെയ്യുക പതിവായിരുന്നു.
കാലാകാലങ്ങളിൽ സംഘടനയുടെ ചുമതലയിലേയ്ക്ക് സമർത്ഥരായ വ്യക്തികളെ ദൈവവം കൈപിടിച്ച് ഉയർത്തിയിട്ടുണ്ട് ആയതിനാൽ സമൂഹത്തിലും സഭയിലും വലിയ ചലനങ്ങൾ സൃഷ്ടിക്കുവാൻ സംഘടനയ്ക്ക് സാധിച്ചിട്ടുണ്ട്. ഇപ്പോൾ സംഘടനയുടെ സെക്രട്ടറി യായി പ്രവർത്തിക്കുന്നത് ശ്രീ റിജുമോൻ അവർകളാണ്.

റിജു മോൻ. ആർ. എസ്‌.(സെക്രട്ടറി)